കണ്ണിറുക്കി താരമായതൊക്കെ കൊള്ളാം... പ്രിയയെ കാത്ത് തൃശൂരില്‍ ഒരു അഡാറ് പണി ഇരിപ്പുണ്ട്!!!

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  പ്രിയക്ക് മധുര താക്കിത് നൽകി കോളേജ് പ്രിൻസിപ്പൽ | Oneindia Malayalam

  തൃശൂര്‍: പ്രിയ പ്രകാശ് വാര്യര്‍ക്ക് ഇനി തിരിഞ്ഞ് നോക്കേണ്ട കാര്യമില്ല. മാണിക്യ മലരായ പൂവി വിവാദമായെങ്കിലും പ്രിയ ആഗോള പ്രശസ്തയായിക്കഴിഞ്ഞു.

  കണ്ണിറുക്കി പെൺകുട്ടി ഔട്ട്'! ഒമര്‍ ലുലുവിനെ പൊളിച്ചടുക്കി ട്രോളൻമാർ... സുഡുക്കൾക്ക് പൊങ്കാല മഹാമഹം

  എന്നാലും പ്രിയ ഇപ്പോഴും ഒരു വിദ്യാര്‍ത്ഥിനിയാണ്. ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി. പഠിക്കുന്ന കോളേജിനേയും അവിടത്തെ കാര്യങ്ങളേയും അത്ര പെട്ടെന്ന് മറക്കാനൊന്നും പറ്റില്ല.

  കണ്ണിന് ഗുരുതര രോഗം ബാധിച്ച കുട്ടി! പ്രിയ പ്രകാശിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ... ചെക്കനൊപ്പം!!!

  പ്രിയയെ കാണാന്‍ കാത്തിരിക്കുകയാണ് കോളേജിലെ സഹപാഠികളും അധ്യാപകരും എല്ലാം. ഇക്കൂട്ടത്തില്‍ പ്രിയയുടെ കോളേജിന്റെ പ്രിന്‍സിപ്പാളും ഉണ്ട്. പ്രിയയെ കാണാന്‍ കാത്തിരിക്കുകയാണ് പ്രിന്‍സിപ്പാള്‍ മാരിയറ്റ് എ തെരറ്റില്‍... നേരത്തെ ഒരു ഉപദേശവും പ്രിന്‍സിപ്പാള്‍ പ്രിയക്ക് നല്‍കിയിരുന്നു

  വിമല കോളേജ്

  വിമല കോളേജ്

  തൃശൂര്‍ സ്വദേശിനിയാണ് പ്രിയ പ്രകാശ് വാര്യര്‍. തൃശൂരിലെ വിമല കോളേജില്‍ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് പ്രിയ.

  കാത്തിരിക്കുന്നു

  കാത്തിരിക്കുന്നു

  കൂട്ടുകാരെ പോലെ തന്നെ പ്രിയയെ കാത്തിരിക്കുകയാണ് കോളേജിലെ അധ്യാപകരും. പ്രിന്‍സിപ്പാള്‍ മാരിയറ്റ് എ തെരറ്റിലും പ്രിയയുടെ ഫാന്‍ ആയി മാറിക്കഴിഞ്ഞു എന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  അറിയാന്‍ വൈകി

  അറിയാന്‍ വൈകി

  പ്രിയ ആഗോള ഫേമസ് ആയിക്കഴിഞ്ഞെങ്കിലും അക്കാര്യം അറിയാന്‍ പ്രിന്‍സിപ്പാള്‍ ഇത്തിരി വൈകിപ്പോയി എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. മീറ്റിങ്ങുകളുടെ തിരക്കില്‍ ആയിരുന്നത്രെ അവര്‍. സംഗതി അറിഞ്ഞപ്പോഴേക്കും പ്രിയ വീട്ടിലേക്ക് പോവുകയും ചെയ്തു.

  മറുപടി കിട്ടിയില്ല

  മറുപടി കിട്ടിയില്ല

  പ്രിയയെ അഭിനന്ദിച്ചുകൊണ്ട് ഒരു സന്ദേശം അയക്കാനും പ്രിന്‍സിപ്പാള്‍ മടികാണിച്ചില്ല. എന്നാല്‍ അതിന് മറുപടി കിട്ടിയിട്ടില്ല എന്ന് മാത്രം. അതില്‍ മാരിയറ്റ് എ തെരറ്റലിന് ഒരു വിഷമവും ഇല്ല. പ്രിയയുടെ ഇപ്പോഴത്തെ തിരക്കൊക്കെ മനസ്സിലാക്കാന്‍ ഈ അധ്യാപികയ്ക്ക് സാധിക്കും.

