Get Updates
Get notified of breaking news, exclusive insights, and must-see stories!

വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചവരില്‍ ആലപ്പുഴ സ്വദേശിയും; മൊബൈലില്‍ പകര്‍ത്തിയത് ഇയാള്‍?

കുട്ടികളെ പീഡിപ്പിച്ചവരില്‍ ആലപ്പുഴ സ്വദേശിയുമുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ ദുരൂഹ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കുട്ടികള്‍ പീഡിനത്തിന് ഇരയായിരുന്നുവെന്ന് പോലിസിന് വ്യക്തമായ സൂചന ലഭിച്ചു. പെണ്‍കുട്ടികളുടെ മാതാവും ഇക്കാര്യം പോലിസിനോട് സമ്മതിച്ചു.

കുട്ടികളെ പീഡിപ്പിച്ചവരില്‍ ആലപ്പുഴ സ്വദേശിയുമുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. കൂടാതെ മറ്റു ചിലരും കസ്റ്റഡിയിലുണ്ട്. കുട്ടിയുടെ അമ്മയുടെ ബന്ധുവും കസ്റ്റഡിയിലുണ്ട്.

ബന്ധു പലതവണ പീഡിപ്പിച്ചു

തന്റെ ബന്ധു മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിരുന്നുവെന്നാണ് അമ്മ തന്നെ പോലിസിനോട് പറഞ്ഞത്. താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നുവത്രെ. ഇയാള്‍ പിന്നീടും വീട്ടിലെത്തുകയും കുട്ടികളെ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കരുതുന്നത്.

 പോലിസ് കാര്യമായെടുത്തില്ല

മൂത്ത കുട്ടി മരിച്ച ദിവസം രണ്ടു പേര്‍ മുഖം മറച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതുസംബന്ധിച്ച് അന്നുതന്നെ ഇളയ കുട്ടി പോലിസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പോലിസ് വിശദമായ അന്വേഷണം നടത്തിയില്ല. ഇതു പോലിസിന്റെ വീഴ്ചയായാണ് ആരോപിക്കപ്പെടുന്നത്.

പ്രകൃതിവിരുദ്ധ പീഡനം

കുട്ടികള്‍ രണ്ടുപേരും ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരകളായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം കസ്റ്റഡിയിലുള്ളവര്‍ സമ്മതിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ രഹസ്യഭാഗത്ത് മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

മുറിവ് പോലിസ് കാര്യമായെടുത്തില്ല

ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ പിന്‍ഭാഗത്ത് മുറിവ് കണ്ടിരുന്നു. എന്നാല്‍ മൂലക്കുരു കാരണമുള്ള മുറിവാണിതെന്ന് കാണിച്ച് പോലിസ് ഇക്കാര്യം തള്ളുകയായിരുന്നുവെന്നും ആരോപണമുണ്ട്.

പീഡനം മൊബൈലില്‍ പകര്‍ത്തിയത്..

കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മൊബൈലില്‍ പകര്‍ത്തിയത് ആലപ്പുഴ സ്വദേശിയാണെന്ന് പോലിസ് സൂചന കിട്ടി. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ഇയാള്‍ ഏറെ കാലമായി ഈ പ്രദേശത്താണ് താമസം.

 അഞ്ചുപേര്‍ പ്രതികള്‍

അഞ്ചുപേരാണ് കേസിലെ പ്രതികളെന്ന് പോലിസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. മൂത്ത പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച് അന്നുതന്നെ സംശയങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ പോലിസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയില്ല. വീഴ്ച വരുത്തിയ പോലിസുകാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് വിവരം.

മരണം കണ്ടത് അച്ഛനും അമ്മയും

എഎസ്പി പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുന്നത്. അട്ടപ്പളം എയുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി ശരണ്യയും ചേച്ചി ഹൃതികയുമാണ് ഒന്നര മാസത്തെ ഇടവേളക്കിടെ ഒരേ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. ഇവരുടെ അച്ഛന്‍ ഷാജിയും അമ്മ ഭാഗ്യവതിയും കൂലിവേലക്കാരാണ്. ജോലി കഴിഞ്ഞെത്തിയ ഇവരാണ് രണ്ട് കുട്ടികളെയും തൂങ്ങിയ നിലയില്‍ കണ്ടത്.

 ഇത്ര ഉയരത്തില്‍ ചെറിയ കുട്ടി

മുറിയുടെ ഉത്തരത്തിലാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഇത്ര ഉയരത്തില്‍ കുട്ടി എങ്ങനെ കുരുക്കിട്ടുവെന്നാണ് സംശയം. ആരുടെയെങ്കിലും സഹായമില്ലാതെ മുതിര്‍ന്ന ആളുകള്‍ക്ക് പോലും ഉത്തരത്തിലേക്ക് എത്തില്ല. ഈ സാഹചര്യത്തില്‍ ഒമ്പതു വയസുകാരി എങ്ങനെ ഇതു ചെയ്തെന്നാണ് നാട്ടുകാരുടെ ചോദ്യം. ആരുടെയെങ്കിലും പ്രേരണ മരണത്തിലേക്ക് നയിച്ചോ എന്നാണ് പോലിസ് ആദ്യം പരിശോധിച്ചത്.

കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് തൂങ്ങിയത്

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വരെ ശരണ്യ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നത് കണ്ടവരുണ്ട്. പിന്നെ എങ്ങനെയാണ് പെട്ടെന്ന് പെണ്‍കുട്ടി തൂങ്ങിമരിക്കുകയെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ഒമ്പതടിയോളമുണ്ട് ഉത്തരത്തിലേക്ക്. അവിടെ മുണ്ട് ഉപയോഗിച്ച തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിക്ക് എങ്ങനെ ഇത്ര ഉയരത്തിലേക്ക് എത്തിയെന്ന ചോദ്യവും പ്രസക്തമാണ്.

രണ്ടുപേര്‍ വീട്ടില്‍ നിന്നു പുറത്തേക്ക് പോയി

ശരണ്യയുടെ 14കാരയായ ചേച്ചി തൃപ്തികയെ ഒന്നര മാസം മുമ്പാണ് ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അന്നത്തെ ദിവസം രണ്ടുപേര്‍ വീടിനകത്ത് നിന്നു ഇറങ്ങിപ്പോയതായി ശരണ്യ പോലിസില്‍ മൊഴി നല്‍കിയിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു. ദുരൂഹത സംബന്ധിച്ച് പോലിസ് അന്വേഷിക്കണമെന്ന് ഷാജി ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+