ഗീതോപദേശം നാല് മേഖലകളില്‍; പിണറായി ലക്ഷ്യം വയ്ക്കുന്നത് സാമ്പത്തിക, ആരോഗ്യ രംഗത്തെ വളര്‍ച്ച
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് കേരളത്തിലെത്തി തന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്, ധനമന്ത്രി ഡോ തോമസ് ഐസക്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം നാല് മേഖലകളില്‍ സര്‍ക്കാരിന് വേണ്ട ഉപദേശം നല്‍കാമെന്ന് പ്രൊഫസര്‍ ഗീതാ ഗോപിനാഥ് വ്യക്തമാക്കി.
സാമ്പത്തിക സ്ഥിരത, ആരോഗ്യ ഇന്‍ഷുറന്‍സ്, വൈദഗ്ധ്യ പരിശീലനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലാണ് ഗീത ഗോപിനാഥ് സര്‍ക്കാരിനെ സഹായിക്കുന്നത്. ഈ മേഖലകളില്‍ ആഗോളതലത്തില്‍ വിജയിച്ച മാതൃകകള്‍ കേരളത്തില്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അടിസ്ഥാന വികലനത്തിലും സാമ്പത്തിക സുസ്ഥിരതയും സ്ത്രീ ശാക്തീകരണവും ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഗീത ഗോപിനാഥ് മുന്നോട്ട് വച്ച ആശയങ്ങള്‍ ഇതൊക്കെയാണ്.

പ്രവാസികള്‍
പ്രവാസികളാണ് കേരളത്തിന്റെ സാമ്പത്തിക അടിത്തറ. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ കേരളത്തെ ബാധിക്കുന്നുണ്ട്. ചിലിയെ പോലെയാകണം ഇന്ത്യയെന്നാണ് ഗീത പറയുന്നത്. പ്രവാസികളുടെ പണം നിലച്ചാലും പകരം നിലനില്ക്കാന് പുതിയ വരുമാനം കണ്ടെത്തണമെന്നാണ് നിര്‍ദ്ദേശം, സാമൂഹിക സുരക്ഷ ഫണ്ട് എന്നപേരില്‍ ഫണ്ട് രൂപീകരണമാണ് ലക്ഷ്യം.

ചികിത്സാ ഇന്‍ഷൂറന്‍സ്
ആരോഗ്യ സുരക്ഷയോടൊപ്പം സംസ്ഥാനത്ത് സമഗ്ര ചികിത്സാ ഇന്‍ഷുറന്‍സ് വേണമെന്നാണ് ഗീത പറയുന്നത്. വയോജനങ്ങള്‍ക്ക് സാര്‍വത്രിക ചികിത്സ നല്‍കുക, ജീവിത ശൈലി രോഗങ്ങള്‍ കുറയ്ക്കുക തുടങ്ങിയവ പ്രധാന ലക്ഷ്യം

ഒബാമ കെയര്‍
ആരോഗ്യ ഇന്‍ഷുറന്‍സിന് അമേരിക്കയിലെ ഒബാമ കെയര്‍ വലിയ മാതൃകയാണ്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ഒരു പദ്ധതി രൂപീകരിക്കും

പരിശീലനം നല്‍കണം
വിദ്യാഭ്യാസമല്ല വിദഗ്ധ പരിശീലനമില്ലായ്മയാണ് കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് കാരണം. പഠിച്ചിറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദഗ്ധ്യ പരിശീലനം നല്‍കണം

അസാപ്
യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യവികസനത്തിനായി സര്‍ക്കാര്‍ അസാപ് എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. അസാപ് കേരളയുടെ ആസ്ഥാനത്ത് ഗീത സന്ദര്‍ശനം നടത്തിയിരുന്നു

കുടുംബ ശ്രീ മാത്രമല്ല
കേരളത്തിലെ സ്ത്രീകളെ കരുത്തരാക്കിയ പദ്ധതിയാണ് കുടും ശ്രീ, എന്നാല്‍ ഇതിനപ്പുറം ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മാരെ കണ്ടെത്തി ഉത്പാദന സമ്പത് വ്യവസ്ഥയുടെ ഭാകമാക്കണമെന്നാണ് ഗീത പറയുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications