Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്തിന്‍റെ പിറന്നാള്‍ ആഘോഷിച്ച് മടങ്ങിയ ഒന്‍പതാം ക്ലാസുകാരികളെ കാണാതായി

സുഹൃത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി. പട്ടം ഗേള്‍സ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥിനികളായ നന്ദന ആര്‍ രതീഷ്, രഞ്ജു ആര്‍ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവര്‍ സുഹൃത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷമായിരുന്നു ഇരുവരും ചേര്‍ന്ന് പോയത്. പട്ടം ഭാഗത്തുള്ള സുഹൃത്തിന്‍റെ വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഒത്തുകൂടിയ ശേഷം സന്ധ്യയോടെ മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്ന് ഇരുവരും ചേര്‍ന്ന് ഓട്ടോയില്‍ പോയതായി കൂട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ അതിന് ശേഷം ഇരുവരും എവിടെ പോയെന്ന് വ്യക്തമല്ല.

മൊബൈല്‍ ഉപയോഗം

മൊബൈല്‍ ഉപയോഗം

ഇരുവരും രഹസ്യമായി മൊബൈല്‍ ഉപയോഗിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരുടേയും കൈയ്യില്‍ നിന്ന് കുറച്ച് നാളുകള്‍ക്ക് മുമ്പ് വീട്ടുകാര്‍ മൊബൈല്‍ കണ്ടെത്തിയിരുന്നു. ഇതിനെ ചൊല്ലി വീട്ടുകാര്‍ ഇരുവരേയും വഴക്ക് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കുട്ടികളുടെ രീതികളെ കുറിച്ച് വീട്ടുകാര്‍ ആശങ്കയിലായിരുന്നു. പലപ്പോഴായി ഇതിനെ ചൊല്ലി ഇരുവരും വീട്ടുകാരുമായി തര്‍ക്കിച്ചിരന്നു. ഇരുവരും ചേര്‍ന്ന് പലയിടങ്ങളില്‍ കറങ്ങി നടക്കുന്നത് സ്ഥിരമായതോടെ കറക്കം അവസാനിപ്പിക്കാന്‍ വീട്ടുകാര്‍ താക്കീത് ചെയ്തിരുന്നെങ്കിലും ഇരുവരും ഇത് കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. അനാവശ്യ സൗഹൃദങ്ങള്‍ ഒഴിവാക്കണമെന്നും സൂഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വീട്ടുകാര്‍ ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നു.

യാത്ര പോയതാണോ

യാത്ര പോയതാണോ

കറങ്ങി നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും എന്നതിനാല്‍ വീട്ടുകാരോട് പറയാതെ ഇരുവരും എവിടെയെങ്കിലും പോയതാകാമെന്നും പോലീസിന് സംശയമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും അത്തരം സൂചനകള്‍ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല. പിറന്നാള്‍ ആഘോഷിച്ചെന്ന് പറയുന്ന ദിവസം ആഘോഷ പരിപാടികളൊക്കെ കഴിയാന്‍ ഏറെ വൈകിയിരുന്നു. ഇതുകൊണ്ട് തന്നെ വൈകിയെത്തിയാല്‍ വീട്ടുകാര്‍ വഴക്കു പറയുമോയെന്ന ഭയത്താല്‍ ഇരുവരും മറ്റെവിടേക്കെങ്കിലും പോയതാണോ എന്നാണ് ഇപ്പോള്‍ പോലീസ് പരിശോധിക്കുന്നത്.

സിസിടിവികള്‍ പരിശോധിക്കും

സിസിടിവികള്‍ പരിശോധിക്കും

പിറന്നാള്‍ ആഘോഷിച്ചതിന് ശേഷം കുട്ടികളെ അവസാനമായി കണ്ടത് മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ചാണ്. യാത്ര പറഞ്ഞശേഷം ഇരുവരും ഓട്ടോയില്‍ കയറി പോയതായാണ് സുഹൃത്തുക്കള്‍ പോലീസിനോട് വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ കുട്ടികള്‍ ഏത് ഓട്ടോയില്‍ ഏത് ഭാഗത്തേക്കാണ് പോയതെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പുറത്തേക്ക് പോയപ്പോള്‍ അധികം പണം ഇവരുടെ കൈയ്യില്‍ ഉണ്ടായിട്ടില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ അധികം ദൂരേക്ക് പോകാന്‍ സാധ്യത ഇല്ലെന്നാണ് പോലീസിന്‍റെ നിഗമനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+