കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതക രാഷ്ട്രീയത്തിനെതിരെ പോസ്റ്റിട്ടു..തൃശ്ശൂരിലെ പത്താം ക്ലാസ്സുകാരിയെ കൊന്നുകളയുമെന്ന്.!!

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരായ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രശസ്തയായ സ്‌നേഹയ്ക്ക് വധഭീഷണി

Google Oneindia Malayalam News

തൃശ്ശൂര്‍: കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫേസ്ബുക്ക് വീഡിയോയില്‍ സംസാരിച്ച പത്താംക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണി. തൃശ്ശൂര്‍ ആല്‍ത്താറ്റ് ഹോളി ക്രോസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ തൊഴിയൂര്‍ സ്വദേശിനി സ്‌നേഹ ബഷീറിനെതിരെയാണ് അജ്ഞാതസംഘം വധഭീഷണി മുഴക്കിയത്.

girl

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരും വഴിയാണ് അജ്ഞാതര്‍ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണി മുഴക്കിയത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് നീയല്ലേ എന്ന് ചോദിച്ച അജ്ഞാതര്‍ ഇനി മേലാല്‍ അത്തരം പോസ്റ്റിട്ടാല്‍ കൊന്നു കളയുമെന്ന് ഭീഷണി മുഴക്കി. സ്‌നേഹയുടെ പിതാവ് ബഷീറാണ് മകള്‍ക്ക് വധഭീഷണി ഉണ്ടായ കാര്യം ഫേസ്ബുക്ക് പോസ്‌ററ് വഴി വെളിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയവര്‍ വന്ന വണ്ടിയുടെ നമ്പറടക്കമാണ് ബഷീറിന്റെ പോസ്റ്റ്.

girl

സ്‌നേഹ രാഷ്ട്രീയകൊലപാതകങ്ങളെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കുന്ന വീഡിയോ ബഷീറായിരുന്നു ഫേസ്ബുക്കിലിട്ടത്. ബഷീറിന്റെ ലോകം എന്ന പേജില്‍ ചോരയുടെ മണമുള്ള ഹര്‍ത്താല്‍ എന്ന പേരില്‍ വന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരുന്നു. 20 ലക്ഷം പേര്‍വരെയാണ് വീഡിയോ കണ്ടത്. വധഭീഷണി സംബന്ധിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് ബഷീര്‍.

English summary
A school girl was threatened by unknown people in Thrissur in the name of her facebook post against murder politics in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X