Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടാം ക്ലാസുമുതല്‍ പ്രണയം;കാമുകന്‍ ചതിച്ചതില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിക്ക് ഫുള്‍ എപ്ലസ്...

ചെങ്കിക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞമാസം 21നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: കാമുകനാല്‍ ചതിക്കപ്പെട്ട് ജീവനൊടുക്കിയ പെണ്‍കുട്ടിക്ക് പത്താം ക്ലാസില്‍ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. കിളിമാനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതി, കഴിഞ്ഞ മാസം 21ന് ജീവനൊടുക്കുകയും ചെയ്ത പെണ്‍കുട്ടിക്കാണ് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചത്.

ചെങ്കിക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞമാസം 21നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷാഫലത്തെ ഭയന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന പെണ്‍കുട്ടി പരീക്ഷാ പേടിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളും കൂട്ടുകാരും പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ പ്രണയബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയത്.

പ്രതി പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി...

പ്രതി പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി...

വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കില്‍ പഠിക്കുന്ന പനപ്പാംകുന്ന് സ്വദേശിയായ ശ്രീറാം എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എട്ടാം ക്ലാസ് മുതല്‍ പെണ്‍കുട്ടി ശ്രീറാമുമായി പ്രണയത്തിലായിരുന്നുവെന്നും, മരിക്കുന്നതിന് മുന്‍പ് മൂന്ന് മണിക്കൂറോളം പെണ്‍കുട്ടി യുവാവുമായി മൊബൈലില്‍ സംസാരിച്ചിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

പെണ്‍കുട്ടി ആത്മഹത്യ ചെയ്തു...

പെണ്‍കുട്ടി ആത്മഹത്യ ചെയ്തു...

കാമുകന്‍ ശ്രീറാമുമായുണ്ടായ അഭിപ്രായഭിന്നതകളും തര്‍ക്കങ്ങളുമായി പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയായ ശ്രീറാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

എല്ലാ വിഷയത്തിലും എപ്ലസ്...

എല്ലാ വിഷയത്തിലും എപ്ലസ്...

പെണ്‍കുട്ടി ആത്മഹത്യ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നത്. പഠനത്തില്‍ മികച്ച നിലാവരം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടിക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചിരുന്നു. വിജയമധുരം പങ്കിടാന്‍ അവളില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു സഹപാഠികള്‍.

82പേര്‍ക്ക് എപ്ലസ്...

82പേര്‍ക്ക് എപ്ലസ്...

കിളിമാനൂര്‍ സ്‌കൂളിലെ 82 വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ എപ്ലസ് ലഭിച്ചത്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിക്കും എപ്ലസ് ലഭിച്ചുവെന്നറിഞ്ഞ അധ്യാപകരുടെയും സഹപാഠികളുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികച്ച വിജയം നേടിയ കിളിമാനൂര്‍ സ്‌കൂളിലെ ആഘോഷങ്ങള്‍ നൊമ്പരത്തില്‍ മുങ്ങിപ്പോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+