ദിലീപിന് സ്വകാര്യ സായുധ സുരക്ഷ ഭീഷണിയെ തുടര്‍ന്ന്; നല്‍കുന്നത് കോടികള്‍?
കൊച്ചി: നടന്‍ ദിലീപ് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം തേടിയത് ഭീഷണിയെ തുടര്‍ന്നാണെന്ന് സൂചന. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസില്‍ പ്രതിയായ ദിലീപ് ജാമ്യത്തിലിറങ്ങിയതിന്റെ പിന്നാലെയാണ് ഗോവയില്‍ നിന്നുള്ള തണ്ടര്‍ ഫോഴ്‌സിന്റെ സുരക്ഷ ഏര്‍പ്പെടുത്തിയത്
വന്‍ പ്രതിഫലം വാങ്ങുന്ന സ്വകാര്യ സുരക്ഷാ സേനയാണ് തണ്ടര്‍ ഫോഴ്‌സിന്റെത്. കോടിക്കണക്കിന് രൂപ ദിലീപ് ഇതിനായി നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. സായുധരായ സ്വകാര്യ സുരക്ഷാ സേനയുടെ സഹായം തേടുന്നരീതിയില്‍ ദിലീപിന് ഏതുതരത്തിലുള്ള ഭീഷണിയാണെന്നത് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘം പരിശോധിക്കുകയാണ്.

തനിക്ക് ഭീഷണിയുള്ള കാര്യം പോലീസിനെ അറിയിക്കാതെ ദിലീപ് സ്വകാര്യ സുരക്ഷ തേടിയത് അന്വേഷണ സംഘത്തിന് സംശയത്തിനിടനല്‍കിയിരിക്കുകയാണ്. പോലീസ് സുരക്ഷ സ്വകാര്യതയെ ബാധിക്കുമെന്നതിനാലാകാം ദിലീപ് കോടികള്‍ മുടക്കി സ്വകാര്യ സുരക്ഷ തേടിയത്. എന്നാല്‍, സായുധ സുരക്ഷ തേടത്തക്കവിധം ദിലീപിന് ഏതുതരത്തിലുള്ള ഭീഷണിയാണെന്നത് സംശയാസ്പദമാണ്.
ശ്രീകാന്ത് ഡെന്മാര്‍ക്ക് ഓപ്പണ്‍ ഫൈനലില്‍; ഫൈനലിലെ ജയസാധ്യത ഇങ്ങനെ
നടിയെ ആക്രമിച്ചതിന് പകരം വീട്ടുമെന്നതാണോ പുറത്തിറങ്ങുമ്പോഴുള്ള ഭീഷണി ഭയന്നാണോ സുരക്ഷയെന്നത് പോലീസ് പരിശോധിക്കും. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം നല്‍കാനൊരുങ്ങുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. അതിനിടയിലാണ് ദിലീപ് തണ്ടര്‍ ഫോഴ്‌സിന്റെ സേവനം തേടിയത്.












Click it and Unblock the Notifications