സ്വർണം വാങ്ങുമ്പോള്‍ പറ്റിക്കപ്പെടുന്നോ: ഭാവിയില്‍ വന്‍ തിരിച്ചടി നേരിട്ടേക്കും, കണക്കുകള്‍ പറയുന്നത്
തിരുവനന്തപുരം: ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ജ്വല്ലറി ഡിമാൻഡ് ആൻഡ് ട്രേഡ് റിപ്പോർട്ട് പ്രകാരം ലോക സ്വർണ വിപണിയിൽ രണ്ടാംസ്ഥാനമാണ് ഇന്ത്യക്കുള്ളത്. 611 ടണ്‍ സ്വർണമാണ് ഇന്ത്യ 2022 ല്‍ മാത്രം ഇറക്കുമതി ചെയ്തത്. ഒന്നാം സ്ഥാനത്തുള്ള ചൈന ഇറക്കുമതി ചെയ്തതാവട്ടെ 373 ടണ്ണും.
ഔദ്യോഗിക മാർഗത്തിലൂടെ എത്തുന്ന സ്വർണത്തിന്റെ കണക്ക് മാത്രമാണ് മേല്‍പറഞ്ഞിരിക്കുന്നത്. എന്നാല്‍ വലിയ തോതില്‍ കള്ളക്കടത്ത് സ്വർണം കൂടി എത്തുന്ന രാജ്യമാണ് ഇന്ത്യ. കള്ളക്കടത്ത് മാർഗ്ഗത്തിലൂടെ എത്തുന്ന സ്വർണം കൂടെ കണക്കിലെടുത്താന്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒരു വർഷം എത്തുന്ന സ്വർണത്തിന്റെ കണക്ക് ആയിരം കോടിയില്‍ അധികം വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നേരായ വഴിയിലൂടെ ആണെങ്കിലും കള്ളക്കടത്ത് വഴിയാണെങ്കിലും വിദേശത്ത് നിന്നും എത്തുന്ന സ്വർണത്തിന്റെ വലിയൊരു ഭാഗം എത്തുന്നത് കേരളത്തിലേക്കാണ്. 2020ലെ നാഷണൽ സാമ്പിൾ സർവേ ഓർഗനൈഷസേഷന്റെ ഉപഭോക്തൃ സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ ഗ്രാമീണ മേഖലയിൽ സ്വർണം വാങ്ങാനുള്ള പ്രതിമാസ ആളോഹരി ചെലവ് 209 രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ഗോവയുടേത് 34 രൂപ മാത്രമാണെന്ന് കാണുമ്പോഴാണ് കേരളത്തിന്റെ സ്വർണ വിപണിയെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം ലഭിക്കുക.
നഗര മേഖലയിലും കേരളം തന്നെയാണ് മുന്നില്‍ (190 രൂപ). എന്നാല്‍ ഇതൊന്നും സംസ്ഥാനത്തിന്റെ നികുതി വകുപ്പിന്റെ കണക്കുമായി ഒരിക്കലും യോജിക്കുന്നില്ലെന്നാണ് ശ്രദ്ധേയം. നികുതി വെട്ടിച്ചുകൊണ്ടുള്ള ഇടപാടുകള്‍ വലിയ തോതില്‍ നടക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ അറിഞ്ഞുകൊണ്ടും, കബളിപ്പിച്ചും ഇത്തരം ഇടപാടുകള്‍ നടക്കുന്നുണ്ട്. രണ്ട് ആയാലും നഷ്ടം ഉപഭോക്താവിനാണ്.
ജി എസ് ടി വകുപ്പിന്റെ കണക്കനുസരിച്ച് 2021--22ൽ സംസ്ഥാനത്ത് നികുതി ഒടുക്കിയ സ്വർണത്തിന്റെ വിറ്റുവരവ് 37,394 കോടി രൂപയാണ്. 2020--21ൽ ഇത് 32,443 കോടിയായിരുന്നു. എന്നാല്‍ ജി എസ് ടിക്ക് മുന്നേ ഇത് 40,000 കോടി രൂപയായിരുന്നു. സംസ്ഥാനത്ത് നധികൃത മേഖലയിൽ വർഷം രണ്ടുലക്ഷം കോടി രൂപയുടെ സ്വർണ വ്യാപാരം നടക്കുന്നെന്നാണ് കേരള ജ്വല്ലേഴ്‌സ് അസോസിയേഷൻസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ അവകാശവാദം.

2021-22 ലെ വാർഷിക വിറ്റുവരവ് 1,01,668.96 കോടി രൂപയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും പറയുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 37,394 കോടി രൂപയുടെ നികുതി മാത്രമാണ് സ്വർണ മേഖലയില്‍ നിന്നും ലഭിച്ചത്. അതേസമയം തന്നെ സ്വർണവ്യാപാര മേഖലയിലെ വ്യാപാരത്തിന്റെ ചെറിയ അംശംപോലും നികുതിയായി ലഭിക്കാത്ത സാഹചര്യമാണ് ജിഎസ്‌ടി സൃഷ്ടിച്ചത്.
കേരളത്തിൽ വർഷം ശരാശരി ഒന്നരലക്ഷം കോടിയിലേറെ രൂപയുടെ സ്വർണവ്യാപാരം നടക്കുന്നുവെന്ന വ്യാപാരികളുടെ അവകാശവാദം കണക്കിലെടുത്താല്‍ തന്നെ 4500 കോടി രൂപ ജിഎസ്‌ടി ലഭിക്കണം. സംസ്ഥാനത്തിന് ലഭിക്കേണ്ടത് കുറഞ്ഞത് 2250 കോടിയും. എന്നാല്‍ 2021-22ൽ 560.91 കോടി രൂപ മാത്രം. ബാക്കി തുക എവിടെ പോവുന്നു എന്നതാണ് പ്രധാന ചോദ്യം.
സ്വർണക്കടയിലായാലും ബിൽ ചോദിച്ചുവാങ്ങാൻ ഉപയോക്താക്കൾ തയ്യാറാകുന്നില്ലെന്നും ചില കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നു. ബിൽ വേണ്ട, വില കുറച്ചുതരണമെന്ന് കച്ചവടക്കാരോട് ആവശ്യപ്പെടുന്നുവരും കുറവല്ല. ആളുകളില്‍ നിന്ന് നികുതി ഉള്‍പ്പടേയുള്ള വില വാങ്ങി, അത് കണക്കുകളില്‍ കാണിക്കാതെ തട്ടിപ്പ് നടത്തുന്നവരും കുറവല്ല. ഇത്തരം ഇടപാടുകളില്‍ ആഭരണം നഷ്ടപ്പെട്ടാലും കളവുപോയാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അതോടൊപ്പം തന്നെ സ്വർണം വീണ്ടെടുക്കാനുള്ള നിയമ നടപടികള്‍ക്ക് വരെ ഇത് തടസ്സം സൃഷ്ടിക്കുന്നു.
-
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട്












Click it and Unblock the Notifications