Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങണോ വില്‍ക്കണോ? വിലയില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ അറിയാം, 4 കാര്യം പ്രധാനം

സ്വര്‍ണവില 4390 ഡോളര്‍ വരെ കുതിച്ച ശേഷം പൊടുന്നനെ താഴ്ന്നതാണ് കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ വിപണിയില്‍ സംഭവിച്ച മാറ്റം. എന്നാല്‍ പിന്നീട് ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തുകയാണ്. ചില ദിവസങ്ങളില്‍ വില കയറുകയും ചില ദിവസങ്ങളില്‍ വില താഴുകയും ചെയ്തു. ഇനി എന്താണ് വരുന്ന ആഴ്ച പ്രതീക്ഷിക്കുന്നത് എന്ന് അറിയാം.

ചില ഏകീകരണം സ്വര്‍ണവിലയില്‍ വരുന്ന ആഴ്ച പ്രതീക്ഷിക്കുന്നു. വിലയില്‍ തിരുത്തലുകള്‍ സംഭവിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡോളര്‍ കരുത്ത് കൂടുന്നത് സ്വര്‍ണവില കുറയുമെന്ന പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ അമേരിക്കയിലെ അടച്ചിടല്‍ കാരണം സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍ പുറത്തുവിടാത്തതും വെല്ലുവിളിയാണ്. നാല് കാര്യങ്ങളെ ആശ്രയിച്ചിരിക്കും സ്വര്‍ണവിലയിലെ മാറ്റം.

gold price prediction updates-

അമേരിക്കയിലെ പണപ്പെരുപ്പത്തിന്റെയും ജോലി അവരസങ്ങളുടെയും കണക്കുകള്‍, ചൈനയിലെ സമാനമായ കണക്കുകള്‍, വിവിധ രാജ്യങ്ങള്‍ക്കെതിരെ ചുമത്തിയ താരിഫുമായി ബന്ധപ്പെട്ട് യുഎസ് സുപ്രീംകോടതിയുടെ വിധി, കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ എന്നിവയാണ് നിര്‍ണായകമാകുക എന്ന് ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡിലെ സാമ്പത്തിക വിദഗ്ധന്‍ പ്രണവ് മിര്‍ പറയുന്നു.

സ്വര്‍ണവില ഉയരാനുള്ള സാധ്യത ഇങ്ങനെ

അമേരിക്കയുടെ സാമ്പത്തിക രംഗം ശക്തിപ്പെട്ടു എന്ന് കണക്കുകളില്‍ നിന്ന് വ്യക്തമായാല്‍ പലിശ നിരക്ക് വീണ്ടും കുറയ്ക്കാനുള്ള സാധ്യതയുണ്ട്. ഫെഡ് റിസര്‍വ് കഴിഞ്ഞ മാസം പലിശ കുറച്ചിരുന്നു. പലിശ കുറയ്ക്കുമ്പോള്‍ നിക്ഷേപ വരുമാനം കുറയും. ഇതോടെ നിക്ഷേപകര്‍ ബാങ്ക്, ബോണ്ട് നിക്ഷേപം വിട്ട് സ്വര്‍ണം വാങ്ങിക്കൂട്ടും. അത് സ്വര്‍ണ വില ഉയരാന്‍ ഇടയാക്കും.

എന്നാല്‍ അമേരിക്കയിലെ ഷഡൗണ്‍ തുടരുകയാണ്. അതുകൊണ്ടുതന്നെ വ്യക്തമായ പണപ്പെരുപ്പം, തൊഴില്‍ കണക്കുകള്‍ പുറത്തുവരുമോ എന്ന് നിശ്ചയമില്ല. ഈ സാഹചര്യത്തില്‍ ഈ മാസം 20ന് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല എന്ന വിലയിരുത്തലുണ്ട്. അതുകൊണ്ടുതന്നെ പലിശ നിരക്ക് കുറയ്ക്കല്‍ കാരണമായുള്ള സ്വര്‍ണവില ഉയരല്‍ പ്രതീക്ഷിക്കേണ്ടതില്ല.

സ്വര്‍ണവില കുറയാനുള്ള സാധ്യതകള്‍

അതേസമയം, ഇക്കാര്യത്തില്‍ ഫെഡ് റിസര്‍വ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനകള്‍ സുപ്രധാനമാണ്. വിപണി മൊത്തം ഇക്കാര്യം നിരീക്ഷിക്കുന്നുമുണ്ട്. അമേരിക്കന്‍ കോടതി താരിഫ് ചുമത്തിയ ട്രംപിന്റെ നയത്തിനെതിരെ നിലപാട് സ്വീകരിച്ചാല്‍ വിപണിയില്‍ ഉത്തേജനമുണ്ടാകും. അത് സ്വര്‍ണവില കുറയ്ക്കാന്‍ സഹായിക്കും. ഡോളര്‍ കരുത്ത് കൂടി വരുന്നതിനാല്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ട് എന്ന് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്.

1979ന് ശേഷമുള്ള ഏറ്റവും വലിയ വില മുന്നേറ്റമാണ് ഈ വര്‍ഷം സ്വര്‍ണത്തിലുണ്ടായത്. 50 ശതമാനത്തോളം വില കയറി എന്നാണ് വിലയിരുത്തല്‍. എങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി വില കുറയുകയാണ് ചെയ്തത്. വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കല്‍ ഇനിയും നടന്നാല്‍ വില കുറയാനാണ് സാധ്യത. എങ്കിലും ഓണ്‍ലൈന്‍ വഴിയുള്ള സ്വര്‍ണ ഇടപാട് വര്‍ധിച്ചത് വില കൂടാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു. സമ്മിശ്ര പ്രതികരണം തുടര്‍ന്നാല്‍ വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+