കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഷാറിന് പിറകേ മറ്റൊരു പ്രമുഖന്‍; ഗോകുലം ഗോപാലന്റെ മകന്‍ 2 കോടി ദിര്‍ഹത്തിന്റെ കേസില്‍ യുഎഇ ജയിലിൽ

Google Oneindia Malayalam News

Recommended Video

cmsvideo
ഗോകുലം ഗോപാലന്റെ മകന്‍ ഗള്‍ഫ് ജയിലില്‍ | Oneindia Malayalam

ദുബായ്: ചെക്ക് തട്ടിപ്പ് കേസില്‍ ബിഡിജെഎസ് നേതാവും കേരളത്തിലെ എന്‍ഡിഎ കണ്‍വീനറും ആയ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായിരുന്നു. പിന്നീട് രണ്ട് മില്യണ്‍ ദിര്‍ഹം കെട്ടിവച്ച് തുഷാര്‍ ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.

തുഷാർ വെള്ളാപ്പള്ളി ഊരാക്കുടിക്കിലേക്ക്; ഒത്തുതീർപ്പ് ശ്രമം പാളി, തുഷാർ പറഞ്ഞ പണം പോരെന്ന് നാസിൽതുഷാർ വെള്ളാപ്പള്ളി ഊരാക്കുടിക്കിലേക്ക്; ഒത്തുതീർപ്പ് ശ്രമം പാളി, തുഷാർ പറഞ്ഞ പണം പോരെന്ന് നാസിൽ

അതിനിടെയാണ് മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്. ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ യുഎഇയിലെ ജയിലില്‍ ആണ്. തുഷാര്‍ പത്ത് മില്യണ്‍ ദിര്‍ഹത്തിന്റെ കേസില്‍ ആണ് അകത്തായതെങ്കില്‍ ബൈജു ഗോപാലന്‍ ജയിലില്‍ ആയത് രണ്ട് കോടി ദിര്‍ഹത്തിന്റെ കേസില്‍ ആണ്.

ബൈജു ഗോപാലന്‍ ഒരാഴ്ചയായി അല്‍ ഐനിലെ ജയിലില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ പോലീസ് ആണ് ബൈജുവിനെ പിടികൂടി യുഎഇയ്ക്ക് കൈമാറിയത്.

ബൈജു ഗോപാലന്‍

ബൈജു ഗോപാലന്‍

വ്യവസായിയും ശ്രീനാരായണ ധര്‍മവേദി നേതാവും ഫ്‌ലവേഴ്‌സ് ടിവി ചെയര്‍മാനും ആയ ഗോകുലം ഗോപാലന്റെ മകന്‍ ആണ് ബൈജു ഗോപാലന്‍. ഗോകുലം ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടര്‍ കൂടിയാണ് ബൈജു. രണ്ട് കോടി ദിര്‍ഹത്തിന്റെ കേസിലാണ് ബൈജു യുഎഇയിലെ ജയിലില്‍ അടയ്ക്കപ്പെട്ടത്.

തമിഴ്‌നാട് സ്വദേശിയുടെ പരാതി

തമിഴ്‌നാട് സ്വദേശിയുടെ പരാതി

തമിഴ്‌നാട് സ്വദേശിയായ രമണി എന്ന ആളാണ് ബൈജുവിനെതിരെയുള്ള പരാതിക്കാരന്‍. രണ്ട് കോ
ടി യുഎഇ ദിര്‍ഹം, അതായത് ഏകദേശം 39 കോടി രൂപയുടെ ചെക്കുമായി ബന്ധപ്പെട്ടാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് ബൈജുവിന് യുഎഇയില്‍ യാത്രാവിലക്കുണ്ടായിരുന്നു.

ഓമാനില്‍ അറസ്റ്റ്

ഓമാനില്‍ അറസ്റ്റ്

യുഎഇയില്‍ യാത്രാ വിലക്ക് നിലനില്‍ക്കവേ അനധികൃതമായി ഒമാനിലേക്ക് കടക്കുകയായിരുന്നു ബൈജു. അവിടെ നിന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ ഒമാനില്‍ വച്ച് പോലീസിന്റെ പിടിയില്‍ ആവുകയായിരുന്നു. ഒമാന്‍ പോലീസ് ആണ് ബൈജുവിനെ യുഎഇയ്ക്ക് കൈമാറിയത്.

കേസുകള്‍ വേറേയും

കേസുകള്‍ വേറേയും

തമിഴ്‌നാട് സ്വദേശിയുടെ ചെക്ക് കേസ് കൂടാതെ വേറേയും കേസുകള്‍ ബൈജുവിനെതിരെ ചുമത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എമിഗ്രേഷന്‍ ഉള്‍പ്പെടെ വ്യാജരേഖകള്‍ ചമച്ചതുമായി ബന്ധപ്പെട്ടതാണ് ഇതില്‍ പ്രധാനപ്പെട്ടത്. ബൈജുവിന്റെ പാസ്‌പോര്‍ട്ട് അധികൃതര്‍ പിടിച്ചുവച്ചിരിക്കുകയാണ്. അറസ്റ്റ് സംബന്ധിച്ച് ഗോകുലം ഗോപാലന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തുഷാറിന് പിറകേ

തുഷാറിന് പിറകേ

പത്ത് മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്ക് കേസില്‍ ആയിരുന്നു തുഷാര്‍ വെള്ളാപ്പള്ളി പിടിയില്‍ ആയത്. ഈ കേസ് ഇതുവരെ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല. എന്തായാലും എംഎ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് തുഷാറിന് അധികനാള്‍ ജയില്‍ വാസം വേണ്ടി വന്നില്ല.

English summary
Gokulam Gopalan's son Baiju Gopalan jailed in cheque case in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X