പ്ലസ്ടുവിന് 1200 ല്‍ 1200ഉം കയ്യില്‍: ഫര്‍സാനയ്ക്ക് അഭിമാനത്തിന്റെ വിജയത്തിളക്കം
മൂവാറ്റുപുഴ:മിന്നും വിജയം നാടിന് സമ്മാനിച്ച് ഫര്‍സാന മൂവാറ്റുപുഴയുടെ അഭിമാനമായി. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയ അപൂര്‍വ്വ നേട്ടത്തിന് തിളക്കമേറെയാണ്. മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് ഗ്രൂപ്പില്‍ 1200 ല്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയാണ് ഫര്‍സാന ആസാദ് ഉന്നത വിജയം നേടിയത്.

ഫര്‍സാന ആസാദ് എസ്എസ്എല്‍സി പരീക്ഷയിലും ഫുള്‍ ഏപ്ലസ് വാങ്ങിയാണ് വിജയിച്ചത്. വായനക്കൊപ്പം സയന്‍സ് പ്രൊജക്ട് കള്ചെയ്യുന്നതിനും സമയം കണ്ടെത്തുന്ന ഫര്‍സാന മൂവാറ്റുപുഴ കാവുംങ്കര തെറ്റില മാരിയില്‍ ടിഎംആസാദിന്റെയും, റെജീനയുടെയും മകളാണ്. ഉന്നത വിജയം നേടിയ ഫര്‍സാന അസാദിന് മെഡിസിന് പോകാനാണ് മോഹം. സഹോദരന് 'മുഹമ്മദ് യാസിന് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഫര്‍സാനയുടെ മിന്നും വിജയമറിഞ്ഞ് ജനപ്രതിനിധികളും പൗരമുഖരും അഭിനന്ദനവുമായി വീട്ടിലെത്തി. മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ഫര്‍സാനയുടെ ഉപഹാരം നല്കി ആദരിച്ചു. ഫര്‍സാനയുടെ വിജയം മൂവാറ്റുപുഴയ്ക്ക് അഭിമാനമായന്ന് എം.എല്‍.എ പറഞ്ഞു.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications