കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി;വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തൽ

Google Oneindia Malayalam News

കൊച്ചി: തൃശൂരിലെ മലക്കപ്പാറയിൽ പ്ലസ് ടു വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ നിർമ്ണായക വെളിപ്പെടുത്തലുകൾ. പെൺകുട്ടിയുടെ പിതാവാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് തൃശൂരിൽ സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.

വാൽപ്പാറ തേയിലത്തോട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് സഹർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ദേഹമാസകലം കുത്തേറ്റ നിലയിലാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നത്.

നിരന്തരം മകളെ ശല്ല്യം ചെയ്തു

നിരന്തരം മകളെ ശല്ല്യം ചെയ്തു

സഫർ നിരന്തരം തന്റെ മകളെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ഗോപികയുടെ അച്ഛൻ വിനോദ് പറഞ്ഞു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് മകളെ സഫര്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലേയ്ക്കു പോയ മകളെ പിന്നീട് കാണാതാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി


സഫര്‍ ആള്‍ ശരിയല്ലെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും മകള്‍ തന്നോടു പറഞ്ഞിരുന്നു. സഫറിന്റെ ശല്യം കാരണം താനായിരുന്നു മകളെ സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നത്. . മകള്‍ സ്‌കൂളിന് അകത്തുകയറിയതിനു ശേഷമായിരുന്നു താന്‍ തിരിച്ചുവരാറെന്നും അദ്ദേഹം പറഞ്ഞു.

ധൈര്യമുള്ള പെൺകുട്ടി

ധൈര്യമുള്ള പെൺകുട്ടി

മകള്‍ ധൈര്യമുള്ള പെണ്‍കുട്ടിയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ സഫര്‍ പലവട്ടം ഭീഷണിപ്പെടുത്തിയെന്ന് വീട്ടുകാരോട് പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സഫറിനെ വിളിച്ച് സംസാരിച്ചു. ഇനിമേലാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് സഫര്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. പിന്നീട് സഫര്‍ ഗള്‍ഫിലേക്ക് പോവുകയായിരുന്നു.

ഗൾഫിൽ നിന്ന് തിരിച്ച് വന്നതിന് ശേഷം...

ഗൾഫിൽ നിന്ന് തിരിച്ച് വന്നതിന് ശേഷം...

ഇതോടെ പ്രശ്നം അവസാനിച്ചെന്ന് പെൺകുട്ടിയും വീട്ടുകാരും കരുതിയിരിക്കുകയായിരുന്നു. എന്നാല്‍ ഗള്‍ഫില്‍നിന്ന് തിരികെയെത്തിയ ശേഷവും സഫര്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു. ചൊവ്വാഴ്ച സ്‌കൂള്‍ സമയം കഴിഞ്ഞും പെണ്‍കുട്ടി വീട്ടിലേക്ക് എത്തിയില്ല. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

ആതിരപ്പള്ളി വഴി കാറിൽ

ആതിരപ്പള്ളി വഴി കാറിൽ


പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി. അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറിൽ ഒരു യുവാവും പെണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു. മലക്കപ്പാറയെത്തിപ്പോള്‍ രണ്ട് പേരും കാറിലുണ്ടായിരുന്നു. കാറിന്റെ നമ്പറും പൊലീസിന് ലഭിച്ചു. എന്നാൽ തമിഴ്നാടിലെ വാൽപ്പാറ ചെക്പോസ്റ്റിലെത്തിയപ്പോൾ കാറിൽ പെണ്‍കുട്ടിയുണ്ടായിരുന്നില്ല. പരിശോധനയിൽ കാറിൽ രക്തക്കറയും കണ്ടെത്തി. തുടർന്ന് സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ ഉണ്ടായത്.

English summary
Girls father against accused on Thrissur student's death case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X