മറഡോണയ്ക്ക് വിട: ദൈവത്തിന്റെ കയ്യും നൂറ്റാണ്ടിന്റെ ഗോളും; ഇതിഹാസം രചിച്ച 86 ലെ ആ ഞായര്‍
ബ്യൂനസ് ഐറിസ്: ഡീഗോ മറഡോണ എന്ന ഇതിഹാസത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ ഓരോ കളിയാരാധകന്റെയും ഓര്‍മ്മകള്‍ ഒരു ത്രൂപാസ് പോലെ എസ്റ്റാഡിയോ ആസ്ടെക എന്ന മെക്സിക്കന്‍ മൈതാനത്ത് എത്തിച്ചേര്‍ന്നിരിക്കും. മറഡോണ ഒരേസമയം നായകനും വില്ലനുമായ 1986 ജൂണിലെ ആ ഞായര്‍. ഇംഗ്ലണ്ടുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍. റൗണ്ട് ഓഫ് 16 ല്‍ ഉറുഗ്വായെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്ജന്റീന് ക്വാര്‍ട്ടറില്‍ എത്തിയത്. പരാഗ്വയെ 3-0ന് തകര്‍ത്ത് വിട്ട് രാജകീയമായിട്ടായിരുന്നു ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.

ഇംഗ്ലണ്ട്-അര്‍ജന്റീന മത്സരം
114580 കാണികളെ സാക്ഷി നിര്‍ത്തി ഇംഗ്ലണ്ട്-അര്‍ജന്റീന മത്സരം ആരംഭിക്കുന്നു. കളി തുടങ്ങുമ്പോള്‍ തന്നെ ഇംഗ്ലണ്ടിനായിരുന്നു ഏവരും സാധ്യത കല്പ്പിച്ചിരുന്നത്. ശരാശരിക്കാര്‍ മാത്രമായിരുന്നു അര്‍ജന്റിനന്‍ ടീം. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാന്‍ 6 മിനുറ്റുകള്‍ മാത്രം ബാക്കി. ഇംഗ്ലീഷ് പ്രതിരോധ നിരയെ മറികടന്ന് ബോക്സിലേക്ക് പന്തുമായി കുതിച്ച റൊണോള്‍ഡോ ബോക്സിന് തൊട്ട് മുന്നില്‍ നിന്നായി വലത് വശത്ത് നില്ക്കുന്ന ജോര്‍ജ് വാല്‍ഡാനോയുടെ കാലിലേക്ക് പന്ത് നീട്ടുന്നു.

റൊണാള്‍ഡോ നല്കിയ പാസ്
റൊണാള്‍ഡോ നല്കിയ പാസ് വാല്‍ഡാനോയുടെ കാലില്‍ തട്ടിയെങ്കിലും അദ്ദേഹത്തിന് നിയന്ത്രിക്കാന്‍ സാധിച്ചില്ല. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജിന്റെ ശ്രമവും പാഴാവുന്നു. അദ്ദേഹം ഗോളിക്ക് മറിച്ച് നല്കിയ പന്തിനായി ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനും മറഡോണയും ഒരേ സമയം ഉയര്‍ന്ന് പൊങ്ങുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് മുമ്പ് പന്ത് വലയില്‍. വായുവില്‍ നിന്നും മാറഡോണ തന്റെ ഇടംകൈ കൊണ്ട് പന്ത് ഷില്‍ട്ടന്റെ തലയ്ക്ക് മുകളിലൂടെ തട്ടി വലയിലാക്കി.

സംശയം തോന്നാതിരിക്കാന്‍
ഇംഗ്ലണ്ട് താരങ്ങള്‍ ഹാന്‍ഡ് ബോള്‍ വിളിച്ചെങ്കിലും പരിചയസമ്പന്നനായ ടുണീഷ്യൻ റഫറി അലി ബിൻ നാസ്സറോ ലൈന്‍ റഫറിമാരോ പന്ത് മറഡോണയുടെ കയ്യില്‍ തട്ടിയതായി കണ്ടില്ല. ആദ്യ നിമിഷങ്ങളില്‍ സ്തംഭിച്ച് നിന്നുപോയ അര്‍ജന്റീനയുടെ മറ്റ് താരങ്ങളും അപ്പോഴേക്കും മറഡോണയുമായി ചേര്‍ന്ന് ആഘോഷം തുടങ്ങിയിരുന്നു. റഫറിക്ക് സംശയം തോന്നാതിരിക്കാന്‍ തന്നോടൊപ്പം ആഘോഷത്തില്‍ പങ്കുചേരാന്‍ അദ്ദേഹത്തിന് സഹതാരങ്ങളോട് പറയേണ്ടിയും വന്നുവെന്നതാണ് ചരിത്രം.

നൂറ്റാണ്ടിന്റെ ഗോള്‍
മൈതാനത്തെ ഇംഗ്ലീഷ് ആരാധാകര്‍ മറഡോണയെ ചെകുത്താനെന്നും വഞ്ചകനെന്നും വിശേഷിപ്പിച്ചെങ്കിലും ഏവരുടേയും വായടപ്പിച്ചുകൊണ്ട് നൂറ്റാണ്ടിന്റെ ഗോളെന്ന് വിശേഷിപ്പിക്കപ്പെട്ട മനോഹരമായ ഗോളും നാല് മിനുറ്റുകള്‍ക്കകം മറഡോണയുടെ കാലില്‍ നിന്നും പിറന്നു. പിന്നീട് സെമിയില്‍ ബെല്‍ജിയത്തെ 2-0 ത്തിന് പരാജയപ്പെടുത്തി അര്‍ജന്റീന ഫൈനലിലേക്ക് പ്രവേശിക്കുമ്പോഴും രണ്ട് ഗോളുകള്‍ മറഡോണയുടെ വകയായിരുന്നു. ഫൈനലില്‍ വെസ്റ്റ് ജര്‍മനിയെ 3-2 ന് പരാജയപ്പെടുത്തി അര്‍ജന്റീനയുടെ രണ്ടാം കിരീടം. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോള്‍ഡന്‍ ബൂട്ട് പുരസ്കരാവും മറഡോണയ്ക്കായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications