പ്ളസ്ടു വിദ്യാര്‍ഥിനികള്‍ മരിച്ച നിലയില്‍
തൃശ്ശൂര്‍: ഗുരുവായൂരില്‍ രണ്ട് വിദ്യാര്‍ഥിനികളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഌസ്ടു വിദ്യാര്‍ഥിനികളായ പെണ്‍കുട്ടികളാണ് മരിച്ചത്. തൈക്കാട്ട് കണ്ടു വീട്ടില്‍ ശങ്കരന്റെ മകള്‍ ഗ്രീഷ്മ, അരിക്കര ബേബിയുടെ മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്.
വീടിനടുത്തുള്ള കിണറിലാണ് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. അടുത്ത സുഹൃത്തുക്കളാണ് ഗ്രീഷ്മയും അഞ്ജനയും. മെയ് 25 ഞായറാഴ്ച വൈകിട്ടോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തി.ത്. രാവിലെ മുതല്‍ തന്നെ പെണ്‍കുട്ടികളെ കാണാനില്ലായിരുന്നു.

തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് സമീപത്തെ കിണറില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അടുത്ത സുഹൃത്തുക്കളായി പെണ്‍കുട്ടികള്‍ സമീപവാസികള്‍ കൂടിയാണ്.












Click it and Unblock the Notifications