വെള്ളാപ്പള്ളിയെ ഒതുക്കാന്‍ വീണ്ടും ഗോകുലം ഗോപാലന്,കൂട്ടിന് സിപിഎമ്മും? ശ്രീനാരായണ സഹോദര സംഘം...
ശ്രീനാരായണ സഹോദര സംഘം എന്ന സംഘടന രൂപീകരിച്ചാണ് ഗോകുലന് ഗോപാലന്റെ പുതിയ കരുനീക്കങ്ങള്‍.
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒതുക്കാന്‍ ഗോകുലം ഗോപാലനും സംഘവും പടയൊരുക്കം നടത്തുന്നു. ശ്രീനാരായണ സഹോദര സംഘം എന്ന സംഘടന രൂപീകരിച്ചാണ് ഗോകുലന് ഗോപാലന്റെ പുതിയ കരുനീക്കങ്ങള്‍. സിപിഎം സഹയാത്രികനും സാഹിത്യകാരനുമായ എംകെ സാനുവിനെയും ഗോകുലന് ഗോപാലന് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂട്ടുപിടിച്ചിട്ടുണ്ടെന്ന് സൂചനയുണ്ടെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
എസ്എന്‍ഡിപിയില്‍ വെള്ളാപ്പള്ളിയുടെ ആധിപത്യത്തിനെതിരെ മുന്‍പും ഗോകുലന് ഗോപാലന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീനാരായണ ധര്‍മ്മ വേദി എന്ന സംഘടന രൂപീകരിക്കുകയും വെള്ളാപ്പള്ളിക്കെതിരെ ശക്തമായ പ്രചാരണം നടത്തുകയും ചെയ്തു. എന്നാല്‍ പില്ക്കാലത്ത് ധര്‍മ്മ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമാകുകയായിരുന്നു.

വെള്ളാപ്പള്ളിക്കെതിരെ
സിനിമാ നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലനാണ് എസ്എന്‍ഡിപി യോഗത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായി രംഗത്തെത്തിയത്. എസ്എന്‍ഡിപി യോഗത്തില്‍ വെള്ളാപ്പള്ളി ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച ഗോകുലം ഗോപാലന് ശ്രീനാരായണ ധര്‍മ്മ വേദി രൂപീകരിച്ച് വെള്ളാപ്പള്ളിക്കെതിരെ മത്സരിക്കുകയും ചെയ്തിരുന്നു. പക്ഷേ, 2010ല്‍ നടന്ന എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിന് മുന്നില്‍ ഗോകുലം ഗോപാലന് അതിദയനീയമായി പരാജയപ്പെടുകയും, കൊല്ലം എസ്എന്‍ കോളേജില്‍ നടന്ന തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗോകുലം ഗോപാലനടക്കമുള്ള ധര്‍മ്മ വേദി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ശ്രീനാരായണ സഹോദര സംഘം...
വെള്ളാപ്പള്ളിയെ തളയ്ക്കാനായാണ് ഗോകുലം ഗോപാലന്റെ നേതൃത്വത്തില്‍ പുതിയ സംഘം രൂപീകരിക്കുന്നത്. ശ്രീനാരായണ ധര്‍മ്മവേദിയുടെ പ്രവര്‍ത്തം നിര്‍ജീവമായതിനാലാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഗോകുലം ഗോപാലനാണ് സംഘത്തിന്റെ ചെയര്മാന്. പ്രൊഫസര്‍ എംകെ സാനു രക്ഷാധികാരിയായ സംഘത്തില്‍ നേരത്തെ എസ്എന്‍ഡിപി യോഗത്തിലുണ്ടായിരുന്ന മറ്റു പലരുമുണ്ട്.

എംകെ സാനുവിനെ കൂട്ടുപിടിച്ചതിന് പിന്നില്‍?
മുന്‍പ് എസ്എന്‍ഡിപി യോഗത്തില്‍ വെള്ളാപ്പള്ളിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും പിന്നീട് അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് പുറത്തുവന്നവരുമാണ് പുതുതായി രൂപീകരിച്ച സംഘത്തിലുള്ളത്. സിപിഎം സഹയാത്രികനും സാഹിത്യകാരനുമായ പ്രൊഫസര്‍ എംകെ സാനുവിനെ കൂട്ടുപിടിച്ചതിലൂടെ സംഘം സിപിഎം പിന്തുണയാണ് ലക്ഷ്യമിടുന്നത്.

ഈഴവരുടെ കൂട്ടായ്മ...
ബിഡിജെഎസ് രൂപീകരിച്ചതോടെ സിപിഎമ്മിന് ലഭിച്ചിരുന്ന വലിയൊരു വിഭാഗം വോട്ടുകള്‍ എന്‍ഡിഎയ്ക്കാണ് പോയത്. അത് മറികടക്കാനായി പുതിയ സംഘത്തിന് സിപിഎം പരസ്യമായ പിന്തുണ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മൈക്രോ ഫിനാന്‍സില്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി ഈഴവരുടെ കൂട്ടായ്മയുണ്ടാക്കാനാണ് സംഘത്തിന്റെ പദ്ധതിയെന്നും സൂചനയുണ്ട്.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications