കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോകുലം ഗ്രൂപ്പ് അനധികൃതമായി സമ്പാദിച്ചത് 1100 കോടി രൂപ!കള്ളപ്പണം വെളിപ്പെടുത്തി

അനധികൃതമായി പണം സമ്പാദിച്ചതിന് പിഴ അടയ്ക്കാന്‍ സന്നദ്ധമാണെന്നും ഗോകുലം ഗ്രൂപ്പ് ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

Google Oneindia Malayalam News

കോഴിക്കോട്: ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെ തങ്ങളുടെ കള്ളപ്പണ കണക്കുകള്‍ ഗോകുലം ഗ്രൂപ്പ് വെളിപ്പെടുത്തി. ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ച കണക്ക് പ്രകാരം 1100 കോടി രൂപയുടെ അനധികൃത സ്വത്ത് കൈവശമുണ്ടെന്നാണ് ഗോകുലം ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

അനധികൃതമായി പണം സമ്പാദിച്ചതിന് പിഴ അടയ്ക്കാന്‍ സന്നദ്ധമാണെന്നും ഗോകുലം ഗ്രൂപ്പ് ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. പിഴ അടയ്ക്കാമെന്ന സത്യവാങ്മൂലം ആദായനികുതി വകുപ്പിന് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. നികുതിയിനത്തില്‍ ഏകദേശം 330 കോടി രൂപ ഗോകുലം ഗ്രൂപ്പ് പിഴയായി അടയ്‌ക്കേണ്ടി വരും.

രാജ്യവ്യാപകമായി...

രാജ്യവ്യാപകമായി...

ഏപ്രില്‍ 19നാണ് ഗോകുലം ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് രാജ്യവ്യാപക റെയ്ഡ് നടത്തിയത്. ഗോകുലം ഫിനാന്‍സിന്റെ ശാഖകളിലായിരുന്നു പ്രധാനമായും റെയ്ഡ് നടന്നത്. കുറച്ചുകാലമായി ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു.

നിരവധി രേഖകള്‍ പിടിച്ചെടുത്തു...

നിരവധി രേഖകള്‍ പിടിച്ചെടുത്തു...

ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് പുറമേ ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ കോഴിക്കോട്ടെ വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡില്‍ നിരവധി രേഖകളാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നത്.

1100 കോടി രൂപയുടെ സ്വത്ത്...

1100 കോടി രൂപയുടെ സ്വത്ത്...

റെയ്ഡിനെ തുടര്‍ന്നാണ് ഗോകുലം ഗ്രൂപ്പ് തങ്ങളുടെ കള്ളപ്പണ കണക്കുകള്‍ ആദായനികുതി വകുപ്പിന് മുന്നില്‍ വെളിപ്പെടുത്തിയത്. 1100 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഗോകുലം ഗ്രൂപ്പ് സമ്മതിച്ചിരിക്കുന്നത്.

പിഴ അടയ്ക്കാമെന്ന് സത്യവാങ്മൂലം...

പിഴ അടയ്ക്കാമെന്ന് സത്യവാങ്മൂലം...

നികുതിയിനത്തില്‍ ഗോകുലം ഗ്രൂപ്പ് ഏകദേശം 330 കോടി രൂപ പിഴ അടയ്‌ക്കേണ്ടി വരുമെന്നാണ് ആദായനികുതി വകുപ്പ് നല്‍കുന്ന സൂചന. ആദായനികുതി വകുപ്പ് നിര്‍ദേശിക്കുന്ന പിഴ അടയ്ക്കാമെന്ന് ഗോകുലം ഗ്രൂപ്പ് സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്.

പ്രധാനമായും ചിട്ടിയില്‍...

പ്രധാനമായും ചിട്ടിയില്‍...

ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് ഗോകുലം ചിറ്റ് ഫണ്ട്‌സാണ് വ്യാപക സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നത്. ഗോകുലം മെഡിക്കല്‍ കോളേജ് അഡ്മിഷനുമായി ബന്ധപ്പെട്ട് തലവരിയായി ഏകദേശം 77 കോടിയോളം രൂപയാണ് ഗോകുലം ഗ്രൂപ്പ് വാങ്ങിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.

English summary
Gokulam group reveals details of their black money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X