കുഞ്ഞിക്കാല്‍ കാണാന്‍ ആഗ്രഹിക്കുന്നവരേ ഇതിലേ, നിങ്ങള്‍ക്കിതാ പുതിയ ദൈവം!!
തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് മുമ്പിലെ അമ്മയും കുഞ്ഞും പ്രതിമക്ക് മുമ്പില്‍ ആളുകള്‍ പ്രാര്‍ഥന തുടങ്ങി. സുഖപ്രസവത്തിനും രോഗശാന്തിക്കും മെഴുകുതിരി കത്താക്കാന്‍ ആരംഭിച്ചു. പ്രതിമ വെറും ശില്‍പ്പമാണെന്
തിരുവനന്തപുരം: അനന്തപുരിയില്‍ 'പുതിയ ദൈവം' പിറന്നിരിക്കുന്നു. കുട്ടികളില്ലാത്തവരും മാറാവ്യാധികളാല്‍ ബുദ്ധിമുട്ടുന്നവരും ഇവിടെ വന്ന് ദക്ഷിണ സമര്‍പ്പിച്ചാല്‍ മതി, അല്ലെങ്കില്‍ ഒരു മെഴുകുതിരി കത്തിക്കല്‍...എല്ലാം ശരിയാവും.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ എസ്എടിക്ക് മുമ്പിലെ 'അമ്മയും കുഞ്ഞും' ശില്‍പ്പം ഒരുക്കിയത് മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗം ജീവനക്കാരന്‍ ആര്യനാട് രാജേന്ദ്രനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഇതൊരുക്കുമ്പോ കരുതി കാണില്ല തന്റെ കരവിരുതുകള്‍ പുതിയ ദൈവത്തെ സൃഷ്ടിക്കുകയാണെന്ന്.

ഇന്ന് അമ്മയും കുഞ്ഞും ശില്‍പ്പം വെറും പ്രതിമയല്ല. ഒരുപാട് പേര്‍ക്ക് ആശ്വാസം നല്‍ക്കുന്ന ആരാധനാ മൂര്‍ത്തിയാണ്. ആശുപത്രിയിലെ ചില രോഗികളും കൂട്ടിനിരിക്കുന്നവരും രാവിലെയും വൈകിയും പ്രതിമക്ക് മുമ്പില്‍ പ്രാര്‍ഥിക്കുന്നു. തങ്ങളുടെ സങ്കടം പറയുന്നു. ചിലര്‍ മെഴുകുതിരി കത്തിക്കുന്നു.മറ്റു ചിലര്‍ ദക്ഷിണ സമര്‍പ്പിക്കുന്നു.

എസ്എടി ആശുപത്രിയിലെത്തുന്ന ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളുണ്ടാവാനും സുഖപ്രസവത്തിനും പ്രാര്‍ഥിക്കുന്നവരാണ് കൂടുതല്‍. ആദ്യം ഒരാളോ രണ്ടാളോ ആയിരുന്നു പ്രാര്‍ഥന നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എണ്ണം കൂടിയിട്ടുണ്ട്. ഈ ദൈവം ആശുപത്രിയിലേക്ക് വരുന്നവര്‍ക്ക് തടസമാകുമോ എന്നാണ് അധികൃതരുടെ ആശങ്ക.

പ്രാര്‍ഥിക്കാനെത്തുന്നവരുടെ എണ്ണം കൂടിയതോടെ ഒരുമ എന്ന സന്നദ്ധ സംഘടന ആളുകളെ ഇതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അമ്മയും കുഞ്ഞും ഒരു ശില്‍പ്പവും കലാ സൃഷ്ടിയുമാണെന്നും ദൈവമാക്കരുതെന്നും അവര്‍ ബാനര്‍ എഴുതിക്കെട്ടി. ശില്‍പ്പത്തിന് മുന്നില്‍ വിളക്ക് വെക്കുന്നതു വിഡ്ഡിത്തമാണെന്നും ബാനറില്‍ എഴുതിയിട്ടുണ്ടെങ്കിലും പ്രാര്‍ഥിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല.

രോഗികള്‍ ആശ്വാസത്തിന് വേണ്ടിയാവാം ഇവിടെ പ്രാര്‍ഥിക്കുന്നതെന്നും അതൊഴിവാക്കുന്നതാണ് നല്ലതെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യു പറഞ്ഞു. മെഡിക്കല്‍ കോളജിന് മുന്നിലെ ഹിപ്പോക്രാറ്റ്‌സിന്റെ പ്രതിമയും ആര്യനാട് രാജേന്ദ്രന്റെ കരവിരുതാണ്. ഇവിടെയും നാളെ പ്രാര്‍ഥന തുടങ്ങുമോ എന്നാരുകണ്ടു.












Click it and Unblock the Notifications