Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴശ്ശിരാജ കോളേജിൽ പെൺകുട്ടികൾ വെള്ളമടിച്ച് 'പൂസായി'; ഒരു ആൺകുട്ടിയും... ടീച്ചർ എത്തിയപ്പോൾ കണ്ടത്..

കോളജിലെ രണ്ട് രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികളും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ് ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച് ‘പൂസാ'യത്.

വയനാട്: കോളേജിൽ വിദ്യാർത്ഥികൾ മദ്യപിച്ചെത്തുന്നത് നല്ല കാര്യമല്ലെങ്കിലും അങ്ങിനെയൊക്കെ നമ്മുടെ കേരളത്തിൽ നടക്കാറുണ്ട്. മദ്യപിച്ചെത്തുന്ന ആൺകുട്ടികളെ കുറിച്ച് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. പിടിക്കപ്പെട്ടാൽ കേളേജ് തക്കതായ ശിക്ഷ നൽകുപന്നതും പതിവാണ്. അത് അത്രവലിയ കാര്യമായി എടുക്കാറില്ല. എന്നാൽ പെൺകുട്ടികൾ മദ്യപിച്ച് ക്ലാസിലെത്തി എന്നത് കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത കാര്യമാണ്.

എന്നാൽ ചരിത്രം കുറിച്ച് അതും സംഭവിച്ചിരിക്കുകയാണ്, വയനാട് പുൽപ്പള്ളിയിലെ പഴശ്ശിരാജ കോളേജിൽ. കോളജിലെ രണ്ട് രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികളും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ് ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച് 'പൂസാ'യത്. കോളേജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥിനികൾ പ്രോജക്ട് വർക്കിനെത്തിയതായിരുന്നു.

മദ്യപിച്ചത് ഒഴിഞ്ഞ ക്ലാസ് മുറിയിൽ വെച്ച്

മദ്യപിച്ചത് ഒഴിഞ്ഞ ക്ലാസ് മുറിയിൽ വെച്ച്

ജൂനിയർ വിദ്യാര്‍ഥിക്കൊപ്പം ചേര്‍ന്ന് ഇവര്‍ കോളേജിന്റെ മൂന്നാം നിലയിലെ ഒഴിഞ്ഞ ക്ലാസ് മുറിയിലിരുന്ന് മദ്യപിക്കുകയായിരുന്നു.

മദ്യകുപ്പി എത്തിച്ചത് ആൺകുട്ടി

മദ്യകുപ്പി എത്തിച്ചത് ആൺകുട്ടി

ആണ്‍കുട്ടിയാണ് ഒരു മുഴുക്കുപ്പി വിദേശമദ്യവും മറ്റ് ആഹാരവസ്തുക്കളും എത്തിച്ചുനല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ആദ്യം കണ്ടത് അധ്യാപിക

ആദ്യം കണ്ടത് അധ്യാപിക

ഒഴിഞ്ഞ ക്ലാസ് റൂമിലിരുന്ന് മദ്യപിക്കുകയായിരുന്ന വിദ്യാർത്ഥിനികളെ കോളേജിലെ അധ്യാപികയായരുന്നു ആദ്യം കാണുന്നത്.

നിലത്തു നിൽക്കാൻ കഴിയാത്ത അവസ്ഥ

നിലത്തു നിൽക്കാൻ കഴിയാത്ത അവസ്ഥ

മദ്യപിച്ച് നിലത്തു നിൽക്കാന്‌‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വിദ്യാർത്ഥിനികൾ.

പുറത്തെത്തിക്കാൻ ജീവനക്കാർ പാടുപെട്ടു

പുറത്തെത്തിക്കാൻ ജീവനക്കാർ പാടുപെട്ടു

മദ്യലഹരിയില്‍ നിലത്തുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന ഇവരെ കോളേജിലെ ജീവനക്കാര്‍ ചേര്‍ന്നാണ് ക്ലാസ് മുറിക്ക് പുറത്തെത്തിച്ചത്.

സസ്പെൻഷൻ...

സസ്പെൻഷൻ...

മൂന്നുപേരെയും കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും ഇവരുടെ രക്ഷിതാക്കളോട് കോളജിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+