Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം മാറി നില്‍ക്കണം വെള്ളിക്ക് മുന്നില്‍: വന്‍ കുതിപ്പ്, ലാഭം കൊയ്യാന്‍ സ്വർണത്തേക്കാള്‍ മികച്ചത്

കൊച്ചി: സാധാരണക്കാർക്ക് നേരിയ ആശ്വാസം നല്‍കി സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞിരിക്കുകയാണ്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവൻ സ്വർണത്തിന് 44520 രൂപയായി കുറഞ്ഞു. ഒരു ഗ്രാമിന് 5565 രൂപയാണ് വില. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വർണത്തിന്റെ വില 44600 രൂപയായിരുന്നു. ഏപ്രിൽ 14ന് ആയിരുന്നു സ്വർണ വില റെക്കോർഡ് നിരക്കില്‍ എത്തിയത്. പവന് 45320 രൂപയായിരുന്നു വില.

രാജ്യാന്തര വപിണിയിൽ ട്രോയ് ഔൺസിന് 1978 ഡോളറാണ് നിരക്ക്. ആഗോള സാമ്പത്തിക പ്രതിസന്ധി ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില ഉയർത്തിയത്. വില കൂടിയെങ്കിലും സ്വർണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

 gold

എന്നാല്‍ സ്വർണം മാത്രമല്ല, വെള്ളിയും മികച്ച നിക്ഷേപ ഓപ്ഷനാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. സ്വർണത്തില്‍ പോലെ തന്നെ വെള്ളിയില്‍ നിക്ഷേപിച്ചാലും ലാഭം കൊയ്യാമെന്നാണ് കണക്കുകള്‍ നിരത്തി ഇവർ ചൂണ്ടിക്കാണിക്കുന്നത്. 2023-ൽ ഇതുവരെ സ്വർണ്ണവും വെള്ളിയും ഏകദേശം 11% ഉയർന്നു. എന്നാൽ സ്വർണ വില കുറഞ്ഞാലും വ്യാവസായിക ഉപയോഗം കണക്കിലെടുത്ത് വെള്ളി വിലയിലെ വർധനവ് കൂടുതല്‍ കാലം നിലനില്‍ക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

vastu tips: അടുക്കളയ്ക്ക് ഒരിക്കലും കറുത്ത പെയിന്റ് പാടില്ല, ബെഡ്റൂമിന് ചുവപ്പും; വാസ്തുവില്‍ പറയുന്നത്

അടുത്ത 9-12 മാസത്തിനുള്ളിൽ വെള്ളിയുടെ വില കിലോഗ്രാമിന് 85,000-90,000 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷ. ഇത് നിലവിലെ വില നിലവാരത്തിൽ നിന്ന് 20% വരെ ഉയർന്നതാണ്. സ്വർണത്തിന് പോലും ഇത്ര വലിയ വർധനവ് പ്രതീക്ഷിക്കുന്നില്ല. നിക്ഷേപത്തില്‍ സ്വർണ്ണ-വെള്ളി അനുപാതം, സ്വർണ്ണ വിലയെ വെള്ളിയുമായി താരതമ്യപ്പെടുത്തുന്ന ഒരു അളവുകോൽ നിലവിൽ 80 ആണ്. ചരിത്രപരമായി, ഈ ശരാശരി 65-75 എന്ന നിരക്കിലായിരുന്നു.

gold

ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളി ഉപഭോക്താവാണ് ഇന്ത്യ. ആവശ്യമുള്ളതിന്റെ 90% ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. 2022 ൽ ഏകദേശം 9,500 ടണ്‍ വെള്ളിയാണ് ഇറക്കുമതി ചെയ്തത്. ലഭ്യത കുറയുന്നതിനാൽ വില സ്ഥിരമായി ഉയരുമെന്നും വിദഗ്ധർ പറുന്നു. "ലോകമെമ്പാടുമുള്ള വെള്ളിയുടെ വരവ് കഴിഞ്ഞ 4-5 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്, അതിനാൽ ലോകമെമ്പാടും വലിയ ഡിമാൻഡാണ്. വെള്ളിയുടെ വില ഉയർന്ന നിലയിൽ തന്നെ തുടരും," - ഹിന്ദുസ്ഥാൻ സിങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അരുൺ മിശ്ര പറഞ്ഞു.

5ജി സാങ്കേതികവിദ്യ, വൈദ്യുത വാഹനങ്ങളിലെ വിവിധ മേഖലകൾ, പുനരുപയോഗ ഊർജം എന്നീ മേഖലയില്‍ നിന്നാണ് വെള്ളിയുടെ ആവശ്യം ഉയർന്നത്. വരും വർഷങ്ങളിലും വ്യാവസായിക ആവശ്യം വളരെ ശക്തമായിരിക്കും. അതുകൊണ്ട് തന്നെ വില ഉയരുകയും ചെയ്യുമെന്നും സാമ്പത്തിക വിദഗ്ധർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+