• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കരുതരുത്, ആണിനെക്കാള്‍ പെണ്ണിന് വിദ്യാഭ്യാസം നല്‍കുക: ഉപരാഷ്ട്രപതി

കോഴിക്കോട്: സ്ത്രീ വിദ്യാഭ്യാസത്തിന് സമൂഹം മികച്ച പ്രാധാന്യം നല്‍കണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പറഞ്ഞു. ഫാറൂഖ് റൗദത്തുല്‍ ഉലൂം അസോസിയേഷന്റെയും അറബിക് കോളെജിന്റെയും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫാറൂഖ് കോളെജിലെ എപി ബാവ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

മുണ്ടുടുത്ത മുസ്സോളിനിയല്ല, മുണ്ടുടുത്ത മോദി; പിണറായി വിജയന്‍ പഠിക്കുന്നതാര്‍ക്ക്? ഉത്തരം പറയണം

ആണിന് വിദ്യാഭ്യാസം നല്‍കുന്നതിനെക്കാള്‍ മുന്തിയ പരിഗണന നല്‍കേണ്ടത് സ്ത്രീ സമൂഹത്തെ വിദ്യാസമ്പരാക്കുന്നതിനാണ്. ആണിനെ പഠിപ്പിച്ചാല്‍ ഒരാളുടെ വിദ്യാഭ്യാസമാണ് നടക്കുന്നതെങ്കില്‍ സ്ത്രീയെ പഠിപ്പിക്കുന്നത് കുടംബത്തിന്റെ വിദ്യാഭ്യാസത്തിലേക്ക് വഴിതെളിക്കും. കുട്ടികളുടെയും അതുവഴി സമൂഹത്തിന്റെയും ശാക്തീകരണം സാധ്യമാക്കും. ഫാറൂഖ് കോളെജിലെ 10,000 കുട്ടികളില്‍ 6000 പേര്‍ പെണ്‍കുട്ടികളാണെന്നത് അഭിമാനകരമായ കാര്യമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

തൊഴിലിന് മാത്രമാണ് വിദ്യാഭ്യാസമെന്ന ധാരണ മാറണം. വിദ്യാഭ്യാസം വൈജ്ഞാനിക മികവിനും ശാക്തീകരണത്തിനും സാമൂഹിക തിന്മകള്‍ ഇല്ലാതാക്കുന്നതിനുമാണ്. സ്ത്രീകളെയും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെയും വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കണം. പാവപ്പെട്ട മനുഷ്യരിലാണ് നാം ദൈവത്തെ കണ്ടെത്തേണ്ടത്. പാവങ്ങളെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ഉയര്‍ത്തിക്കൊണ്ട് വരണം. ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും ശാക്തീകരിക്കണം.

വിദ്യാഭ്യാസ പുരോഗതി കൈവരിക്കാന്‍ സ്വകാര്യ മേഖലയുടെ കൂടി സജീവമായ പങ്കാളിത്തം വേണം. എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കരുതിയിരിക്കരുത്. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയും പൊതുസമൂഹത്തെ അണിനിരത്തിയും വിദ്യാഭ്യാസ വളര്‍ച്ചയുണ്ടാക്കണമെന്നും അതിന് ഫാറൂഖ് കോളെജ് പോലുള്ള സ്ഥാപനങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണ്. ഇന്ത്യ ധാരളം മതങ്ങളും ജാതികളും ഭാഷകളും വര്‍ണങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശമാണെങ്കിലും നാം ഒറ്റ രാജ്യവും ഒറ്റ സമൂഹവുമാണ്. നാം അമ്മയെയും മാതൃഭാഷയെയും ജന്മഭൂമിയെയും ഗുരുവിനെയും ഒരിക്കലും വിസ്മരിക്കരുത്. ഏത് മതക്കാരനാണെങ്കിലും അയല്‍ക്കാരെ ബഹുമാനിക്കണം. ഒരു മതത്തെയും അവമതിക്കരുത്. അതാണ് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം. സ്‌നേഹവും സഹാനുഭൂതിയും സേവനവുമാണ് മുഖമുദ്ര. മതനേതാക്കള്‍ രാഷ്ട്രീയത്തിലും രാഷ്ട്രീയക്കാര്‍ മതത്തിലും ഇടപെടരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം- ഉപരാഷ്ട്രപതി പറഞ്ഞു.

ഷുഹൈബ് വധക്കേസില്‍ നാടകീയ രംഗങ്ങള്‍; സിപിഎമ്മുകാര്‍ കീഴടങ്ങി, എത്തിയത് നേതാക്കള്‍ക്കൊപ്പം

പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍, എംകെ. രാഘവന്‍ എംപി., പിവി അബ്ദുല്‍ വഹാബ് എംപി, വികെസി. മമ്മദ് കോയ എംഎല്‍എ, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ മുഹമ്മദ് ബഷീര്‍, ഫാറൂഖ് കോളെജ് മാനെജിങ് കമ്മിറ്റി ഭാരവാഹികളായ പികെ അഹമ്മദ്, കെവി കുഞ്ഞഹമ്മദ് കോയ, പ്രൊഫ കുട്ട്യാലിക്കുട്ടി, സിപി കുഞ്ഞിമുഹമ്മദ്, പ്രൊഫ. ഇമ്പിച്ചിക്കോയ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
give education to girl child,government cant do everything says vice president

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more