Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം തന്നത് 20% ലാഭം: വാങ്ങുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കൂ, നിങ്ങള്‍ക്കും കൂടുതല്‍ സമ്പാദിക്കാം

ഏത് സാഹചര്യത്തിലും നിശ്ചിത മൂല്യം ഉറപ്പാണ് എന്നതിനാല്‍ നൂറ്റാണ്ടാണ്ടുകളായി തന്നെ സ്വർണം ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന സ്വത്താണ്. ആദ്യകാലങ്ങളില്‍ ഭൗതിക സ്വർണം (ആഭരണം, നാണയം, സ്വർണക്കട്ടികള്‍) മാത്രമായിരുന്നെങ്കില്‍ ഇന്ന് സ്വർണ ഫണ്ടുകള്‍, ഡിജിറ്റില്‍ സ്വർണം, സോവറിൻ ഗോൾഡ് ബോണ്ടുകൾ എന്നിവ ഉള്‍പ്പടെ നിരവധി മാർഗ്ഗങ്ങള്‍ സ്വർണത്തിലുള്ള നിക്ഷേപത്തിനായി നമുക്ക് മുന്നിലുണ്ട്.

ആഭരണങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഭൗതിക സ്വർണം വാങ്ങിക്കേണ്ടി വരുമെങ്കിലും അത് വളരെ അധികം ചിലവേറിയതും മറ്റ് മാർഗ്ഗങ്ങളെ അപേക്ഷിച്ച് നഷ്ടവുമാണ്. ആദായനികുതി നിരക്കിനെ അടിസ്ഥാനമാക്കി സ്വർണ ഫണ്ടുകൾക്കും നികുതി ചുമത്തുന്നുണ്ട്. അതേസമയം ഡിജിറ്റൽ സ്വർണ്ണം ഭൗതിക സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള സൗകര്യപ്രദമായ മാർഗമാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

gold

സോവറിൻ ഗോൾഡ് ബോണ്ടുകളാവട്ടെ മൂലധന നേട്ട നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുകയും പ്രതിവർഷം 2.5% എന്ന ലളിതമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു, എന്നാൽ 5 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ടെന്നതാണ് ശ്രദ്ധയം. ഫലത്തില്‍ സ്വർണത്തില്‍ നിക്ഷേപിക്കാന്‍ പോവുന്നതിന് മുമ്പ് നിക്ഷേപകർ ഒരോ രീതിയേയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

കഴിഞ്ഞ വർഷം ലഭിച്ച ലാഭം

ലോകത്ത് സാമ്പത്തിക മാന്ദ്യ സൂചനകള്‍ ശക്തമായതോടെ അടുത്തിടെ സ്വർണ വിലയില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ നിക്ഷേപകർക്ക് കഴിഞ്ഞ ഒരു വർഷത്തിനിടയില്‍ 20 ശതമാനം ലാഭം ലഭിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ സമ്പത്ത് എന്നതിനോടൊപ്പം തന്നെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമായി കാണുന്ന വലിയൊരു ജനവിഭാഗം ഇവിടെയുണ്ട്.

ലോകത്തിലെ മൊത്തം സ്വർണ്ണ ശേഖരത്തിന്റെ 11% ഇന്ത്യൻ സ്ത്രീകളുടെ കൈവശം ആഭരണങ്ങളായിട്ടാണ് ഉള്ളതെന്നാണ് 2020 ല്‍ പുറത്ത് വന്ന ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത്. വില കൂടിയപ്പോള്‍ വാങ്ങുന്ന ആഭരണങ്ങളുടെ തൂക്കത്തില്‍ കുറവുണ്ടായെങ്കിലും ആളുകള്‍ ഇപ്പോഴും പഴയ പോലെ തന്നെ ജ്വല്ലറിയിലേക്ക് എത്തുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ വ്യക്തമാക്കുന്നു.

ആഭരണം വാങ്ങിയാലുള്ള പ്രശ്നം

സ്വർണം ആഭരണമായി വാങ്ങുന്നതിലെ ഏറ്റവും വലിയ പ്രശ്നമായി നില്‍ക്കുന്നത് പണിക്കൂലിയാണ്. വാങ്ങിക്കുമ്പോള്‍ നല്‍കുന്ന അഞ്ച് ശതമാനം മുതല്‍ 20 ശതമാനം വരേയുള്ള പണിക്കൂലി നിങ്ങള്‍ക്ക് വില്‍ക്കുമ്പോള്‍ ലഭിക്കുകയില്ല. 3 ശതമാനം ജിഎസ്ടിയും സ്വർണാഭരണം വാങ്ങുമ്പോള്‍ ചുമത്തും. നഷ്ടപ്പെടല്‍, മോഷണം തുടങ്ങിയ അപകട സാധ്യതയും ആഭരണങ്ങള്‍ക്കുണ്ട്.

