വെള്ളാപ്പള്ളി എസ്എൻ ട്രെസ്റ്റിലെടുക്കുന്നത് കള്ളുഷാപ്പിലെ ജോലിക്കാരെയും കുടുംബക്കാരെയും; ഗോകുലം ഗോപാലൻ
തിരുവനന്തപുരം: എസ്എന്‍ഡിപിയുടെ നേതൃത്വത്തിനായുള്ള വെള്ളാപ്പള്ളി നടേശന്റെയും ഗോകുലം ഗോപാലന്റെയും പോര് വീണ്ടും മുറുകുന്നു. വെള്ളാപ്പള്ളി നടേശനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തയിരിക്കുകയാണ് ഗോകുലം ഗോപാലന്.
എസ് എന്‍ ഡി പി യോഗത്തെ നന്നാക്കാനുള്ള എന്റെ യോഗ്യത അന്വേഷിക്കുന്നതിന് മുന്‍പ് ജനറല്‍ സെക്രട്ടറിയായിരിക്കാന്‍ നിയമപരമായും ധാര്‍മികമായും എന്ത് യോഗ്യതയാണ് തനിക്കുള്ളത് എന്ന് നടേശന് ശ്രീ നാരായണീയ സമൂഹത്തോട് വ്യക്തമാക്കണമെന്ന് ഗോകുലം ഗോപാലന് പ്രസ്താവനയില്‍ പറഞ്ഞു. സ്വന്തം സമുദായ അംഗങ്ങളെ പോലും വിശ്വാസമില്ലാത്ത ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അല്ലെങ്കില്‍ സ്വന്തം കുടുംബക്കാരും ജോലിക്കാരുമല്ലാത്ത ഒരാളെയെങ്കിലും എസ്എന്‍ ട്രസ്റ്റിലും യോഗത്തിലും ഉള്‍പ്പെടുത്താന്‍ അദ്ദേഹം എന്ത്കൊണ്ട് തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു .

താന്‍ നേതൃത്വം നല്കുന്ന ഭരണസമിതി നയിക്കുന്ന എസ്എന്‍ഡിപി യോഗത്തിന് കേരളത്തിലെ സമുദായ അംഗങ്ങളുടെ പിന്തുണയുണ്ട് എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അദ്ദേഹത്തിന്റെ എല്ലാ സമീപകാല പ്രസ്താവനകളെയും പോലെ തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. താന്‍ കുടുംബ സ്വത്ത് പോലെ വച്ചനുഭവിക്കുന്ന കേരളത്തിലെ ശ്രീനാരായണീയരുടെ സ്വത്ത് അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് മടക്കി കൊടുക്കേണ്ടി വരുമോ എന്ന ഭയമാണ് അദ്ദേഹത്തെ കൊണ്ട് ഇത്തരം വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറയിപ്പിക്കുന്നത്.

എസ് എന്‍ ഡി പി യോഗത്തിലെ അഴിമതിയ്ക്കും കുടുംബാധിപത്യത്തിനു മെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ തിരുവനതപുരത്ത് ഉണ്ടായ ജനാരോഷം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. കോടതി വിധി മാനിച്ച് ജനാധിപത്യരീതിയിലുള്ള വോട്ടെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളി നടേശന് തയാറാകാത്തത് വന്‍ പരാജയം മുന്നില്‍ കണ്ടതുകൊണ്ടാണ്.എസ്എന്‍ഡിപി യോഗത്തെ നന്നാക്കാനുള്ള എന്റെ യോഗ്യത അന്വേഷിക്കുന്നതിന് മുന്‍പ് ജനറല്‍ സെക്രട്ടറിയായിരിക്കാന്‍ നിയമപരമായും ധാര്‍മികമായും എന്ത് യോഗ്യതയാണ് തനിക്കുള്ളത് എന്ന് നടേശന് ശ്രീ നാരായണീയ സമൂഹത്തോട് വ്യക്തമാക്കണം.