  അനുമതി വാങ്ങി

  അനുമതി വാങ്ങി

  കോളേജില്‍ നിന്ന് അനുമതിയൊക്കെ വാങ്ങിയാണ് പ്രിയ സിനിമയില്‍ അഭിനയിക്കാന്‍ പോയത്. രക്ഷിതാക്കളേയും കൂട്ടി ചെന്നാണ് അനുമതി വാങ്ങിയത്. ക്ലാസ്സുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് പ്രത്യേകം ഉപദേശിച്ചിട്ടും ഉണ്ട് പ്രിന്‍സിപ്പാള്‍.

  ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

  ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

  ഒമര്‍ ലുലുവിന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പ്രിയ പ്രകാശ് വാര്യര്‍. ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെറിയൊരു വേഷം ലഭിക്കുകയും ചെയ്തു. എന്നാല്‍ പാട്ടിലെ ആ രംഗങ്ങള്‍ ഹിറ്റ് ആയതോടെ സ്റ്റാറ്റസ്സും മാറിയിട്ടുണ്ട്.

  ലീഡ് റോളിലേക്ക്

  ലീഡ് റോളിലേക്ക്

  പ്രിയയെ കൂടി ലീഡ് റോളിലേക്ക് കൊണ്ടുവരാനാണ് സംവിധായകന്റെ പദ്ധതി. അങ്ങനെയാണെങ്കില്‍, പ്രിന്‍സിപ്പാളിന്റെ ഉപദേശം ചിലപ്പോള്‍ പ്രിയക്ക് സൗകര്യപൂര്‍വ്വം മറക്കേണ്ടി വരും! ഷൂട്ടിങ്ങിന് വേണ്ടി കൂടുതല്‍ ക്ലാസ്സുകള്‍ കട്ട് ചെയ്യേണ്ടിവരും എന്ന് സാരം.

  നായിക നിരയിലേക്ക്

  നായിക നിരയിലേക്ക്

  എന്തായാലും ഒരു അഡാര്‍ ലൗ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നായിക നിരയിലേക്ക് പ്രിയ ഉയര്‍ത്തപ്പെട്ടുകഴിഞ്ഞു. ഇനി അവസരങ്ങള്‍ കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അപ്പോള്‍ ഭാവിയില്‍ കൂടുതല്‍ ക്ലാസ്സുകള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ട്! അപ്പോള്‍ പ്രിന്‍സിപ്പാളിന് വീണ്ടും ഉപദേശിക്കേണ്ടി വരുമോ എന്നാണ് ചോദ്യം!

  പാട്ട് വിവാദം

  പാട്ട് വിവാദം

  മാണിക്യ മലരായ പൂവീ എന്ന ഗാനം ആണ് പ്രിയയെ ഇത്രത്തോളം പ്രശസ്തയാക്കിയത്. അങ്ങനെയുള്ള ആ പാട്ട് വിവാദമാവുകയും ചെയ്തു. ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്ന് പാട്ട് പിന്‍വലിക്കാന്‍ പോലും സംവിധായകന്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനം പ്രിയയ്ക്കും അല്‍പം വിഷമം ഉണ്ടാക്കി.

  പാട്ടുണ്ടാവും

  പാട്ടുണ്ടാവും

  എന്തായാലും പാട്ട് പിന്‍വലിക്കാനുള്ള തീരുമാനം സംവിധായകന്‍ പിന്‍വലിച്ചിട്ടുണ്ട്. ഒരു അഡാര്‍ ലൗ റിലീസ് ചെയ്യുന്പോള്‍ പ്രിയയെ സൂപ്പര്‍ താരമാക്കിയ ആ ഗാനം സിനിമയില്‍ ഉണ്ടാകും. പക്ഷേ, സിനിമയില്‍ ആരായിരിക്കും യഥാര്‍ത്ഥ നായിക എന്ന് മാത്രം ഇപ്പോഴും ആര്‍ക്കും വ്യക്തമല്ല!

  English summary
  Global Star with a single song: Principal of Thrissur Vimala College is waiting to See Priya Prakash Warrier

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്