'എന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ഒരാളെയും ഈശ്വരൻ വെറുതെ വിട്ടിട്ടില്ല', ഹാഷ്മി ചെറിയ ഉദാഹരണം, കുറിപ്പുമായി അഖിൽ
20 ട്വന്റി ട്വന്റി നേതാവും വ്യവസായിയുമായ സാബു എം ജേക്കബ് വായ്പാ കുംഭകോണം നടത്തിയെന്ന റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി അഖില്‍ മാരാര്‍. ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അഖില്‍ മാരാര്‍ അടുത്തിടെയാണ് സാബു ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി വിട്ടത്.
ബിസിനസ്സിന്റെ നിലനിൽപ്പിന് വേണ്ടിയാണ് സാബു എം ജേക്കബ് എൻഡിഎയുടെ ഭാഗമായത് എന്ന് താൻ പറഞ്ഞപ്പോൾ തന്നെ കള്ളനാക്കിയെന്നും തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ഒരാളെയും ഈശ്വരൻ വെറുതെ വിട്ടിട്ടില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ മാരാർ പറയുന്നു.
അഖിൽ മാരാരുടെ ഫേസ്ബുക്ക് കുറിപ്പ്: ' രാവിലെ ഇങ്ങനൊരു വാർത്ത കണ്ടപ്പോൾ എനിക്ക് വലിയ അത്ഭുതം ഒന്നും തോന്നിയില്ല. മൂന്ന് രാഷ്ട്രീയ പാർട്ടികളെ എതിർത്തു ജന പക്ഷത്തു നിന്ന് സംസാരിച്ച സാബു ജേക്കബിനോടും 20/20 യോടും പണ്ടേ ഒരിഷ്ടം ഉള്ളതും കൊണ്ടും സമാന ചിന്ത ഉള്ളിൽ സൂക്ഷിക്കുന്ന ഏതാണ്ട് ഇതേ ചിന്തയിൽ ഒരു തിരക്കഥ എഴുതി സംവിധാനം ചെയ്ത എനിക്ക് 20/20 യിൽ ചേരുമ്പോൾ വലിയ സന്തോഷമായിരുന്നു സത്യം അറിയുന്നത് വരെ.

പഞ്ചായത്തിൽ ഒതുങ്ങിയ20/20 യുടെ രാഷ്ട്രീയം സംസ്ഥാനമോട്ടാകെ വളരാൻ NDA യുടെ ഭാഗമാകുമ്പോൾ കഴിയും എന്ന് ഞാൻ വിശ്വസിച്ചു.. എന്നാൽ തിരഞ്ഞെടുപ്പിന് മുൻപും ശേഷവും എന്നെ പറഞ്ഞു ചതിച്ച സാബു ജേക്കബ് ജനങ്ങളെ തട്ടിപ്പിന്റെ മറയാക്കി ഉപയോഗിക്കാനും തന്റെ ബിസിനസ്സ് നില നിർത്താനുമാണ് രാഷ്ട്രീയം തിരഞ്ഞെടുത്തത് എന്ന യാഥാർഥ്യം ഉൾക്കൊണ്ട് പുറത്ത് വന്ന എന്റെ നേരെ പണം എറിഞ്ഞു സൈബർ ആക്രമണം നടത്തി..
NDA വിട്ട് വന്ന അല്ലെങ്കിൽ 40 കോടി ബിജെപിയിൽ നിന്നും കൈപ്പറ്റി ബിജെപിയുടെ പ്രവർത്തകരെ പോലും ചതിച്ച.. അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വോട്ടുകൾ ചക്കയിൽ കുത്തിപ്പിച്ച സാബു നില നിൽപ്പിന് വേണ്ടിയാണു NDA യുടെ ഭാഗമായത് എന്ന് ഞാൻ പറഞ്ഞപ്പോൾ എന്നെ കള്ളനാക്കി സാബുവിനെ സാർ എന്ന് വിളിച്ചു സംസാരിച്ച നികൃഷ്ട മാധ്യമ പ്രവർത്തകനായി ഹാശ്മി മാറിയതാണ് ജനകീയ കോടതി എഡിറ്റഡ് വേർഷനിൽ നിങ്ങൾ കണ്ടത്.
സാബുവിന്റെ പണം വാങ്ങി അയാൾക് വേണ്ടി സംസാരിച്ച കൊടിച്ചി പട്ടി ആയി ഹാശ്മി മാറി എന്നതായിരുന്നു എന്നെ വേദനിപ്പിച്ച ഒരേയൊരു ഘടകം.. അല്ലെങ്കിൽ സത്യം എന്റെ വായിൽ നിന്ന് പുറത്ത് വരാൻ ഹാശ്മി എന്തിന് ഭയപ്പെട്ടു.. പറഞ്ഞ സത്യങ്ങൾ എന്തിന് കട്ട് ചെയ്ത് കളഞ്ഞു.. ഞാൻ മാറ്റി പറഞ്ഞ 5 നിലപാടുകൾ ഒറ്റ തന്തയ്ക്ക് പിറന്നവൻ ആണെങ്കിൽ പറയു എന്ന് പറഞ്ഞിട്ടും ഹാശ്മി മിണ്ടിയില്ല.. മിണ്ടാൻ പറ്റില്ല..
പൊളിഞ്ഞു തുടങ്ങിയ കിറ്റെക്സിനെ രക്ഷിക്കാൻ സാബു നടത്തിയ നാടകം ആണ് തെറി പറഞ്ഞു ആക്ഷേപിച്ച മോദിജിയെ ഇപ്പോൾ പുകഴ്ത്തി നടക്കുന്നതിനു പിന്നിൽ. ഉത്തരേന്ത്യയിൽ ബിസിനസ്സ് വളർത്താൻ ഉള്ള മാർഗമായി കേരളത്തിലെ ബിജെപിയെ ഉപയോഗിക്കുന്നു. അതിന് മറ്റൊരു ബിസിനസ്സ്കാരൻ കുട പിടിക്കുന്നു. എന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ഒരാളെയും ഈശ്വരൻ വെറുതെ വിട്ടിട്ടില്ല. കുറുപ്പിന്റെ രൂപത്തിൽ നാറിയ ഹാഷ്മി ചെറിയ ഉദാഹരണം മാത്രം... "ധർമ്മോ ഹതോ ഹന്തി, ധർമ്മോ രക്ഷതി രക്ഷിതഃ".


Click it and Unblock the Notifications