എസ്എന്‍ഡിപി യോഗത്തിലെ ലക്ഷക്കണക്കിന് അംഗങ്ങളുടെ വിയര്‍പ്പില്‍ ചോരയിലും പടുത്തുയര്‍ത്തിയ സ്ഥാവര ജംഗമ വസ്തുക്കള്‍ തന്റെ പിണിയാളുകളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന എസ് എന്‍ ട്രസ്റ്റിലേക്ക് വകമാറ്റി കട്ട് മുടിക്കുന്ന നടേശന് എന്ത് യോഗ്യതയാണ് യോഗം ജനറല്‍ സെക്രട്ടറിയായിരിക്കാനുള്ളത്? സ്വന്തം സമുദായ അംഗങ്ങളെ പോലും വിശ്വാസമില്ലാത്ത ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അല്ലെങ്കില്‍ സ്വന്തം കുടുംബക്കാരും ജോലിക്കാരുമല്ലാത്ത ഒരാളെയെങ്കിലും എസ്എന്‍ ട്രസ്റ്റിലും യോഗത്തിലും ഉള്‍പ്പെടുത്താന്‍ അദ്ദേഹം എന്ത്കൊണ്ട് തയ്യാറാവുന്നില്ല?.

അഴിമതിയും കൊള്ളയും മറയ്ക്കാന്‍ അല്ലെങ്കില്‍ എന്തിനാണ് വെള്ളാപ്പള്ളി ശ്രീനാരായണീയരെ ഇത്രമാത്രം ഭയപ്പെടുന്നത്? വര്‍ഷാവര്‍ഷം മുടങ്ങാതെ വാര്‍ഷിക വരവ് ചിലവ് കണക്ക് രജിസ്ട്രേഷന് ഡിപ്പാര്‍ട്മെന്റിന് മുന്നില്‍ സമര്‍പ്പിക്കാന്‍ കഴിയാതെ അയോഗ്യത നേരിടുന്ന നടേശനെപ്പോലൊരാള്‍ എന്റെ ഭരണപരിചയത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് തന്നെ തമാശയാണ്. അഴിമതിയില്‍ മുങ്ങി നിന്ന വെള്ളാപ്പള്ളി നടേശന് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ഇന്ന് കായംകുളത്ത് മഹാഗുരു കോളേജ് ഓഫ് ടെക്നോളജിയായി സുതാര്യമായി പ്രവര്‍ത്തിക്കുന്നത് ആരുടെ ഭരണപരിചയം കൊണ്ടാണ് എന്ന് ജനങ്ങള്‍ക്കറിയാം.

എം കെ സാനു മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള വലിയ മനുഷ്യര്‍ നല്കിയ കേസുകളാണ് നിലവില്‍ കോടതിയില്‍ ഇരിക്കുന്നത്. ഈ കേസുകളില്‍ നീതിപൂര്‍വ്വമായ വിധി ഉണ്ടായാല്‍ എസ്എന്‍ഡിപി യോഗം തകരും എന്ന നടേശന്റെ വാദം പരിഹാസ്യമാണ്. താന്‍ പടിയിറങ്ങിയാല്‍ എസ്എന്‍ഡിപി യോഗത്തെ ശിഥിലമാക്കിയിട്ട് മാത്രമേ പടിയിറങ്ങുകയുള്ളു എന്ന വെല്ലുവിളിയാണ് അദ്ദേഹം നടത്തുന്നത്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ യോഗത്തെ സ്നേഹിക്കുന്ന ശ്രീനാരായണീയര്‍ക്ക് ശക്തിയുണ്ട്.

