Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിരിച്ച മുഖമാണുള്ളത്; അച്ഛന്‍ അങ്ങനെ ചെയ്തതിന് പിന്നിലെ കാരണം അറിയണമെന്ന് രമേശ് വലിയശാലയുടെ മകന്‍

തിരുവനന്തപുരം: സിനിമ സീരിയല്‍ മേഖലയെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടന്‍ രമേശ് വലിയശാലയുടെ മരണ വാര്‍ത്ത പുറത്തുവന്നത്. വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു താരത്തെ കണ്ടെത്തിയത്. കണ്ണന്‍ താമരക്കുളത്തിന്റെ വരാല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്നു.

എന്നാല്‍ രമേശിന്റെ മരണത്തിന് പിന്നാലെ ചിലര്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ കാനഡയിലുള്ള മകനും മരണത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മകന്‍ ഗോകുല്‍ രമേശ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ഗോകുല്‍ ചില കാര്യങ്ങള്‍ പറയുന്നത്. ഗോകുലിന്റെ വാക്കുകള്‍.

1

അച്ഛന്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. മരണത്തില്‍ കേസ് കൊടുത്തിരിക്കുകയാണ്. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. അവര്‍ തെളിയിക്കട്ടെ, അച്ഛന്‍ മരിത്തുമ്പോള്‍ ഞാന്‍ ഇവിടെ ഇല്ലായിരുന്നു. അച്ഛന് ഇമോഷണലി അങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അച്ഛന്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാവാത്തതിനാലാണ് നിയമപരമായി മുന്നോട്ടുപോകുന്നതെന്ന് മകന്‍ ഗോകുല്‍ രമേശ് വ്യക്തമാക്കുന്നു.

2

മരണത്തില്‍ ദുരൂഹതയുണ്ടെന്ന രീതിയിലുള്ള വാര്‍ത്തകളോട് പ്രതികരിക്കുന്നില്ല. കേസ് നടക്കുകയാണ്. പൊലീസ് അക്കാര്യം അന്വേഷിക്കുന്നുണ്ട്. അമ്മ നേരത്തെ മരണപ്പെട്ടതാണ്. അച്ഛന്‍ ഇങ്ങനെ ചെയ്തതിന് പിന്നിലെ കാരണം എന്താണെന്ന് എനിക്ക് അറിയണം. ഇത് തീരെ വിശ്വസിക്കാനായിട്ടില്ല. എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ലെന്ന് ഗോകുല്‍ പറയുന്നു. എല്ലാവരെയും പോലെ എനിക്ക് ഇതിന്റെ സത്യാവസ്ഥ അറിയാന്‍ താല്‍പര്യമുണ്ടെന്ന് ഗോുകല്‍ പറഞ്ഞു.

3

അച്ഛന്റെ ചില സുഹൃത്തുക്കള്‍ അവരുടെ ജീവിത പ്രശ്‌നങ്ങളെ കുറിച്ച് വരുമ്പോള്‍ അച്ഛന്‍ വളരെ പോസിറ്റീവായാണ് സംസാരിക്കാറുള്ളത്. ആത്മഹത്യ കുറിച്ചൊക്കെ പറയുന്നവരെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കാറ്. ചിരിച്ച മുഖം മാത്രമാണ് അച്ഛനില്‍ ഞാന്‍ കണ്ടിട്ടുള്ളത്. അച്ഛന്റെ മരണം ഇപ്പോള്‍ പോലും അംഗീകരിക്കാനായിട്ടില്ലെന്ന് ഗോകുല്‍ രമേശ് വ്യക്തമാക്കുന്നു.

4

ഇതിനിടെ രമേശ് വലിയശാലയുടെ മകള്‍ ശ്രുതി അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാമെന്ന് ആരോപിച്ചായിരുന്നു ശ്രുതിയുടെ ഫേസ്ബുക്ക് പോസ്റ്റ്്. അച്ഛന്റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കള്‍ ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കള്‍ ഓരോ വ്യാജവാര്‍ത്ത ഇറക്കുകയാണ്. ഇവര്‍ ആരും അച്ഛന്റെ ബന്ധുക്കള്‍ അല്ല, അച്ഛന്റെ ബന്ധുക്കള്‍ കൊച്ചിയിലാണ് താമസമെന്ന് ശ്രുതി പറയുന്നു.

5

അച്ഛന്‍ മരിക്കുന്നതിന്റെ തലേന്നു രാത്രി ഞങ്ങള്‍ വളരെ സന്തോഷത്തോടെ പോയപ്പോള്‍ എടുത്ത വിവാഹ പാര്‍ട്ടിയുടെ ചിത്രമാണ് ഞാന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ബന്ധുക്കള്‍ പറയുന്നത് അച്ഛന്‍ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടില്‍ ഇല്ലായിരുന്ന ഞങ്ങള്‍ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമണ്‍ സെന്‍സ് ഉള്ള ആളുകള്‍ ആണേല്‍ ചിന്തിക്കൂ...ദയവായി എന്നും ശ്രുതി പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

ഹോട്ട് ആന്‍ഡ് ക്യൂട്ട് ഗേള്‍; അമല പോളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
    Famous serial actor Ramesh Valiyasala passed away

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+