കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ഗോള്‍ഡ് എടിഎം വരെ വന്നു!! കാര്‍ഡിട്ടാല്‍ സ്വര്‍ണം വരും... സ്വര്‍ണവില പിടിവിട്ട് കുതിക്കുന്നു

Google Oneindia Malayalam News

കൊച്ചി: സാധാരണ എടിഎമ്മുകളില്‍ പോകാറുള്ളത് പണം പിന്‍വലിക്കാനാണ്. പണം നിക്ഷേപിക്കാന്‍ സൗകര്യമുള്ള മെഷീനുകളുമുണ്ട്. എന്നാല്‍ കാര്‍ഡിട്ടാല്‍ സ്വര്‍ണം വരുന്ന എടിഎം വന്നിരിക്കുന്നു. രാജ്യത്ത് ആദ്യ ഗോള്‍ഡ് എംടിഎം വന്നിരിക്കുന്നത് ചരിത്ര നഗരമായ ഹൈദരാബാദിലാണ്. ഇതിന്റെ പ്രവര്‍ത്തനവും എത്ര വരെ സ്വര്‍ണം ലഭിക്കുമെന്നുമുള്ള വിവരങ്ങളെല്ലാം പുറത്തുവന്നിരിക്കുകയാണ്.

അതേസമയം, സ്വര്‍ണവില കുതിച്ചുയരുന്നു എന്നതാണ് മറ്റൊരു കാര്യം. ഒരു പവന്‍ സ്വര്‍ണത്തിന് 40000 രൂപയിലേക്ക് അടുത്തു കഴിഞ്ഞു. വരും ദിവസങ്ങളില്‍ തന്നെ റെക്കോര്‍ഡ് വിലയിലേക്ക് എത്തുമത്രെ. വിശദവിവരങ്ങള്‍ അറിയാം...

1

ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള രഘുപതി ചേംബറിലാണ് പുതിയ ഗോള്‍ഡ് എടിഎം പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ശുദ്ധമായ സ്വര്‍ണമാണ് എടിഎം വഴി ലഭിക്കുകയത്രെ. ഓണ്‍ലൈന്‍ വഴി സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഗോള്‍ഡ് സിക്കയാണ് പുതിയ എടിഎമ്മിന് പിന്നില്‍.

2

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓപണ്‍ക്യൂബ് ടെകിനോളജീസ് എന്ന കമ്പനിയുടെ സഹായത്തോടെയാണ് ഗോള്‍ഡ് എടിഎം പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് എടിഎം ആണിത്. ഓരോ സമയത്തും സ്വര്‍ണത്തിന്റെ വില എത്രയാണെന്ന് എടിഎം സ്‌ക്രീനില്‍ തെളിയും. ലോകത്തെ ആദ്യ റിയല്‍ ടൈം ഗോള്‍ഡ് എടിഎം കൂടിയാണിത്.

3

ഗോള്‍ഡ് എടിഎമ്മില്‍ നിന്ന് കോയിന്‍ രൂപത്തിലാണ് സ്വര്‍ണം ലഭിക്കുക എന്ന് ഗോള്‍ഡ് സിക്ക സിഇഒ സയിദ് തരൂജ് പറഞ്ഞു. 0.5 ഗ്രാം മുതല്‍ 100 ഗ്രാം സ്വര്‍ണം വരെ എടിഎം വഴി വാങ്ങാന്‍ സാധിക്കും. 999 പരിശുദ്ധിയുള്ള സ്വര്‍ണമാണ് എടിഎം നല്‍കുക. വാങ്ങുന്ന വേളയില്‍ അളവ്, വില എന്നിവ വ്യക്തമാക്കുന്ന രേഖയും എടിഎമ്മില്‍ നിന്ന് ലഭിക്കും. 24 മണിക്കൂറും എടിഎം പ്രവര്‍ത്തിക്കും.