വാങ്ങിക്കുമ്പോള്‍ മാത്രമല്ല, വില്‍ക്കുമ്പോഴും നമ്മുടെ രാജ്യത്ത് സ്വർണത്തിന് നികുതി ചുമത്തുന്നുണ്ട്. സ്വർണം വാങ്ങി മൂന്ന് വർഷം പൂർത്തിയാകുന്നതിന് മുൻപ് വില്പന നടത്തിയാൽ ലാഭം ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കി നിങ്ങളുടെ ആദായനികുതി നിരക്കിനെ അടിസ്ഥാനമാക്കി നികുതി ചുമത്തും. വില്‍പ്പന മൂന്ന് വർഷത്തിന് ശേഷമാണെങ്കില്‍ ഇൻഡെക്സേഷൻ ആനുകൂല്യങ്ങളോടൊപ്പം നികുതി നിരക്ക് 20% ആണ്.

 gold

ഗോള്‍ഡ് ഫണ്ടും ഡിജിറ്റല്‍ സ്വർണവും

ഭൗതിക സ്വർണത്തേക്കാള്‍ എന്തുകൊണ്ടും മികച്ച നിക്ഷേപ മാർഗ്ഗം ഗോൾഡ് ഫണ്ടുകളാണെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിർമ്മാണ ചെലവുകളെക്കുറിച്ചോ സംഭരണച്ചെലവിനെക്കുറിച്ചോ നിങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നതാണ് ഗോള്‍ഡ് ഫണ്ടിന്റെ പ്രത്യേകത. വാങ്ങാനും വില്‍ക്കാനും എളുപ്പം എന്നതിനോടൊപ്പം തന്നെ ജിഎസ്ടിയും നല്‍കേണ്ടതില്ലെന്നതും ശ്രദ്ധേയമാണ്.

സ്വർണം വാങ്ങാനും വിൽക്കാനും എളുപ്പമുള്ള മറ്റൊരു മാർഗ്ഗമാണ് ഡിജിറ്റല്‍ സ്വർണം. ഒരു രൂപക്ക് വേണമെങ്കില്‍ പോലും നിങ്ങള്‍ക്ക് ഈ മാർഗത്തിലൂടെ സ്വർണത്തില്‍ നിക്ഷേപിക്കാം. അതേസമയം, ഭൗതിക സ്വർണ്ണത്തിന് സമാനമായി ഡിജിറ്റൽ സ്വർണ്ണത്തിനും നികുതി ചുമത്തുന്നുണ്ട്. കാരണം യഥാർത്ഥ സ്വർണ്ണം നിങ്ങളുടെ പേരുള്ള ഒരു ലോക്കറില്‍ സൂക്ഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ആവശ്യമെങ്കിൽ, നിങ്ങൾക്ക് ഡിജിറ്റൽ സ്വർണ്ണത്തെ ഭൗതിക സ്വർണ്ണമാക്കി മാറ്റാവുന്നതാണ്. ഇതോടൊപ്പം തന്നെ ചില ഏജന്‍സികള്‍ സംഭരണത്തിനും മറ്റുമായി തുക ഈടാക്കുകയും ചെയ്തേക്കും.

ശ്രദ്ധിക്കേണ്ടത്

ഫലത്തില്‍ സ്വർണത്തില്‍ നിക്ഷേപിക്കാനുള്ള ഓരോ മാർഗ്ഗങ്ങള്‍ക്കും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. ഓരോ രീതിയുടെയും ആനുകൂല്യങ്ങളും പ്രത്യാഘാതങ്ങളും നിങ്ങളുടെ താല്‍പര്യവും മനസ്സിലാക്കി നിക്ഷേപം നടത്തുകയാണ് വേണ്ടത്. സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കിലൂടെയാണ് വില ഇപ്പോള്‍ കടന്ന് പോവുന്നത് എന്നതിനാല്‍ തന്നെ സ്വർണത്തില്‍ നിക്ഷേപിക്കാന്‍ ഇത് ഉചിതമായ സമയമാണെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+