കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിക്കാര്‍ സൂക്ഷിച്ചോളൂ, കൊച്ചി ഇനി അധികനാള്‍ ഉണ്ടാവില്ല

  • By Mithra Nair
Google Oneindia Malayalam News

കൊച്ചി : മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട നഗരമാണ് കൊച്ചി. മറൈന്‍ ഡ്രൈവും, മട്ടാഞ്ചേരിയും മാഹാരാജാസും ഉള്ള കൊച്ചിയെ മലയാളികള്‍ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. എന്നാല്‍ കൊച്ചി ഇനി അഘിക നാള്‍ ഉണ്ടാവില്ല എന്ന പറയപ്പെടുന്നത്.

ഏതാണ്ട് നൂറുവര്‍ഷത്തിനകം ആഗോളതാപനം കൊച്ചിയുടെ വലിയഭാഗം പ്രദേശങ്ങളെ കടലില്‍ മുങ്ങുമെന്നാണ് പഠനം. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ ശാസ്ത്രജ്ഞരാണ് ഈ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

-kochi.jpg -Properties

കൊച്ചിയുടെ ത്രീഡി ഭൂപടങ്ങളും ഉപഗ്രഹചിത്രങ്ങളുമുപയോഗിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇ കണ്ടെത്തല്‍ . ശാസ്ത്രജ്ഞരായ ആര്‍. മണി മുരളിയും പി.കെ. ദിനേശ്കുമാറുമാണ് ഇതിനെക്കുറിച്ചു പഠനം നടത്തിയത്.

ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സംവിധാനമുപയോഗിച്ച് നടത്തിയ പഠനത്തില്‍ സമുദ്രനിരപ്പ് ഒരുമീറ്റര്‍ ഉയര്‍ന്നാല്‍ തീരത്തിന്റെ 169.11 ചതുരശ്ര കി.മീ.വരെയും രണ്ടുമീറ്റര്‍ ഉയര്‍ന്നാല്‍ 598.83 ചതുരശ്ര കി.മീ.വരെയും മുങ്ങുമെന്നാണ് കണക്ക്. നിരപ്പുയരുന്നത് ഒരുമീറ്ററാണെങ്കില്‍ നഗരമേഖലയുടെ 43 ചതുരശ്ര കി.മീ.വരെയും രണ്ടുമീറ്ററെങ്കില്‍ 187 ചതുരശ്ര കി.മീ.വരെയും കടലെടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

English summary
Within 100 years, rising sea levels caused by global warming could submerge large swathes of coastal land in Kochi, Kerala’s second most populous city, scientists at the Goa-based National Institute of Oceanography have predicted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X