വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ഒന്നര വര്‍ഷത്തിന് ശേഷം കാമുകന്‍ വലയിലായി, സംഭവം ഇങ്ങനെ
പത്തനം തിട്ട: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നര വര്‍ഷത്തിന് ശേഷം കാമുകന്‍ അറസ്റ്റില്‍. പെണ്‍ കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിക്കുകയായിരുന്നു.
കാമുകനായ ജിതിനാണ് പോലീസ് പിടിയിലായത്. ഇയാള്‍ക്ക് ഭാര്യയും കുട്ടികളുമുണ്ടെന്നറിഞ്ഞതോടെ പെണ്‍കുട്ടി ആത്മഹത്യചെയ്യുകയായിരുന്നു. ഇതോടെ ഇയാള്‍ ഒന്നര വര്‍ഷത്തോളം ഗര്‍ഫിലും ദക്ഷിണാഫ്രിക്കയിലുമായി ഒളിവിലായിരുന്നു.

ജിതിന്‍ നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. 2014 ലാണ് കേസിനാസ്പദമായ സംഭവം. ബസ് ഡ്രൈവറായ ജിതിനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.
മാതാപിതാക്കള്‍ വിദേശത്താണെന്നും വിവാഹം ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ജിതിന് ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞ് പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒളിവിലായ ജിതിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.












Click it and Unblock the Notifications