പെണ്‍കുട്ടിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ സിം കാര്‍ഡ് പുറത്തെടുത്തു
തൃശൂര്‍: സംസാരിക്കുന്നതിനിടയില്‍ 16 കാരിയുടെ ശ്വാസകോശത്തില്‍ സിം കാര്‍ഡ് കുടുങ്ങി. ഫോണില്‍ കിടക്കുന്ന സിം കാര്‍ഡ് എങ്ങനെയാണ് ശ്വാസകോശത്തില്‍ എത്തിയത് എന്നാകും പലരും ചിന്തിക്കുന്നത്...
തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ വായില്‍ കടിച്ചു പിടിച്ചിരുന്ന മറ്റൊരു സിം കാര്‍ഡ് ആണ് ഇറങ്ങി പോയത്. സിം കാര്‍ഡ് പോയത് വയറിലേക്കാണ് എന്ന് കരുതി പഴവും മറ്റ് ഭക്ഷണങ്ങളും കഴിച്ച് നോക്കി. പിന്നീട് അസ്വസ്ഥത കൂടിയപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ സ്‌കാനിങിന് വിധേയമാക്കിയപ്പോഴാണ് സിം കാര്‍ഡ് ശ്വാസകോശത്തിലാണ് കുടുങ്ങിയത് എന്ന് കണ്ടെത്തിയത്. പിന്നീട് വിദഗ്ദരുടെ സഹായത്തോടെ സിം കാര്‍ഡ് പുറത്തെടുത്തു. മുണ്ടൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി.












Click it and Unblock the Notifications