ഗോഡ്സെ അനുകൂല കമന്റ്: എൻ ഐ ടി പ്രൊഫസർക്ക് എതിരെ കേസെടുത്തു
കോഴിക്കോട്: ഗോഡ്സെ അനുകൂല കമന്റ് ഇട്ട എൻ ഐ ടിയിലെ ഫ്രൊഫസർ ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു, ഐ പി സി 153 ( കലാപം ഉണ്ടാക്കാൻ ഉള്ള ഉദ്ദേശത്തോടെ ഉള്ള പ്രകോപനം ) പ്രകാരമാണ് കേസ് എടുത്തത്, എസ് എഫ് ഐ കുന്ദമംഗലം ഏരിയ കമിറ്റി അംഗം അശ്വിൻ നൽകിയ പരാതിയിലാണ് നടപടി.
നേരത്തെ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദും നടക്കാവ് പോലീസ് സ്റ്റേഷനിൽ കെ എസ് യു ജില്ലാ പ്രസിഡന്റ് സൂരജും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഡി വൈ എഫ് ഐ യും ഷൈജ ആണ്ടവനെതിരെ പരാതി നൽകിയിരുന്നു.

ഹിന്ദു മഹാസഭാ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിന്റെ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണ രാജ് എന്ന ആൾ പോസ്റ്റ് ചെയ്ത ഗോഡ്സെ ചിത്രത്തിന് താഴെയാണ് കോഴിക്കോട് എൻ ഐ ടിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവൻ പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിംഗ് ഇന്ത്യ എന്ന കമന്റ് ഇട്ടത്. ഇത് വിവാദമായതിനു പിന്നാലെ ഷൈജ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.
വൈ നാഥൂറാേം കിൽഡ് ഗാന്ധി എന്ന ആർട്ടിക്കിൾ വായിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അഡ്വ. കൃഷ്ണ രാജ് എന്ന പ്രാെഫൈലിൽ നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെ കമന്റ് ഇട്ടതെന്നും കമന്റ് വിവാദമാകുമെന്ന കരുതിയില്ലെന്നും ഇത്തരത്തിൽ വിവാദമായതിൽ വിഷമമുണ്ടെന്നും ഷൈജ ആണ്ടവൻ പ്രതികരിച്ചിരുന്നു, മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു പ്രതികരണം.
വിവാദമായതോടെ താൻ കമന്റ് ഡലീറ്റ് ചെയ്തിരുന്നു എന്നും തന്റെ ജോലി പഠിപ്പിക്കലാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് ആഭിമുഖ്യമുള്ള ആളല്ല താനെന്നും ഷൈജ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ താല്പര്യമില്ലെന്നും ആർട്ടിക്കിൾ വായിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് കമന്റ് ഇട്ടതെന്നും ആണ്ടവൻ പറഞ്ഞു. എൻ ഐ ടിയിലെ ഫ്രൊഫസർ ഗോഡ്സെ അനുകൂല കമന്റ് വലിയ തരത്തിലുള്ള വിമർശനത്തിന് ഇടയാക്കിയിരുന്നു. വിവാദമായതോടെയാണ് ഷൈജ കമന്റ് ഡിലീറ്റ് ചെയ്യുന്നത്.












Click it and Unblock the Notifications