മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ.. രക്തസമ്മർദം കുറഞ്ഞതും നിർജലീകരണവും കാരണം
ഗോവ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞതും നിര്‍ജലീകരണവും മൂലമാണ് പരീക്കറുടെ ആരോഗ്യനില മോശമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോവ മെഡിക്കല്‍ കോളേജിലാണ് പരീക്കറെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഗോവ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്നും വ്യാഴാഴ്ച പരീക്കറെ ഡിസ്ചാര്‍ജ് ചെയ്തതേ ഉള്ളൂ. നേരത്തെ പാന്‍ക്രിയാസിലെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ട ശേഷം പരീക്കര്‍ നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു.

മനോഹര്‍ പരീക്കര്‍ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ഗോവ മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. നിര്‍ജലീകരണം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും വീട്ടില്‍ ചികിത്സയെടുക്കുകയായിരുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു. വീല്‍ചെയറിലാണ് മുഖ്യമന്ത്രിയെ ആശുപത്രിയിലെത്തിച്ചത്.












Click it and Unblock the Notifications