തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിന്റെ 'വിശപ്പ്' മാറിയിട്ട് ഒരു വര്‍ഷം
തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡിവൈഎഫ്ഐയുടെ സൗജന്യ പൊതിച്ചോറ് വിതരണത്തിനും രക്തദാനത്തിനും ഇന്നലെ ഒരു വര്‍ഷം തികഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഡിവൈഎഫ്ഐ ആശുപത്രിയില്‍ വിതരണം ചെയ്തത് 20 ലക്ഷം പൊതിച്ചോറുകളാണ്. എണ്ണായിരം യുവാക്കള്‍ രക്തം ദാനം ചെയ്തു. ഡിവൈഎഫ്ഐ. സൗജന്യമായി നല്‍കുന്ന പൊതിച്ചോറ് വിതരണം നാടിന് മാതൃകയായി മുന്നേറുകയാണ്.
'വയറെരിയുന്നവോരുടെ മിഴി നിറയാതിരിക്കാന്‍' ഹൃദയപൂര്‍വം എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ വിശപ്പില്ലാത്ത മെഡിക്കല്‍ കോളജായി ഇതിനകം മാറിയിരിക്കുകയാണ്. രാജ്യത്തിന് തന്നെ ഇത്രയും വിപുലമായ ഈ സാമുഹ്യ ദൗത്യം ഇതാദ്യം. ദിവസവും 25 പേര്‍ വീതമാണ് രോഗികള്‍ക്കായി രക്തം നല്‍കുന്നത്. ഡി.വൈ.എഫ്.ഐയുടെ ജില്ലയിലെ 182 മേഖലാ കമ്മിറ്റികള്‍ മുഖേനയാണ് ദിവസവും മുടങ്ങാതെ വീടുകളില്‍നിന്ന്് ഭക്ഷണം ശേഖരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവരുന്നത്.

വാര്‍ഷിക ദിനമായ ബുധനാഴ്ച കൊട്ടേക്കാട് കമ്മിറ്റിയാണ് പൊതിച്ചോറ് വിതരണം ചെയ്തത്. പൊതിച്ചോറ് വിതരണത്തിന്റെ വാര്‍ഷികം പ്രമാണിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായസവും വിതരണം ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് കെ.വി. രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം എ.എ. റഹീം, സി.ഐ.ടി.യു. ജില്ലാ ട്രഷറര്‍ കെ.കെ. രാമചന്ദ്രന്‍, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ കമ്മിറ്റിയംഗം പി.കെ. ഡേവീസ്, ഏരിയാ സെക്രട്ടറിമാരായ പി.കെ. പുഷ്പാകരന്‍, പി.എന്‍. സുരേന്ദ്രന്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഗ്രീഷ്മ അജയഘോഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ബി. ജയന്‍, ഒ.എസ്. സുബീഷ്, ജില്ലാ ട്രഷറര്‍ കെ.കെ. മുബാറക്ക്, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.എസ്. റോസല്‍രാജ്, പ്രസിഡന്റ് വി.പി. ശരത്്പ്രസാദ്, അവണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയ ബാബുരാജ്, കെ.എസ്. സുഭാഷ്, എം.ജെ. ബിനോയ്, പി.ടി. പ്രസാദ്, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി.ബി. അനൂപ് എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications