• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മറഡോണയ്ക്ക് വിട: ദൈവത്തിന്‍റെ കയ്യും നൂറ്റാണ്ടിന്‍റെ ഗോളും; ഇതിഹാസം രചിച്ച 86 ലെ ആ ഞായര്‍

ബ്യൂനസ് ഐറിസ്: ഡീഗോ മറഡോണ എന്ന ഇതിഹാസത്തിന്‍റെ പേര് കേള്‍ക്കുമ്പോള്‍ ഓരോ കളിയാരാധകന്‍റെയും ഓര്‍മ്മകള്‍ ഒരു ത്രൂപാസ് പോലെ എസ്റ്റാഡിയോ ആസ്ടെക എന്ന മെക്സിക്കന്‍ മൈതാനത്ത് എത്തിച്ചേര്‍ന്നിരിക്കും. മറഡോണ ഒരേസമയം നായകനും വില്ലനുമായ 1986 ജൂണിലെ ആ ഞായര്‍. ഇംഗ്ലണ്ടുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍. റൗണ്ട് ഓഫ് 16 ല്‍ ഉറുഗ്വായെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്‍റീന് ക്വാര്‍ട്ടറില്‍ എത്തിയത്. പരാഗ്വയെ 3-0ന് തകര്‍ത്ത് വിട്ട് രാജകീയമായിട്ടായിരുന്നു ഇംഗ്ലണ്ടിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശനം.

ഇംഗ്ലണ്ട്-അര്‍ജന്‍റീന മത്സരം

ഇംഗ്ലണ്ട്-അര്‍ജന്‍റീന മത്സരം

114580 കാണികളെ സാക്ഷി നിര്‍ത്തി ഇംഗ്ലണ്ട്-അര്‍ജന്‍റീന മത്സരം ആരംഭിക്കുന്നു. കളി തുടങ്ങുമ്പോള്‍ തന്നെ ഇംഗ്ലണ്ടിനായിരുന്നു ഏവരും സാധ്യത കല്‍പ്പിച്ചിരുന്നത്. ശരാശരിക്കാര്‍ മാത്രമായിരുന്നു അര്‍ജന്‍റിനന്‍ ടീം. മത്സരത്തിന്‍റെ ആദ്യ പകുതി അവസാനിക്കാന്‍ 6 മിനുറ്റുകള്‍ മാത്രം ബാക്കി. ഇംഗ്ലീഷ് പ്രതിരോധ നിരയെ മറികടന്ന് ബോക്സിലേക്ക് പന്തുമായി കുതിച്ച റൊണോള്‍ഡോ ബോക്സിന് തൊട്ട് മുന്നില്‍ നിന്നായി വലത് വശത്ത് നില്‍ക്കുന്ന ജോര്‍ജ് വാല്‍ഡാനോയുടെ കാലിലേക്ക് പന്ത് നീട്ടുന്നു.

റൊണാള്‍ഡോ നല്‍കിയ പാസ്

റൊണാള്‍ഡോ നല്‍കിയ പാസ്

റൊണാള്‍ഡോ നല്‍കിയ പാസ് വാല്‍ഡാനോയുടെ കാലില്‍ തട്ടിയെങ്കിലും അദ്ദേഹത്തിന് നിയന്ത്രിക്കാന്‍ സാധിച്ചില്ല. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജിന്‍റെ ശ്രമവും പാഴാവുന്നു. അദ്ദേഹം ഗോളിക്ക് മറിച്ച് നല്‍കിയ പന്തിനായി ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനും മറഡോണയും ഒരേ സമയം ഉയര്‍ന്ന് പൊങ്ങുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് മുമ്പ് പന്ത് വലയില്‍. വായുവില്‍ നിന്നും മാറഡോണ തന്റെ ഇടംകൈ കൊണ്ട് പന്ത് ഷില്‍ട്ടന്റെ തലയ്ക്ക് മുകളിലൂടെ തട്ടി വലയിലാക്കി.

സംശയം തോന്നാതിരിക്കാന്‍

സംശയം തോന്നാതിരിക്കാന്‍

ഇംഗ്ലണ്ട് താരങ്ങള്‍ ഹാന്‍ഡ് ബോള്‍ വിളിച്ചെങ്കിലും പരിചയസമ്പന്നനായ ടുണീഷ്യൻ റഫറി അലി ബിൻ നാസ്സറോ ലൈന്‍ റഫറിമാരോ പന്ത് മറഡോണയുടെ കയ്യില്‍ തട്ടിയതായി കണ്ടില്ല. ആദ്യ നിമിഷങ്ങളില്‍ സ്തംഭിച്ച് നിന്നുപോയ അര്‍ജന്‍റീനയുടെ മറ്റ് താരങ്ങളും അപ്പോഴേക്കും മറഡോണയുമായി ചേര്‍ന്ന് ആഘോഷം തുടങ്ങിയിരുന്നു. റഫറിക്ക് സംശയം തോന്നാതിരിക്കാന്‍ തന്നോടൊപ്പം ആഘോഷത്തില്‍ പങ്കുചേരാന്‍ അദ്ദേഹത്തിന് സഹതാരങ്ങളോട് പറയേണ്ടിയും വന്നുവെന്നതാണ് ചരിത്രം.

നൂറ്റാണ്ടിന്‍റെ ഗോള്‍

നൂറ്റാണ്ടിന്‍റെ ഗോള്‍

മൈതാനത്തെ ഇംഗ്ലീഷ് ആരാധാകര്‍ മറഡോണയെ ചെകുത്താനെന്നും വഞ്ചകനെന്നും വിശേഷിപ്പിച്ചെങ്കിലും ഏവരുടേയും വായടപ്പിച്ചുകൊണ്ട് നൂറ്റാണ്ടിന്‍റെ ഗോളെന്ന് വിശേഷിപ്പിക്കപ്പെട്ട മനോഹരമായ ഗോളും നാല് മിനുറ്റുകള്‍ക്കകം മറഡോണയുടെ കാലില്‍ നിന്നും പിറന്നു. പിന്നീട് സെമിയില്‍ ബെല്‍ജിയത്തെ 2-0 ത്തിന് പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലിലേക്ക് പ്രവേശിക്കുമ്പോഴും രണ്ട് ഗോളുകള്‍ മറ‍ഡോണയുടെ വകയായിരുന്നു. ഫൈനലില്‍ വെസ്റ്റ് ജര്‍മനിയെ 3-2 ന് പരാജയപ്പെടുത്തി അര്‍ജന്‍റീനയുടെ രണ്ടാം കിരീടം. ടൂര്‍ണമെന്‍റിലെ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോള്‍ഡന്‍ ബൂട്ട് പുരസ്കരാവും മറഡോണയ്ക്കായിരുന്നു.

ഫിദലിന്റെ പ്രിയപ്പെട്ടവൻ... ഒടുവിൽ ചരമവാർഷികത്തിൽ മരണം; ജീവിതം കൊണ്ട് പന്താടിയവന്റെ ക്യൂബൻ കടപ്പാട്

English summary
God's hand and the goal of the century; this is how maradona marked him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X