അനുമോള്‍ പിആറിന് കൊടുത്ത 16 ലക്ഷം ഉണ്ടെങ്കില്‍ എത്രപേര്‍ക്ക് ഫുഡ് കൊടുക്കാം; ആര്യനുമായി പ്യുവര്‍ ലവ്
ബിഗ് ബോസ് സീസണ്‍ ഏഴിലെ ഏറ്റവും അപ്രതീക്ഷിതമായ എവിക്ഷന്‍ ആയിരുന്നു ജിസേലിന്റേത്. പുറത്തു നല്ല പിന്തുണയുള്ള ജിസേല്‍ ഹൗസിനുള്ളില്‍ നിന്ന് പുറത്തായത് ആര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. ബിഗ് ബോസിന് നല്ല കണ്ടന്റുകള്‍ കൊടുക്കുന്ന മത്സരാര്‍ത്ഥി കൂടിയായിരുന്നു അവര്‍. പലപ്പോഴും ബിഗ് ബോസ് ഹൗസിനുള്ളില്‍ ചിരി ഉണര്‍ത്തുന്ന മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാനും ജിസേലിനു കഴിഞ്ഞിരുന്നു.
ടോപ് ഫൈവില്‍ ഉണ്ടാകുമെന്ന എല്ലാവരുടെയും പ്രതീക്ഷകള്‍ തെറ്റിച്ചാണ് ജിസേല്‍ പുറത്തു പോയത്. ഇപ്പോഴിതാ ബിഗ് ബോസില്‍ പിടിച്ചു നില്‍ക്കാനുള്ള പിആര്‍ വര്‍ക്ക് ചെയ്യാനുള്ള പണം തന്റെ കയ്യില്‍ ഇല്ലെന്ന് ജിസേല്‍ പറഞ്ഞു. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയശേഷമായിരുന്നു പ്രതികരണം. അനുമോള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും ജിസേല്‍ ഉന്നയിച്ചു.

ബിഗ് ബോസ് ഹൗസിനുള്ളില്‍ വച്ച് അനുമോള്‍ തന്നെ പറഞ്ഞിട്ടുണ്ട്. എനിക്ക് പിആര്‍ ഉണ്ടെന്നും അതിനായി ഞാന്‍ 16 ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും. ഇക്കാര്യം കുറെ തവണ ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അനുമോള്‍ പിആറിനു വേണ്ടി ഒരുപാട് പണം ചെലവഴിക്കുകയാണ്. എന്റെ കയ്യില്‍ അത്രയും പണമില്ല.
ഞാന്‍ ഓര്‍ക്കുന്നത് 16 ലക്ഷം ഉണ്ടെങ്കില്‍ കുറേ ആള്‍ക്കാര്‍ക്ക് ആഹാരം കൊടുക്കാം എന്നാണ്. അല്ലെങ്കില്‍ വല്ല ഓള്‍ഡേജ് ഹോമിലോ ഓര്‍ഫണേജിലോ കൊടുത്താല്‍ നമുക്ക് അനുഗ്രഹം കിട്ടും. വെറുതെ എന്തിനാണ് ഇത്രയും കാശ് പിആറിനു കൊടുക്കുന്നത്. അത് വേസ്റ്റ് ഓഫ് മണിയാണ്. അങ്ങനെയാണ് ഞാന്‍ വിചാരിക്കുന്നത്. ഞാനാണെങ്കില്‍ ഇത്രയും കാശ് പിആറിനു കൊടുക്കത്തില്ല.
എനിക്കു വേണ്ടി പിആര്‍ വെച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഞാന്‍ കോണ്‍ഫിഡന്റ് ആയതു കൊണ്ട് എല്ലാവരും ഓര്‍ത്തു ഇവള്‍ക്ക് മൂന്നു നാല് പിആര്‍ ഉണ്ടായിരിക്കുമെന്ന്. ഒരെണ്ണം ബോംബെയില്‍, ഒരെണ്ണം കൊച്ചിയില്‍, ഒരെണ്ണം ചെന്നൈയില്‍, അങ്ങനെ ആള്‍ക്കാര്‍ ഓര്‍ത്തു. സത്യം പറഞ്ഞാല്‍ എനിക്ക് ഒരു പിആറുമില്ല. 64 ദിവസവും അവിടെ ജീവിച്ചത് എന്റെ കഴിവു കൊണ്ട് മാത്രമാണ്. സോഷ്യല്‍ മീഡിയ എന്റെ ബോംബെ ടീമാണ് ഹാന്‍ഡില്‍ ചെയ്തിരുന്നത്. പിആര്‍ എനിക്ക് വേണ്ട, എനിക്ക് പ്രേക്ഷകരുടെ സ്‌നേഹം മാത്രം മതി.
അതേസമയം ജിസേലിന്റെ അഭിപ്രായത്തോട് നിരവധി പേര്‍ വിയോജിക്കുന്നുണ്ട്. പലരും നെഗറ്റീവ് കമന്റുകള്‍ ആണ് ഇടുന്നത്. ഈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്ന കാശിന് ഒരുപാട് പേര്‍ക്ക് ഭക്ഷണം മേടിച്ചു കൊടുത്തുടേ എന്നാണ് ഒരാള്‍ കമന്റിട്ടത്.
എന്റെ സൗന്ദര്യം കണ്ടല്ല, ആണുങ്ങള്‍ പിന്നാലെ വരുന്നത്. നിങ്ങള്‍ ഒരാള്‍ക്ക് റെസ്‌പെക്ട് കൊടുക്കുമ്പോള്‍ അവരും നിങ്ങള്‍ക്ക് റെസ്‌പെക്ട് തിരിച്ചു നല്‍കും. എനിക്ക് ആണുങ്ങളോട് റെസ്‌പെക്ട് മാത്രമേ ഉള്ളൂ.
ആര്യനുമായി ഉണ്ടായിരുന്നത് പ്യുവര്‍ ലവ് ആണ്. ആരെന്തു പറഞ്ഞാലും അത് യഥാര്‍ത്ഥ സ്‌നേഹമാണ്. പക്ഷേ അതെന്ത് ലവ് ആണെന്ന് പറയാന്‍ എനിക്ക് അറിയില്ല. അത് മ്യൂച്ചല്‍ ആയിരുന്നു. ആദ്യ ദിവസം മുതല്‍ നിമിഷം കണക്ഷന്‍ ഉണ്ടായിരുന്നു. അമ്മ പറഞ്ഞതു കൊണ്ടാണ് ബെഡ് മാറി കിടന്നതെന്നും അല്ലാതെ അനുമോള്‍ പറഞ്ഞിട്ടില്ലെന്നും ജിസേല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications