90 രൂപയുടെ സ്വര്‍ണത്തിന് ഇന്ന് 142100 രൂപ, ആഭരണം വാങ്ങുമ്പോള്‍ ഈ 3 കാര്യങ്ങള്‍ ശ്രദ്ധിക്കണം

കേരളത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് സംഭവിക്കുന്നത്. ഈ മാസം 9200 രൂപയാണ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില 1.32 ലക്ഷം രൂപയായിരുന്നു. ഇതില്‍ നിന്ന് ഏകദേശം 30000 രൂപ കുറഞ്ഞു. ആഗോള വിപണിയില്‍ 6000 ഡോളറിലേക്ക് എത്തിയ സ്വര്‍ണവില ഇപ്പോള്‍ 3900ത്തില്‍ താഴെയാണ്.

2013ന് ശേഷം സ്വര്‍ണം ഇത്രയും വലിയ തോതില്‍ ഇടിയുന്നത് ആദ്യമാണ്. ഇനിയും വില കുറഞ്ഞേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് കേന്ദ്ര ബാങ്ക് ഡിസംബറില്‍ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനയാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. ബോണ്ട്, ബാങ്ക് നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ വില ഇനിയും താഴ്‌ന്നേക്കാം.

gold price kerala change in 70 years

ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 101840 രൂപയാണ് വില. അതേസമയം, 24 കാരറ്റ് 10 ഗ്രാമിന് 142100 രൂപയാണ് ഇന്നത്തെ നിരക്ക്. 24 കാരറ്റ് സ്വര്‍ണം എന്നത് മറ്റു ലോഹങ്ങളുടെ അംശമില്ലാത്ത സമ്പൂര്‍ണ സ്വര്‍ണമാണ്. 22 കാരറ്റില്‍ 91.6 ശതമാനമാണ് സ്വര്‍ണം. ബാക്കി ചെമ്പ് അല്ലെങ്കില്‍ മറ്റേതെങ്കിലും ലോഹമായിരിക്കും. നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവര്‍ 24 കാരറ്റാണ് ആശ്രയിക്കുന്നത്. ആഭരണം വാങ്ങുന്നവര്‍ 22 കാരറ്റും.

കേരളം പിറന്നിട്ട് 70 വര്‍ഷം തികയുകയാണ്. 1956ല്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 90 രൂപ മാത്രമായിരുന്നു. ഇന്ന് 142100 രൂപയായി. എത്രത്തോളം മാറ്റം സംഭവിച്ചു എന്ന് ഇതില്‍ നിന്ന് മനസിലാക്കാം. സ്വര്‍ണവില ക്രമേണ ഉയരുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ വാങ്ങി ദിവസങ്ങള്‍ക്ക് ശേഷം വിറ്റാല്‍ വലിയ ലാഭം കിട്ടില്ല. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും കഴിഞ്ഞു വിറ്റാല്‍ വലിയ ലാഭം കിട്ടും.

സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം

സ്വര്‍ണവിലയില്‍ ഇത്രയും വലിയ മാറ്റം വരാന്‍ കാരണം എന്താണ് എന്ന് അറിയാമോ? സാമ്പത്തിക സാഹചര്യം മാറിയാണ് ഒരു കാരണം. ഡോളറിന്റെ മൂല്യം ഉയരുകയും രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തത് സ്വര്‍ണവില കുതിക്കാന്‍ ഇടയാക്കി. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം സംഭരിക്കാന്‍ തുടങ്ങിയതും പണപ്പെരുപ്പം കൂടിയതുമെല്ലാം വില വര്‍ധിപ്പിച്ചു. ഇടയ്ക്കിടെയുണ്ടാകുന്ന തര്‍ക്കങ്ങളും യുദ്ധങ്ങളും സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചു.

സ്വര്‍ണാഭരണം വാങ്ങാന്‍ ജ്വല്ലറിയിലെത്തിയാല്‍ സ്വര്‍ണവിലയ്ക്ക് പുറമെ എത്ര രൂപ കൈയ്യില്‍ നിന്ന് ചെലവ് വരും, അത് എന്തിനൊക്കെ എന്നീ കാര്യങ്ങള്‍ വിശദമായി ഉപഭോക്താവ് ചോദിച്ചറിയണം. ശതമാനക്കണക്കില്‍ പരിശോധിച്ചാല്‍ ചില ഉപഭോക്താക്കള്‍ക്ക് വ്യക്തമായി മനസിലാകണം എന്നില്ല. മാറ്റിയെടുക്കാനാണ് ഉപഭോക്താവ് ജ്വല്ലറിയില്‍ എത്തിയതെങ്കില്‍ എടുക്കുന്ന ആഭരണത്തിന്റെ എല്ലാ ഇടപാടും രേഖയിലാക്കിയ ശേഷം മാത്രം പഴയ ആഭരണം നല്‍കുക. ഒരു ജ്വല്ലറിയില്‍ മാത്രം വില ചോദിക്കാതെ, ഒരേ ആഭരണത്തിന് ഒന്നിലധികം ജ്വല്ലറിയില്‍ വില ചോദിച്ചാല്‍ വിലയിലുള്ള മാറ്റം വേഗത്തില്‍ മനസിലാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma