ഗോകുലം ഗ്രൂപ്പ് അനധികൃതമായി സമ്പാദിച്ചത് 1100 കോടി രൂപ!കള്ളപ്പണം വെളിപ്പെടുത്തി
അനധികൃതമായി പണം സമ്പാദിച്ചതിന് പിഴ അടയ്ക്കാന്‍ സന്നദ്ധമാണെന്നും ഗോകുലം ഗ്രൂപ്പ് ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട്: ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെ തങ്ങളുടെ കള്ളപ്പണ കണക്കുകള്‍ ഗോകുലം ഗ്രൂപ്പ് വെളിപ്പെടുത്തി. ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ച കണക്ക് പ്രകാരം 1100 കോടി രൂപയുടെ അനധികൃത സ്വത്ത് കൈവശമുണ്ടെന്നാണ് ഗോകുലം ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
അനധികൃതമായി പണം സമ്പാദിച്ചതിന് പിഴ അടയ്ക്കാന്‍ സന്നദ്ധമാണെന്നും ഗോകുലം ഗ്രൂപ്പ് ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. പിഴ അടയ്ക്കാമെന്ന സത്യവാങ്മൂലം ആദായനികുതി വകുപ്പിന് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. നികുതിയിനത്തില്‍ ഏകദേശം 330 കോടി രൂപ ഗോകുലം ഗ്രൂപ്പ് പിഴയായി അടയ്ക്കേണ്ടി വരും.

രാജ്യവ്യാപകമായി...
ഏപ്രില്‍ 19നാണ് ഗോകുലം ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് രാജ്യവ്യാപക റെയ്ഡ് നടത്തിയത്. ഗോകുലം ഫിനാന്‍സിന്റെ ശാഖകളിലായിരുന്നു പ്രധാനമായും റെയ്ഡ് നടന്നത്. കുറച്ചുകാലമായി ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു.

നിരവധി രേഖകള്‍ പിടിച്ചെടുത്തു...
ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് പുറമേ ചെയര്മാന് ഗോകുലം ഗോപാലന്റെ കോഴിക്കോട്ടെ വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡില്‍ നിരവധി രേഖകളാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നത്.

1100 കോടി രൂപയുടെ സ്വത്ത്...
റെയ്ഡിനെ തുടര്‍ന്നാണ് ഗോകുലം ഗ്രൂപ്പ് തങ്ങളുടെ കള്ളപ്പണ കണക്കുകള്‍ ആദായനികുതി വകുപ്പിന് മുന്നില്‍ വെളിപ്പെടുത്തിയത്. 1100 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഗോകുലം ഗ്രൂപ്പ് സമ്മതിച്ചിരിക്കുന്നത്.

പിഴ അടയ്ക്കാമെന്ന് സത്യവാങ്മൂലം...
നികുതിയിനത്തില്‍ ഗോകുലം ഗ്രൂപ്പ് ഏകദേശം 330 കോടി രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നാണ് ആദായനികുതി വകുപ്പ് നല്കുന്ന സൂചന. ആദായനികുതി വകുപ്പ് നിര്‍ദേശിക്കുന്ന പിഴ അടയ്ക്കാമെന്ന് ഗോകുലം ഗ്രൂപ്പ് സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്.

പ്രധാനമായും ചിട്ടിയില്‍...
ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് ഗോകുലം ചിറ്റ് ഫണ്ട്സാണ് വ്യാപക സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നത്. ഗോകുലം മെഡിക്കല്‍ കോളേജ് അഡ്മിഷനുമായി ബന്ധപ്പെട്ട് തലവരിയായി ഏകദേശം 77 കോടിയോളം രൂപയാണ് ഗോകുലം ഗ്രൂപ്പ് വാങ്ങിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ








Click it and Unblock the Notifications