ഗുരുവായൂരിലെ സ്വര്‍ണകണക്ക് പരസ്യപ്പെടുത്തില്ല?
കൊച്ചി: ഇന്ത്യയിലെ ക്ഷേത്രങ്ങളിലുള്ള സ്വര്‍ണത്തിന്റെ കണക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് കാട്ടി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ചില ക്ഷേത്രങ്ങളിലെ ഭരണാധികാരികള്‍ക്ക് കത്തെഴുതി. എന്നാല്‍ കേരളത്തില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഭക്തര്‍ ഉന്നയിക്കുന്നത്. സ്വര്‍ണത്തിന്റെ കണക്ക് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഗുരുവായൂര്‍ ക്ഷേത്രവും ഉള്‍പ്പെട്ടിട്ടുണ്ട്.

ഗുരുവായൂരിലെ സ്വത്തുക്കള്‍ വര്‍ഷങ്ങളായി ഭക്തര്‍ ക്ഷേത്രത്തിന് നല്‍കിയതാണെന്നും ഇത് പിടിച്ചെടുക്കാന്‍ അനുവദിയ്ക്കില്ലെന്നും കേരളത്തിലെ വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി വി മോഹനന്‍. ഗുരുവായൂര്‍ ക്ഷേത്രത്തിലെ 110 അടി ഉയരമുള്ള സ്വര്‍ണം പൂശിയ കൊടിമരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നത് ഭക്തരാണെന്നും അവരുടെ വിവരം ആരോടും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ക്ഷേത്രഭരണ സമിതിയംഗം വിഎം ഗോപാല മേനോന്‍ പറഞ്ഞു.
ലോക ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നത് അനുസരിച്ച് 2,000 ടണ്‍ സ്വര്‍ണം ക്ഷേത്രങ്ങളില്‍ ഉണ്ട്. ഇന്ത്യയിലാണെങ്കില്‍ ആഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവയൊക്കെയാണ് ക്ഷേത്രത്തില്‍ ഉള്ളത്. ഇന്ത്യയില്‍ ഒരു ദിവസം ശരാശരി 2.3 ടണ്‍ സ്വര്‍ണം വാങ്ങുന്നുവെന്നാണ് കണക്ക്.
സ്വര്‍ണ ഇറക്കുമതി കുറയ്ക്കുന്നതിന് വേണ്ടി ഇറക്കുമതി തീരുവ കൂട്ടുകയും ചെയ്തിരുന്നു. കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് കുറയ്ക്കാന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി കുറച്ചേ മതിയാകൂ. ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ കണക്ക് റിസര്‍വ്വ് ബാങ്ക് അന്വേഷിച്ചെങ്കിലും സ്വര്‍ണം വാങ്ങാനോ പിടിച്ചെടുക്കാനോ പദ്ധതിയില്ലെന്നാണ് അറിയുന്നത്.












Click it and Unblock the Notifications