ശബരിമലയില്‍ ദൈവാധീനംകുറവെന്ന് ദേവപ്രശ്‌നം
പത്തനംതിട്ട:ശബരിമലയില്‍ ദൈവാധീനക്കുറവെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. മാളികപ്പുറത്തും പമ്പയിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ദേവപ്രശ്‌നം നടത്തിയത്. ദേവപ്രശ്‌നത്തില്‍ സന്നിദ്ധാനത്ത് ദൈവാധീനക്കുറവുണ്ടെന്ന് തെളിഞ്ഞു.
നിര്‍മ്മാണ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേവഹിതം അറിയുന്നതിനായി നടത്തിയയ ദേവപ്രശ്‌നത്തിലാണ് ദൈവാധീനക്കുറവുണ്ടെന്ന് കണ്ടെത്തിയത്. ജൂണ്‍, 18, 19 തീയതികളിലായാണ് ദേവപ്രശ്‌നം നടക്കുന്നത്.

ചെറുവള്ളി നാരായണന്‍ നമ്പൂതിരി, തൃക്കുന്നപ്പുഴ ഉദയകുമാര്‍, രാവുണ്ണി പണിക്കര്‍ എന്നിവരാണ് ദേവപ്രശ്‌നത്തില്‍ പങ്കെടുക്കുന്നത്. രാവിലെ രാശി പൂജയ്ക്ക് ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
കഴിഞ്ഞ മണ്ഡലകാലത്ത് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വാസ്തു സദസ് നടത്തിയിരുന്നു. അതില്‍ നിര്‍ദ്ദേശിച്ച നിര്‍മ്മാണ് പ്രവര്‍ത്തനങ്ങളുടെ ദേവഹിതമാണ് പ്രശ്‌നത്തില്‍ പരിഗണിയ്ക്കുന്നത്.












Click it and Unblock the Notifications