'ഗോഡ് ഫാദര്‍' ഇല്ലാതെ രക്ഷയില്ല, ഇഎസ് ബിജിമോളെ സിപിഐ ജില്ലാ കൗണ്‍സിലിലേക്ക് തരം താഴ്ത്തി
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ ബിജമോളെ ജില്ലാ കൗണ്‍സിലേക്ക് തരംതാഴ്ത്തി. സിപിഐ സംസ്ഥാന കൗണ്‍സിലിന്റേതാണ് തീരുമാനം.
ആലപ്പുഴ: സ്വന്തം പാര്‍ട്ടിക്കെതിരെ നടത്തിയ ഗോഡ്ഫാദര് പരാമര്‍ശത്തില്‍ ഇഎസ് ബിജിമോള്‍ എംഎല്‍എയെക്കെതിരെ അച്ചടക്ക നടപടി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ ബിജമോളെ ജില്ലാ കൗണ്‍സിലേക്ക് തരംതാഴ്ത്തി. സിപിഐ സംസ്ഥാന കൗണ്‍സിലിന്റേതാണ് തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജിമോള്‍ ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തുകൊണ്ടാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതെന്നും പാര്‍ട്ടിയില്‍ വളരാനാകാത്തതെന്നുമായിരുന്നു ബിജിമോളുടെ ആരോപണം. സംസ്ഥാന ജില്ലാ നേതാക്കള്‍ക്കെതിരെയും ബിജിമോള്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.

ബിജിമോള്‍ക്കെതിരെ നടപടിയെടുക്കണെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് സംസ്ഥാന കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാന കൗണ്‍സിലിന്റെ നിര്‍ദ്ദേശം അംഗകരിച്ച് സംസ്ഥാന കൗണ്‍സില്‍ നടപടി ശരിവയ്ക്കുകയായിരുന്നു.
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്നും തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവര്ത്തിച്ചെന്നുമടക്കമുള്ള ആരോപണങ്ങള്‍ക്കെതിരെ നേതൃത്വം ശക്തമായി രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും തള്ളിപ്പറഞ്ഞ ബിജിമോള്‍ക്കെതിരെ ജില്ലാ-പ്രാദേശിക നേതൃത്വും രംഗത്തു വന്നു.
മന്തിപദവി കിട്ടാത്തത് കൊണ്ടാണ് ബിജിമോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതെന്നാണ് ആക്ഷേപം. മന്തി മോഹമാണ് ബിജിമോളെകൊണ്ട് പാര്‍ട്ടിയെ തള്ളിപ്പറയിപ്പിച്ചതെന്നാണ് നേതൃത്വം പറയുന്നത്. മന്ത്രിയായേക്കുമെന്ന മുന്‍കൂര്‍ പ്രചരണം നടത്തിയത് മന്ത്രി പദം മോഹിച്ചാണെന്ന് നേതൃത്വം വിമര്‍ശിച്ചു.
ബിജിമോളുടെ പ്രസ്താവന വിവാദമായതോടെ പാര്‍ട്ടി ബിജിമോളോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് രണ്ട് തവണ ബിജിമോള്‍ നേതൃത്വത്തിന് വിശദീകരണം നല്‍കിയിരുന്നു. താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് വാരികയില്‍ അച്ചടിച്ചുവന്നത് എന്നായിരുന്നു ആദ്യം നല്കിയ വിശദീകരണം. പക്ഷേ, പാര്‍ട്ടി ഇത് തള്ളി. വീണ്ടും വിശദീകരണം നല്‍കിയെങ്കിലും ഇതും പാര്‍ട്ടി തള്ളിക്കളയുകയായിരുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications