വീട്ടിൽ സ്വർണം വെക്കുന്നവർ അറിയാൻ! ഇത്ര പവനിൽ കൂടുതൽ ഉണ്ടോ? പണി കിട്ടേണ്ടെങ്കിൽ അറിയാം
ഒരാൾക്ക് വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിൻ്റെ അളവ് എത്രയാണ്? ഇൻകംടാക്സ് റെയ്ഡ് നടന്നാൽ വീട്ടിൽ അളവിൽ കവിഞ്ഞ നിലയിൽ സ്വർണം കണ്ടെത്തിയാൽ കയ്യിലുള്ള മുഴുവൻ ആഭരണങ്ങൾക്കും നികുതി കൊടുക്കേണ്ടി വരുമോ?
സ്വർണ്ണത്തിന്റെ ഉറവിടവും ഉടമസ്ഥാവകാശവും സംബന്ധിച്ച് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ നിർണായക വിധിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നാഗ്പൂരിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്ന് 90.59 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത സംഭവത്തിലെ വിധിയാണ് ചർച്ചയാകുന്നത്. സംഭവം ഇങ്ങനെ

നാഗ്പൂരിലെ ചാർട്ടഡ് അക്കൌണ്ടിൻ്റെ വസതിയിൽ നിന്നും ഇൻകം ടാക്സ് വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെ 90.59 ലക്ഷം രൂപ വിലമതിക്കുന്ന 2.434 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തിരുന്നു. ഇതിൽ 33.33 ലക്ഷം രൂപ വിലവരുന്ന 1.314 കിലോഗ്രാം ആഭരണങ്ങൾ അധികൃതർ പിടിച്ചെടുത്തു. 2016 ലാണ് സംഭവം. എസ് എൻ ജെ ആൻഡ് അസോസിയേറ്റ്സ്' എന്ന സ്ഥാപനത്തിലെ പങ്കാളിയായ നിർമൽ കുമാറിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. ഉറവിടം വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വകുപ്പ് സ്വർണം കണ്ടുകെട്ടിയത്. ഇൻകം ടാക്സ് ആക്ടിലെ സെക്ഷൻ 69A പ്രകാരം 50 ലക്ഷം അധിക നികുതി ചുമത്തുകയും ചെയ്തു.
അതേസമയം ഐടി വകുപ്പ് നടപടിക്കെതിരെ ഇദ്ദേഹം ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന് പിടിച്ചെടുത്ത ആഭരണങ്ങളുടെ മേൽ ആദായനികുതി വകുപ്പ് ചുമത്തിയ അധിക നികുതി ട്രൈബ്യൂണലിൻ്റെ നാഗ്പൂർ ബെഞ്ച് റദ്ദാക്കി. ആഭരണത്തിൻ്റെ ഉറവിടം വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി നികുതി ചുമത്തുന്നതിന് മുൻപ് ആഭരണം ആരുടേതാണെന്നും അതിൻ്റെ ഉറവിടം, കുടുംബ പശ്ചാത്തലം ആഭരണത്തിൻ്റെ സ്വഭാവം എന്നിവയെല്ലാം പരിഗണിക്കണമെന്നാണ് ട്രിബ്യൂണൽ വ്യക്തമാക്കിയത്.
അധിക നികുതിക്കെതിരെ നിർമ്മൽ കുമാർ നൽകിയ അപ്പീലിൽ മ്മീഷണർ ഓഫ് ഇൻകം ടാക്സ് ചി ഇളവുകളും അനുവദിച്ചു. ആകെ കണ്ടെത്തിയ ആഭരണങ്ങളിൽ വജ്രവും രത്നങ്ങളും പതിച്ച 4 ആഭരണങ്ങൾക്ക് മാത്രം നികുതി ചുമത്തി ബാക്കി നികുതി ഒഴിവാക്കി നൽകി.
പരിശോധന നടത്തുന്ന വ്യക്തിയുടെ വസതിയിൽ നിന്നും കണ്ടെടുക്കുന്ന ആഭരണങ്ങളുടെ ഉടമസ്ഥാവകാശം അയാളുടേതാണെന്ന് ഉറപ്പിച്ച് നികുതി ചുമത്താൻ സാധിക്കില്ലെന്നായിരുന്നു
ട്രൈബ്യൂണലിൻ്റെ ഏറ്റവും പ്രധാന കണ്ടെത്തലുകളിൽ ഒന്ന്. കണ്ടെടുത്ത ആഭരണങ്ങളിൽ 2.58 ലക്ഷം വരുന്ന 55.8 ഗ്രാം ആഭരണങ്ങൾ അഗർവാളിൻ്റെ ഭാര്യയുടേതായിരുന്നു. തങ്ങളുടെ പെണ്‍കുട്ടികളുടെ ജനന സമയത്ത് മാതാപിതാക്കൾ നൽകിയതാണ് ഈ ആഭരണങ്ങൾ എന്നാണ് അവർ നൽകിയ രേഖാമൂലമുള്ള വിശദീകരണത്തിൽ പറയുന്നത്. തുടർന്ന് ഐടിഎടി ഇവരുടെ വിശദീകരണം സ്വീകരിച്ചു.
അഗർവാളിൻ്റെ പേരിൽ ഉണ്ടായിരുന്നത് 121.5 ഗ്രാം ആഭരണങ്ങളാണ്. ഇതിൽ 72.6 ഗ്രാം ആഭരണങ്ങൾ 2008 നും 2011 നും ഇടയൽ ബാങ്കിൽ ചാനൽ വഴിയാണ് ഇദ്ദേഹം വാങ്ങിയത്.ഇതിന് കൃത്യമായ രേഖകൾ ഉണ്ട്. അതുകൊണ്ട് തന്നെ ബാക്കി വന്നത് വെറും 48.9 ഗ്രാം ആണ്. അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം, സാമൂഹിക പദവി, പരമ്പരാഗത രീതികൾ എന്നിവ വച്ച് നോക്കുമ്പോൾ അദ്ദേഹത്തി്റെ കൈയ്യിൽ ഉണ്ടാകാവുന്ന ന്യായമായ അളവാണിതെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. മാത്രമല്ല ബാക്കിയുണ്ടായിരുന്ന 48.9 ഗ്രാം ആദായനികുതി വകുപ്പ് നിയമപ്രകാരം ഒരു പുരുഷന് കൈവശം വെക്കാവുന്ന പരിധിക്ക് (100 ഗ്രാം) താഴെ മാത്രമാണും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി.
സ്വർണം സൂക്ഷിക്കാവുന്ന പരിധി
എത്ര സ്വർണം വേണമെങ്കിലും വീട്ടിൽ സൂക്ഷിക്കാനാകില്ലെന്നാണ് ഈ വിധി വ്യക്തമാക്കുന്നത്. മാത്രമല്ല സൂക്ഷിക്കുന്ന ആഭരണങ്ങൾക്ക് രേഖകൾ പണ്ടാകണം. സ്വർണം വാങ്ങിയതിൻ്റെ ബില്ലും അത് എങ്ങനെയാണ് ലഭിച്ചതെന്നും ബാങ്ക് രേഖകളും, വരവ് ചെലവ് കണക്കുകളുമെല്ലാം സൂക്ഷിക്കണം. സ്വർണം സമ്മാനമായാണോ അതോ പാരമ്പര്യമായി കിട്ടിയതാണോയെന്ന് തെളിയിക്കാനുള്ള കാരണങ്ങളും ഉണ്ടായിരിക്കണം. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം സ്വർണവും
അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വർണവും വീട്ടിൽ സൂക്ഷിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.


Click it and Unblock the Notifications