കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാര്‍ലി 'പ്രചോദനമായി', 19 കാരികള്‍ ചെയ്തത്...പോലീസിനോട് അവര്‍ എല്ലാം വെളിപ്പെടുത്തി!!

ആലുവ സ്റ്റേഷനില്‍ വച്ചാണ് പെണ്‍കുട്ടികളെ പോലീസ് പിടികൂടിയത്

  • By Manu
Google Oneindia Malayalam News

കൊച്ചി: സിനിമയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ആളുകള്‍ പലതും ചെയ്യുന്നത് വലിയ സംഭവമല്ല. എന്നാല്‍ കൊച്ചിയില്‍ നിന്നു കാണാതായ 19 കാരികളായ യുവതികളെ പിടികൂടിയപ്പോള്‍ പോലീസ് ഞെട്ടി. കാരണം സിനിമയിലെ ഒരു കഥാപാത്രത്തെ അനുകരിച്ചാണ് തങ്ങള്‍ നാടുവിട്ടതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു.

ടെസ്സയാവാന്‍ നോക്കി

ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യവേഷത്തിലെത്തി കൊമേഷ്യല്‍ വിജയത്തൊടൊപ്പം അവാര്‍ഡുകളും വാരിക്കൂട്ടിയ ചാര്‍ലിയെന്ന സിനിമയാണ് തങ്ങളെ ഇതിനു പ്രേരിപ്പിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു. സിനിമയില്‍ നായകനെ തേടി അലയുന്ന ടെസ്സയെന്ന പാര്‍വതി അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ തങ്ങളും നാടു ചുറ്റുകയായിരുന്നുവെന്ന് ഐടിഐ വിദ്യാര്‍ഥികള്‍ കൂടിയായ രണ്ടു പേരും വെളിപ്പെടുത്തി.

പിടികൂടിയത്

വൈപ്പിന്‍ മുരുക്കുംപാടത്തും എറണാകുളം പച്ചാളത്തും താമസിക്കുന്ന പെണ്‍കുട്ടികളെയാണ് പോലീസ് പിടികൂടിയത്. മൂന്നാറില്‍ നിന്നു തിരിച്ചുവരവെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പരാതി നല്‍കി

ഇരുവരെയും കാണാനില്ലെന്നു ബന്ധുക്കള്‍ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ചുള്ള കേസ് പുരോഗമിക്കവെയാണ് രണ്ടു പേരെയും പോലീസ് പിടികൂടിയത്.

ക്ലാസില്‍ പോയി

ക്ലാസില്‍ പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും ഇവര്‍ തിരിച്ചുവരാതിരുന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വെളിപ്പെടുത്തി

ചാര്‍ലി സിനിമയിലെ നായികയെപ്പോലെ ഭ്രമം കയറി നാടു ചുറ്റാന്‍ ഇറങ്ങിയതാണെന്നു പെണ്‍കുട്ടികള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ആദ്യം ഇടുക്കിയിലെ മൂന്നാറിലേക്കാണ് പോയത്. ഒരു ദിവസം അവിടെ തങ്ങിയ ശേഷം ആലുവയിലെത്തി. തൃശൂര്‍ പുരം കാണാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഈ 'ടെസ്സമാരെ' പോലീസ് പിടികൂടിയത്.

English summary
Two girls takes inspiration from malayalam movie charlie. They were detained by police from railway station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X