4

ഹൈദരാബാദിനോട് ചേര്‍ന്ന വാറങ്കല്‍, കരീംനഗര്‍, വിമാനത്താവളം, സെക്കന്തരാബാദ് എന്നിവിടങ്ങളിലും വൈകാതെ ഗോള്‍ഡ് എടിഎം സ്ഥാപിക്കാനാണ് തീരുമാനം. അടുത്ത രണ്ടു വര്‍ഷത്തിനകം രാജ്യത്ത് 3000 ഗോള്‍ഡ് എടിഎമ്മുകള്‍ വരുമെന്നും തരുജ് പറഞ്ഞു. തെലങ്കാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സുനിത ലക്ഷ്മ റെഡ്ഡിയാണ് ഗോള്‍ഡ് എടിഎം ഉദ്ഘാടനം ചെയ്തത്. നിരവധി വ്യവസായ പ്രമുഖരും പങ്കെടുത്തു.

5

അതേസമയം, സ്വര്‍ണവില കുതിച്ചുയരുകയാണ്. ഒരു പവന് 40000 രൂപയിലേക്ക് അടുത്തുകഴിഞ്ഞു. വൈകാതെ റെക്കോര്‍ഡ് വിലയിലേക്ക് എത്തുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. തിങ്കളാഴ്ച ഒരു ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസം വിലയില്‍ മാറ്റമില്ലാതിരിക്കെയാണ് ഇന്നത്തെ വര്‍ധനവ്.

6

കേരളത്തില്‍ ഒരു പവന് 39680 രൂപയാണ് വില. ഗ്രാമിന് 4960 രൂപയും. കഴിഞ്ഞ രണ്ടു ദിവസം ഒരു പവന് 39560 രൂപയിലായിരുന്നു വ്യാപാരം. നവംബറില്‍ 39000 വരെ വില വര്‍ധിച്ചിരുന്നു. ഡിസംബറില്‍ വില വീണ്ടും വര്‍ധിക്കുന്നു എന്നതാണ് ട്രെന്‍ഡ്. ഈ മാസത്തെ ആദ്യ അഞ്ച് ദിവസം പിന്നിടുമ്പോള്‍ വില 39680 രൂപയായി. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കും. ആഗോള വിപണിയിലെ സാഹചര്യം വില ഉയരാന്‍ കാരണമാകുന്നുവെന്ന് നിരീക്ഷകര്‍ പറയുന്നു.

സൗദിയില്‍ കൂറ്റന്‍ ഹോട്ടല്‍ പണിയുന്നു; കണ്ണഞ്ചിപ്പിക്കും സൗകര്യങ്ങള്‍... ലോകത്തെ ഏറ്റവും വലുത്സൗദിയില്‍ കൂറ്റന്‍ ഹോട്ടല്‍ പണിയുന്നു; കണ്ണഞ്ചിപ്പിക്കും സൗകര്യങ്ങള്‍... ലോകത്തെ ഏറ്റവും വലുത്

7

അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ സ്വര്‍ണത്തിന് ഈടാക്കുന്നത്. ഡോളര്‍ ദുര്‍ബലമാകുന്നതാണ് ഇതിന് ഒരു കാരണമായി പറയുന്നത്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യം നേരിയ തോതില്‍ മെച്ചപ്പെടുന്നുണ്ടെങ്കിലും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്തുന്നത് തുടരുമെന്നാണ് കരുതുന്നത്. സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹത്തിനിടെ ചില കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നുണ്ട്.

എന്‍സിപിയിലേക്ക് ക്ഷണിച്ച പിസി ചാക്കോയ്ക്ക് ചുട്ട മറുപടിയുമായി ശശി തരൂര്‍; ഞാന്‍ പോകുന്നുണ്ടങ്കിലല്ലേ...എന്‍സിപിയിലേക്ക് ക്ഷണിച്ച പിസി ചാക്കോയ്ക്ക് ചുട്ട മറുപടിയുമായി ശശി തരൂര്‍; ഞാന്‍ പോകുന്നുണ്ടങ്കിലല്ലേ...

English summary
Gold ATM Opened in Hyderabad Amid Gold Rate Increasing; These Are New ATM Features
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X