ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി
വടകര: പുതിതായി തിരഞ്ഞടുക്കപ്പെട്ട എംഎസ്എഫ് ജില്ലാ ഭാരവാഹികള്‍ക്ക് വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.
ഓര്‍ക്കാട്ടേരി മാവുള്ളതില്‍ ഇബ്രാഹീം ഹാജി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് അന്‍സീര്‍ പനോളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍, ജനറല്‍ സിക്രട്ടറി അഫ്‌നാസ് ചോറോട്, ട്രഷറര്‍ സൈഫുദ്ദീന്‍ കെ.പി, വൈസ് പ്രസിഡന്റ് കെ.വി തന്‍വീര്‍ വിംഗ് കണ്‍വീനര്‍മാരായ ഷമീര്‍ പാഴൂര്‍, ഷാഫി തറമ്മല്‍ എന്നിവര്‍ സ്വീകരണത്തിന് മറുപടി പറഞ്ഞു.

നിയോജക മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ഹാഷിര്‍, മുസ്ഥഫ കുഞ്ഞിപ്പള്ളി, സഈദ്.എന്‍.പി.വി, ജീബിര്‍ മാങ്ങോട്ട്പാറ, ഹാഷിം മണോളി തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സിക്രട്ടറി മന്‍സൂര്‍ ഒഞ്ചിയം സ്വാഗതവും സഫീര്‍.കെ.കെ നന്ദിയും പറഞ്ഞു












Click it and Unblock the Notifications