കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീതോപദേശം നാല് മേഖലകളില്‍; പിണറായി ലക്ഷ്യം വയ്ക്കുന്നത് സാമ്പത്തിക, ആരോഗ്യ രംഗത്തെ വളര്‍ച്ച

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് കേരളത്തിലെത്തി തന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ തോമസ് ഐസക്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം നാല് മേഖലകളില്‍ സര്‍ക്കാരിന് വേണ്ട ഉപദേശം നല്‍കാമെന്ന് പ്രൊഫസര്‍ ഗീതാ ഗോപിനാഥ് വ്യക്തമാക്കി.

സാമ്പത്തിക സ്ഥിരത, ആരോഗ്യ ഇന്‍ഷുറന്‍സ്, വൈദഗ്ധ്യ പരിശീലനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലാണ് ഗീത ഗോപിനാഥ് സര്‍ക്കാരിനെ സഹായിക്കുന്നത്. ഈ മേഖലകളില്‍ ആഗോളതലത്തില്‍ വിജയിച്ച മാതൃകകള്‍ കേരളത്തില്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അടിസ്ഥാന വികലനത്തിലും സാമ്പത്തിക സുസ്ഥിരതയും സ്ത്രീ ശാക്തീകരണവും ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഗീത ഗോപിനാഥ് മുന്നോട്ട് വച്ച ആശയങ്ങള്‍ ഇതൊക്കെയാണ്.

പ്രവാസികള്‍

പ്രവാസികള്‍

പ്രവാസികളാണ് കേരളത്തിന്റെ സാമ്പത്തിക അടിത്തറ. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ കേരളത്തെ ബാധിക്കുന്നുണ്ട്. ചിലിയെ പോലെയാകണം ഇന്ത്യയെന്നാണ് ഗീത പറയുന്നത്. പ്രവാസികളുടെ പണം നിലച്ചാലും പകരം നിലനില്‍ക്കാന്‍ പുതിയ വരുമാനം കണ്ടെത്തണമെന്നാണ് നിര്‍ദ്ദേശം, സാമൂഹിക സുരക്ഷ ഫണ്ട് എന്നപേരില്‍ ഫണ്ട് രൂപീകരണമാണ് ലക്ഷ്യം.

ചികിത്സാ ഇന്‍ഷൂറന്‍സ്

ചികിത്സാ ഇന്‍ഷൂറന്‍സ്

ആരോഗ്യ സുരക്ഷയോടൊപ്പം സംസ്ഥാനത്ത് സമഗ്ര ചികിത്സാ ഇന്‍ഷുറന്‍സ് വേണമെന്നാണ് ഗീത പറയുന്നത്. വയോജനങ്ങള്‍ക്ക് സാര്‍വത്രിക ചികിത്സ നല്‍കുക, ജീവിത ശൈലി രോഗങ്ങള്‍ കുറയ്ക്കുക തുടങ്ങിയവ പ്രധാന ലക്ഷ്യം

ഒബാമ കെയര്‍

ഒബാമ കെയര്‍

ആരോഗ്യ ഇന്‍ഷുറന്‍സിന് അമേരിക്കയിലെ ഒബാമ കെയര്‍ വലിയ മാതൃകയാണ്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ഒരു പദ്ധതി രൂപീകരിക്കും

പരിശീലനം നല്‍കണം

പരിശീലനം നല്‍കണം

വിദ്യാഭ്യാസമല്ല വിദഗ്ധ പരിശീലനമില്ലായ്മയാണ് കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് കാരണം. പഠിച്ചിറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദഗ്ധ്യ പരിശീലനം നല്‍കണം

അസാപ്

അസാപ്

യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യവികസനത്തിനായി സര്‍ക്കാര്‍ അസാപ് എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. അസാപ് കേരളയുടെ ആസ്ഥാനത്ത് ഗീത സന്ദര്‍ശനം നടത്തിയിരുന്നു

കുടുംബ ശ്രീ മാത്രമല്ല

കുടുംബ ശ്രീ മാത്രമല്ല

കേരളത്തിലെ സ്ത്രീകളെ കരുത്തരാക്കിയ പദ്ധതിയാണ് കുടും ശ്രീ, എന്നാല്‍ ഇതിനപ്പുറം ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മാരെ കണ്ടെത്തി ഉത്പാദന സമ്പത് വ്യവസ്ഥയുടെ ഭാകമാക്കണമെന്നാണ് ഗീത പറയുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Gita Gopinath, financial advisor to Kerala Chief Minister Pinarayi Vijayan, will advise the state on four crucial areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X