വളര്‍ത്തമ്മയുടെ ക്രൂരപീഡനം, ഏഴ് വയസുകാരി ഗുരുതരാവസ്ഥയില്‍
മലപ്പുറം; വളര്‍ത്തമ്മയുടെ പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസുകാരി ആശുപത്രിയില്‍. കുഞ്ഞിന്റെ മലദ്വാരത്തില്‍ കാര്യമായ മുറിവേറ്റ് കുടല്‍ പുറത്ത് വന്ന അവസ്ഥയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം നിലമ്പൂര്‍ അമരമ്പലം പുതുവന്‍ പറമ്പിലാണ് സംഭവം.
സംഭവം നടന്നിട്ട് മാസങ്ങളായിട്ടും, സംഭവം ഇതുവരെ കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ പെണ്‍ കുട്ടി അമ്മയുടെ സഹോദരി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. മുമ്പും ഇതും പോലെ ഉപദ്രവിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥ
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയാലും കുട്ടിയെ പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ പ്രയാസമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സംഭവം നടക്കുന്നത്
പീഡനമേറ്റ കുട്ടിയുടെ അമ്മ നാല് വര്‍ഷത്തോളമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയാണ്. കുട്ടി പിന്നീട് അച്ഛന്റെ ആദ്യ ഭാര്യയുടെ സംരക്ഷണത്തിലായിരുന്നു. ഇവിടെ വച്ചാണ് കുട്ടിയ്ക്ക് പീഡനം ഏല്‍ക്കുന്നത്.

ക്രൂരപീഡനം
കുട്ടിയുടെ മലദ്വാരത്തിന് മുറിവേല്‍പ്പിക്കുകെയും കുടല്‍ പുറത്തിടുകെയും ചെയ്തു. മുമ്പും ഇതു പോലെ കുട്ടിയെ നിരന്തരമായി ഉപദ്രവിച്ചിട്ടുണ്ട്.

മലപ്പുറം
മലപ്പുറം അമരമ്പലം പുതുവന്‍ പറമ്പിലാണ് സംഭവം.












Click it and Unblock the Notifications