കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് '2017'ന് പകരം വീട്ടണം; നഷ്ടപ്പെടാതിരിക്കാന്‍ ബിജെപിയും, ഗോവയില്‍ അങ്കം മുറുകുന്നു

Google Oneindia Malayalam News

പനാജി: രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കിലും ഗോവയില്‍ അധികാരം നിലനിര്‍ത്തുക എന്നത് ബിജെപിയുടെ അഭിമാന വിഷയമാണ്. മറുവശത്ത് കോണ്‍ഗ്രസാവട്ടെ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ഭരണം ഏത് വിധേനയും തിരിച്ച് പിടിക്കാനാണ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍ ഏറെയുണ്ടെങ്കിലും കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പടേയുള്ള പ്രധാന പാര്‍ട്ടികള്‍ എല്ലാം തന്നെ ഒരുക്കള്‍ സജീവമായി ആരംഭിച്ച് കഴിഞ്ഞു.

കേന്ദ്ര മന്ത്രിമാരായ ജി.കിഷൻ റെഡ്ഡിയും ദർശന ജർദോഷും, മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസും തിങ്കളാഴ്ച ഗോവ സന്ദര്‍ശിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

അടുത്ത പണി കാലുവാരികള്‍ക്ക്: ഒരുത്തനും ഒരു പദവിയിലും ഉണ്ടാവില്ല, പട്ടിക തയ്യാറാക്കാന്‍ ഡിസിസിഅടുത്ത പണി കാലുവാരികള്‍ക്ക്: ഒരുത്തനും ഒരു പദവിയിലും ഉണ്ടാവില്ല, പട്ടിക തയ്യാറാക്കാന്‍ ഡിസിസി

ഓഗസ്റ്റിലും ഈ മാസം ആദ്യവും

ഓഗസ്റ്റിലും ഈ മാസം ആദ്യവും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരവും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഗോവയിൽ എത്തിയിരുന്നു. അതിന് മുമ്പ് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളെ രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രണ്ട് പാര്‍ട്ടികളുടേയും ഈ നീക്കം നിയമസഭാ തിരഞ്ഞെടുപ്പിന് അവര്‍ എത്രത്തോളം പ്രധാന്യം കൊടുക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഒരു 'സൺ കിസ്ഡ്'; ഐശ്വര്യ ലക്ഷ്മിയുടെ പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

12,000 വോട്ടുകൾ മാത്രം

വളരെ ചെറിയ സംസ്ഥാനമായതിനാല്‍ തന്നെ ഒരോ മണ്ഡലങ്ങളിലും ചുരുക്കും വോട്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. ഓരോ നിയമസഭാ മണ്ഡലത്തിലും ഏകദേശം 25,000 മുതൽ 30,000 വരെ വോട്ടർമാരാണുള്ളത്. മത്സരം ത്രികോണമല്ലെങ്കില്‍ ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ ഏകദേശം 12,000 വോട്ടുകൾ മാത്രം മതി എന്ന് വ്യക്തം. മത്സരം ത്രികോണമാണെങ്കില്‍ വിജയം ഉറപ്പിക്കാൻ 3,000-4,000 വോട്ടുകൾ പോലും മതിയാകും. അതിനാൽ തന്നെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്താനാണ് ഓരോ പാര്‍ട്ടിയും ശ്രമിക്കുന്നത്.
പാര്‍ട്ടികളേക്കാള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് വീഴുന്നതാണ് ഗോവയുടെ പൊതു ചിത്രം.

മനോഹര്‍ പരീക്കര്‍ ഇല്ലാതെ

മനോഹര്‍ പരീക്കര്‍ ഇല്ലാതെ ബിജെപി നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഗോവയിലേത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേന്ദ്ര മന്ത്രിയായ മനോഹര്‍ പരീക്കറിനെ ബിജെപി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ട് വരികയായിരുന്നു. പിന്നീട് 2019 മാര്‍ച്ചില്‍ അദ്ദേഹം മരിച്ചതിന് പിന്നാലെ പകരക്കാരനെ കണ്ടെത്തിയെങ്കിലും നിരന്തരം വെല്ലുവിളികള്‍ നേരിട്ടിരുന്നു. പ്രതിപക്ഷത്ത് നിന്നും എം​എല്‍എമാരെ ചാക്കിട്ട് പിടിച്ചായിയിരുന്നു ഈ വെല്ലുവിളിയെ ബിജെപി മറികടന്നത്.

2017 ലെ തിരഞ്ഞെടുപ്പിൽ

2017 ലെ തിരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടിയ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്ഷി. എന്നാല്‍ ഇപ്പോൾ അവര്‍ക്ക് വെറും അഞ്ച് എംഎൽഎമാര്‍ മാത്രമാണ് ഉള്ളത്. ഭൂരിപക്ഷം നിയമസഭാംഗങ്ങളും ഭരണപക്ഷത്തേക്ക് കൂറുമാറികയായിരുന്നു. അതുപോലെ, നേരത്തെ 3 അംഗങ്ങളുണ്ടായിരുന്ന പ്രാദേശിക കക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിക്ക് (എംജിപി) ഇപ്പോൾ ഒരു നിയമസഭാംഗം മാത്രമേയുള്ളൂ. മറ്റ് രണ്ട് പേർ ബിജെപിയിലേക്ക് മാറി.

 13 സീറ്റുകളുള്ള ബിജെപി

നേരത്തെ 13 സീറ്റുകളുള്ള ബിജെപിയെ ഭരണത്തിലെത്താന്‍ സഹായിച്ച പാർട്ടികളിൽ എംജിപിയുമുണ്ടായിരുന്നെങ്കിലും പിന്നീട് ബിജെപി അവരെ തന്നെ പിളര്‍ത്തി. നിലവില്‍ 27 അംഗങ്ങളാണ് സഭയില്‍ ബിജെപിക്ക് ഉള്ളത്. കോണ്‍ഗ്രസില്‍ നിന്നും മൂന്നില്‍ രണ്ട് അംഗങ്ങളും കൂറുമാറിയതിനാല്‍ ഉപതിരഞ്ഞെടുപ്പ് പോലും നേരിടേണ്ടി വന്നില്ല.

പാര്‍ട്ടിയുടെ അടിത്തറ

എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയെങ്കിലും പാര്‍ട്ടിയുടെ അടിത്തറ നഷ്ടമായില്ലെന്നതാണ് ഇത്തവണ കോണ്‍ഗ്രസിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതോടെ ബിജെപിയെ വീഴ്ത്താന്‍ കഴിയുമെന്നും അവര്‍ വിലയിരുത്തുന്നു. ഗോവിയില്‍ അധികാരം പിടിക്കാന‍് കഴിഞ്ഞാല്‍ ദേശീയ തലത്തില്‍ തന്നെ അത് കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജം നല്‍കുകയും ചെയ്യും.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Goa Assembly Election 2022: Congress and BJP activate preparations for elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X