കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗോഡ് ഫാദര്‍' ഇല്ലാത്ത ബിജി മോള്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്ന്‌ പുറത്തേക്ക് ? നടപടി ഉറപ്പ്...

സ്വന്തം പാര്‍ട്ടിക്കെതിരെ നടത്തിയ ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ സിപിഐ എംഎല്‍എ ഇഎസ് ബിജിമോള്‍ക്കെതിരെ പാര്‍ട്ടിതല നടപടിയുണ്ടാകും.

  • By വരുണ്‍
Google Oneindia Malayalam News

ആലപ്പുഴ: സ്വന്തം പാര്‍ട്ടിക്കെതിരെ നടത്തിയ ഗോഡ്ഫാദര്‍ പരാമര്‍ശത്തില്‍ സിപിഐ എംഎല്‍എ ഇഎസ് ബിജിമോള്‍ക്കെതിരെ പാര്‍ട്ടിതല നടപടിയുണ്ടാകും. ഇന്നും നാളെയുമായി ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ബിജിമോള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ബിജിമോള്‍ക്കെതിരെ നടപടിയെടുക്കണെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് സംസ്ഥാന കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്താക്കുമെന്നാണ് അറിയുന്നത്. തനിക്ക് മന്ത്രിസ്ഥാനം കിട്ടാത്തത് പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍മാരില്ലാത്ത് കൊണ്ടാണെന്നായിരുന്നു ബിജിമോളുടെ പരാമര്‍ശം. തെരഞ്ഞെടുപ്പിന് ശേഷം ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജിമോളുടെ പരാമര്‍ശം. സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും ബിജിമോള്‍ ആരോപിച്ചിരുന്നു.

es-bijimol

പാര്‍ട്ടിക്കെതിരെ ബിജിമോള്‍ എംഎല്‍എ നടത്തിയ ആരോപണങ്ങള്‍ വലിയ വാദമായതോടെ ബിജിമോള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന നേതൃത്വത്തേയും ജില്ലാ നേതാക്കളേയും പ്രതിക്കൂട്ടിലാക്കിയ ബിജിമോള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. ഇതോടെ പാര്‍ട്ടി ബിജിമോളോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജിമോളുടെ വിശദീകരണം തള്ളിയാമ് ഇപ്പോള്‍ സിപിഐ നടപടിക്കൊരുങ്ങുന്നത്.

വിവാദവുമായി ബന്ധപ്പെട്ട് രണ്ട് തവണ ബിജിമോള്‍ നേതൃത്വത്തിന് വിശദീകരണം നല്‍കിയിരുന്നു. താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് വാരികയില്‍ അച്ചടിച്ചുവന്നത് എന്നായിരുന്നു ആദ്യം നല്‍കിയ വിശദീകരണം. പക്ഷേ, പാര്‍ട്ടി ഇത് തള്ളി. വീണ്ടും വിശദീകരണം നല്‍കിയെങ്കിലും ഇതും പാര്‍ട്ടി തള്ളിക്കളഞ്ഞു.

മന്തി മോഹമാണ് ബിജിമോളെകൊണ്ട് പാര്‍ട്ടിയെ തള്ളിപ്പറയിപ്പിച്ചതെന്നാണ് നേതൃത്വം പറയുന്നത്. മന്ത്രിയായേക്കുമെന്ന മുന്‍കൂര്‍ പ്രചരണം നടത്തിയത് മന്ത്രി പദം മോഹിച്ചാണ്. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയെയും ജയിപ്പിച്ച അണികളെയും തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ല. വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന ബിജിമോളുടെ വിശദീകരണം അംഗീകരിക്കാനാകില്ലെന്നാണ് സിപിഐ നിര്‍വ്വാഹക സമിതിയുടെ നിലപാട്.

സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ബിജിമോള്‍ക്കെതിരായ നടപടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. നിയമസഭായോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ ബിജിമോള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
God father controversy CPI State council to take action against ES Bjimol MLA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X