തുഷാര്‍ വെള്ളാപ്പള്ളിക്ക് സമുദായത്തിലും രാഷ്ട്രീയത്തിലും ബിസിനസ്സിലും അസ്ഥിത്വം ഉണ്ടാക്കിക്കൊടുക്കാന്‍ വെള്ളാപ്പള്ളി നടേശന് ബലിയാടാക്കിയ ഒരുപിടി മനുഷ്യര്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുണ്ട്. അവരെയൊന്നും ഇനിയും വേട്ടയാടാന്‍ സമ്മതിക്കില്ല. കെ കെ മഹേശനെ പോലെ വെള്ളാപ്പള്ളിയോടൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചവരുണ്ട്. അവരെ കെ കെ മഹേശനെ ഇല്ലാതാക്കിയത് പോലെ ഇല്ലാതാക്കാന്‍ സമ്മതിക്കില്ല.കിളിമാനൂര്‍ ചന്ദ്രബാബു വിന് 65 ലക്ഷം രൂപ യൂണിയന് മന്ദിരം നിര്‍മ്മിച്ച വകയില്‍ പിന്നീട് രൂപീകരിച്ച വട്ടിയൂര്‍ക്കാവ് യൂണിയന് കടപ്പെട്ടിരിക്കുന്നു എന്ന് രേഖാമൂലം എഴുതി ഒപ്പിട്ടു നല്കിയ ആളാണ് നടേശന്.

കൂടാതെ കണക്കുകള്‍ എല്ലാം കൃത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടിലും നടേശന് ഒപ്പിട്ടുണ്ട്. സംയുക്ത സമര സമിതിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഭയന്നാണ് അതേ ദിവസം കിളിമാനൂര്‍ ചന്ദ്രബാബുവിനെതിരെ തട്ടിക്കൂട്ട് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. യുണിയന്റെ താക്കോല്‍ ചന്ദ്രബാബു തിരിച്ചേല്‍പ്പിച്ചത് അയാളുടെ അന്തസ്സു കൊണ്ടാണ്. കേരളത്തിലെ 95 ലധികം എസ്എന്‍ഡിപി യൂണിയനുകളിലെ ഭാരവാഹികള്‍ ഞാനുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്.

ബാക്കിയുള്ളവരുമായി സംസാരിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും മുന്‍കൈയെടുക്കും. തങ്ങളെ കൊന്നുകളയുമോ എന്ന പേടി കൊണ്ടാണ് പുറത്തുവന്നു സംസാരിക്കാത്തത് എന്നുപറഞ്ഞ നൂറുകണക്കിന് ഭാരവാഹികളുണ്ട്. അവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കും. ചേര്‍ത്തല റേഞ്ചില്‍ താന്‍ നടത്തിയിരുന്ന കള്ളുഷാപ്പുകളിലെ ജോലിക്കാരെ എസ് എന്‍ ട്രസ്റ്റിലെടുത്ത് എസ്എന്‍ഡിപി യോഗം ഭാരവാഹികളാക്കിയ പാരമ്പര്യം കൊണ്ടാണ് എന്റെ സ്ഥാപനത്തിലെ തൊഴിലാളികളാണ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തത് എന്ന് നടേശന് പറയുന്നത്.

ശ്രീനാരായണീയര്‍ക്ക് വിശ്വാസമില്ലാത്ത ശ്രീനാരായണീയരെ വിശ്വാസമില്ലാത്ത നേതൃത്വമാണ് ജനാധിപത്യപരമായി എല്ലാവരും വോട്ട് ചെയ്യുന്നതിനെ ഭയപ്പെടുന്നത്. അതിനു ഭാരിച്ച ചിലവുണ്ട് എന്നാണ് വെള്ളാപ്പള്ളിയുടെ വാദം. സ്വസമുദായത്തിലെ പാവപ്പെട്ട സ്ത്രീകളില്‍ നിന്നു 5000 കോടി രൂപ തട്ടിച്ച മൈക്രോ ഫിനാന്‍സ് കേസിലെ പ്രതിയാണ് വെള്ളാപ്പള്ളി നടേശന്. അദ്ദേഹമാണ് ജനാധിപത്യ തെരഞ്ഞെടുപ്പ് നടത്താന്‍ പണം ചെലവാകും എന്ന് പറഞ്ഞു വിലപിക്കുന്നത്. അദ്ദേഹം നടത്തുന്ന ഇത്തരം തരംതാണ അവകാശവാദങ്ങള്‍ കൊണ്ടൊന്നും എസ് എന്‍ ഡി പിയെ ശുദ്ധീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് ഞങ്ങള്‍ പിന്മാറുകയില്ല.
Recommended Video
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications