Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുകാരോട് പിണങ്ങി പെണ്‍കുട്ടികള്‍ നാട് വിട്ടു..ഒടുവിൽ തിരികെ കിട്ടിയത് ഇങ്ങനെ...!

കൂത്താട്ട്കുളം: വീട്ടുകാരോട് പിണങ്ങി കുട്ടികള്‍ നാട് വിടുന്നത് ചിലപ്പോഴൊക്കെ സംഭവിക്കാറുള്ളതാണ്. ചിലര്‍ അപകടത്തില്‍ പെടുമ്പോള്‍ ചിലര്‍ സുരക്ഷിതരായി തിരിച്ചെത്താറുമുണ്ട്. കൂത്താട്ട്കുളത്ത് വീട്ടുകാരോട് പിണങ്ങി നാട് വിട്ടത് രണ്ട് പെണ്‍കുട്ടികളാണ്. ബിരുദവിദ്യാര്‍ത്ഥിനികളായ ഇരുവരും കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കറങ്ങി നടന്നു. ഇക്കഴിഞ്ഞ പതിനൊന്നിനാണ് ഇരുവരേയും കാണാതായത്. പെണ്‍കുട്ടികള്‍ കയ്യിലെ കാശ് തീരുന്നത് വരെ മധുരയിലും കൊടൈക്കനാലിലും കറങ്ങുകയായിരുന്നു. പണം തീര്‍ന്നപ്പോള്‍ കോട്ടയത്തുള്ള സുഹൃത്തിനെ ബന്ധപ്പെട്ടു. ഈ സുഹൃത്താണ് സംശയം തോന്നിയതിനാല്‍ വിവരം വീട്ടുകാരെ അറിയിച്ചത്.

girls

കോട്ടയത്തേക്ക് വന്നാല്‍ പണം തരാമെന്ന് സുഹൃത്ത് ഇവരെ വിശ്വസിപ്പിച്ചു.
മൂന്നാറില്‍ നിന്നും പെണ്‍കുട്ടികള്‍ കോട്ടയത്തേക്ക് വരുന്ന വഴിയാണ് ട്വിസ്റ്റ്. ഫോണ്‍ ചെയ്യാനായി ബസ് കണ്ടക്ടറുടെ പക്കല്‍ നിന്നും ഫോണ്‍ വാങ്ങി സംസാരിച്ചത് സംശയമുണ്ടാക്കി. തുടര്‍ന്ന് കണ്ടക്ടറായ ബിനു അപ്പുക്കുട്ടന്‍ വിവരം രഹസ്യമായി പോലീസിനെ അറിയിച്ചു. കൂത്താട്ടുകുളം പോലീസെത്തി ഇരുവരേയും വീട്ടുകാരെ ഏല്‍പ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+