വ്യക്തമായ ഉത്തരം തരാതെ ഗോവ!കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം മാത്രം...ബിജെപിയ്ക്കും സാധ്യത....
മഹാരാഷ്ട്രവാദി ഗോമന്തക്ക് പാര്‍ട്ടിയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും മൂന്ന് സീറ്റുകളില്‍ വിജയിച്ചു.
പനാജി: വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഗോവയില്‍ ആരു ഭരിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന വോട്ടെണ്ണലില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം മാത്രമാണുള്ളത്. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച് ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും 12 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രവാദി ഗോമന്തക്ക് പാര്‍ട്ടിയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും മൂന്ന് സീറ്റുകളില്‍ വിജയിച്ചു. രണ്ട് സീറ്റുകളില്‍ സ്വതന്ത്രരും ഒരു സീറ്റില്‍ എന്‍സിപിയും വിജയം കൈവരിച്ചു. നിലവില്‍ വിജയിച്ച സീറ്റുകളടക്കം 16 സീറ്റുകളിലാണ് കോണ്‍ഗ്രസിന് മുന്നേറ്റം. ബിജെപി 12 സീറ്റുകളില്‍ വിജയിക്കുകയും ഒരു സീറ്റില്‍ മുന്നേറുകയും ചെയ്യുന്നുണ്ട്.

ആകെ നാല്‍പത് സീറ്റുകളുള്ള ഗോവയില്‍ വളരെ പതുക്കെയാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആര്‍ക്കും കേവല ഭൂരിപക്ഷമെത്താനായിട്ടില്ല. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകള്‍ വേണം. എന്നാല്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്കെത്താനാവില്ലെന്ന് തീര്‍ച്ചയാണ്. അങ്ങനെയാണെങ്കില്‍ ഒരുപക്ഷേ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും. എംജിപി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, എന്‍സിപി, സ്വതന്ത്രര്‍ എന്നിവരുടെ നിലപാടുകളാണ് ആര് ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത്. അതേസമയം, സഖ്യകക്ഷികളായിരുന്ന എംജിപിയെയും ഫോര്‍വേര്‍ഡ് പാര്‍ട്ടിയെയും വീണ്ടും കൂടെക്കൂട്ടി ഭരണം കയ്യടക്കാന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications