ഏറ്റവും സമാധാനാവും സന്തോഷവുമുള്ള രാജ്യം ഐസ്ലന്റ്; പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി, സ്ഥാനം അറിയണ്ടേ
ദില്ലി: ലോകത്തെ ഏറ്റവും സമാധാനവും സന്തോഷവും ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇത്തവണയും ഒന്നാംസ്ഥാനം നിലനിര്‍ത്ത് ഐസ്ലന്റ്. 2008 മുതല്‍ പട്ടികയില്‍ തുടര്‍ച്ചായായി ഒന്നാംസ്ഥാനം നേടുന്ന ഐസ്ലന്റ് ഇത്തവണയും നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. ന്യൂസിലന്റ്, പോര്‍ച്ചുഗല്‍, ആസ്ട്രിയ, ഡെന്മാര്ക്ക് എന്നിവരാണ് യഥാക്രമം രണ്ടുമുതല്‍ അഞ്ച് വരെയുള്ള റാങ്കിലുള്ളത്.
അതേസമയം പട്ടികയില്‍ ഇന്ത്യക്ക് ഇത്തവണ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. 163 രാജ്യങ്ങളുടെ പട്ടികയില്‍ 141ആം സ്ഥാനം മാത്രമാണ് ഇന്ത്യക്ക് ഉള്ളത്. 2016ലും 141-ാം സ്ഥാനത്തായിരുന്നെങ്കിലും 2017ൽ നില മെച്ചപ്പെടുത്തിയ ഇന്ത്യ 137-ാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ 2018 ലെ കണക്കുകൾ പുറത്തുവന്നപ്പോൾ ഇന്ത്യ വീണ്ടും പഴയ സ്ഥാനത്തേക്ക് തന്നെ പോയി.
പട്ടികയില്‍ ഇന്ത്യക്കും പിറകിലായി 153 -ാം സ്ഥാനത്താണ് പാകിസ്ഥാന്റെ സ്ഥാനം. അതേസമയം ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ ബംഗ്ലാദേശ് ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ് ഉള്ളത്. പട്ടികയില്‍ 101-ാം സ്ഥാനമാണ് ബംഗ്ലാദേശിന് ഉള്ളത്. ദക്ഷിണേഷ്യയില്‍ ഏറ്റവും സന്തോഷവും സമാധാനവും ഉള്ള രാജ്യം ഭൂട്ടാനാണെന്നാണ് പട്ടിക സൂചിപ്പിക്കുന്നത്. ലോകപട്ടികയില് 15ാം സ്ഥാനത്താണ് ഭൂട്ടാൻ.

പട്ടികയില്‍ ഏറ്റവും പിന്നില്‍ സ്ഥിതി ചെയ്യുന്നത് അഫ്ഗാനിസ്ഥാനാണ്. സിറിയ, സൗത്ത് സുഡാൻ, യെമൻ, ഇറാഖ് എന്നീ രാജ്യങ്ങളാണ് അവസാനത്തെ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റുള്ളവർ. ആഭ്യന്തരമായോ രാജ്യന്തരമായോ ഒരു സംഘര്‍ഷവും ഇല്ലാത്ത അവസ്ഥയാണ് യഥാര്‍ത്ഥ സമാധാനം എന്നത് കൊണ്ട് ഗ്ലോബല്‍ പീസ് ഇന്റക്സ് ഉദ്ദേശിക്കുന്നത്
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications