കോളേജ് ടോയ്ലറ്റില് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം
കൊച്ചി: കോളേജ് ഹോസ്റ്റലിന്റെ മൂത്രപ്പുരയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ എന്‍എസ്എസ് കോളേജിന്റെ ഹോസ്റ്റലിനോട് ചേർന്നുള്ള മൂത്രപ്പുരയിലാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അടുത്തുള്ള സമാന്തര കോളേജിലെ മൂന്നാം വര്‍ഷ ബി കോം ബിരുദ വിദ്യാര്‍ത്ഥിനി വിദ്യയാണ് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. മെയ് 20 ന് ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം മൂത്രപ്പുരയില്‍ കണ്ടത്.

മരട് സ്വദേശിനിയാണ് വിദ്യ. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സഹപാഠികളുടെ ആരോപണം.
എന്‍എസ് കോളേജും സ്കൂളും അടങ്ങുന്ന കാമ്പസില്‍ തന്നെയാണ് മൂത്രപ്പുര. രാവിലെ തീയും പുകയും ഉയരുന്നതുകണ്ടാണ് വിദ്യാര്‍ത്ഥികള്‍ പരിശോധിച്ചത്. അപ്പോഴാണ് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലിയില്‍ മൃതദേഹം കണ്ടത്.
മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതായാണ് പോലീസ് മനസ്സിലാക്കുന്നത്. മൂത്രപ്പുരയുടെ അടുത്ത് വിദ്യയുടെ ബാഗും പുസ്തകങ്ങളും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥയിലേക്ക് നയിച്ചേക്കാവുന്ന ഒരു ചെറിയ കുറിപ്പും പോലീസിന് കിട്ടിയിട്ടുണ്ടെന്നാണ് വിവരം. രാവിലെ 8.15 ഓടെയാണ് വിദ്യ കോളേജിലെത്തിയതെന്നാണ് വിവരം. ഒന്‍പരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications