സ്വര്‍ണം വേഗം വാങ്ങിവച്ചോ; വിലയില്‍ വന്‍ മാറ്റം വരാന്‍ പോകുന്നു, ലാഭം കൊതിച്ചവര്‍ക്ക് നല്ലകാലം
സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ ഉറ്റുനോക്കുന്നവരാണ് മലയാളികള്‍. ഇനി വില കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 50000 രൂപ എത്തുമോ, അതോ വലിയ തോതില്‍ വില വര്‍ധിച്ച് ഒരു ലക്ഷം രൂപയാകുമോ, എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന സംശയമാണ് ബാക്കി. ക്രമേണ വര്‍ധിച്ചാണ് പവന് 73000 രൂപ എന്ന നിരക്കില്‍ എത്തിയിരിക്കുന്നത്. എന്നിട്ടും സ്വര്‍ണത്തോടുള്ള ഭ്രമം തീര്‍ന്നിട്ടില്ല.
പ്രവാസികള്‍ക്ക് 90 ദിവസം അര്‍മാദിക്കാം; ഈ രാജ്യത്തേക്ക് വിസ വേണ്ട, ഗള്‍ഫ് ജോലിക്കിടെ...
ഇപ്പോഴും ഓരോ ആഘോഷത്തിനും സ്വര്‍ണം വാങ്ങുന്നവരുണ്ട്. വലിയ അളവില്‍ വാങ്ങിയിരുന്നവര്‍ അല്‍പ്പം കുറച്ചു എന്നേയുള്ളൂ. എങ്കിലും ആഘോഷങ്ങള്‍ക്ക് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ കുറഞ്ഞിട്ടില്ലെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇനി സ്വര്‍ണവിലയില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പ്രവചനം ശ്രദ്ധേയമാകുന്നത്.

സ്വര്‍ണവില 15 ശതമാനം വരെ ഉയരാനാണ് സാധ്യത എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സൂചിപ്പിക്കുന്നു. നിലവില്‍ സ്വര്‍ണം ഔണ്‍സിന് 3350 ഡോളര്‍ എന്ന നിരക്കില്‍ നേരിയ തോതില്‍ ഏറിയും കുറഞ്ഞുമാണ് വ്യാപാരം. ഇത് 3839 വരെ ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്. ഡിസംബര്‍ അവസാനത്തോടെ ഇത്രയും വര്‍ധനവ് പ്രതീക്ഷിക്കുന്നുവെന്ന് ഡബ്ല്യുജിസി പറയുന്നു.
ഈ വര്‍ഷം ജൂണ്‍ വരെയുള്ള സ്വര്‍ണവിലയിലെ മാറ്റം നോക്കിയാല്‍ 26 ശതമാനമാണ് വര്‍ധനവ്. ഡിസംബര്‍ ആകുമ്പോഴേക്കും ഇനിയും 15 ശതമാനത്തോളം കൂടിയേക്കാം. അതായത്, മൊത്തം 40 ശതമാനം വരെ വര്‍ധനവാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. സ്വര്‍ണം നേരത്തെ വാങ്ങിവച്ചവര്‍ക്ക് വലിയ ലാഭം കിട്ടുമെന്ന് ചുരുക്കം. ഇനി വിപണി അന്തരീക്ഷം മാറി വില കുറയുന്ന സാഹചര്യം വന്നാല്‍ 12 ശതമാനം വരെ താഴാനും സാധ്യതയുണ്ട്.
വില കൂടാനുള്ള വഴി ഇങ്ങനെ
വിപണിയില്‍ അസ്ഥിരത നിലവില്‍ക്കുന്നതിനാല്‍ സ്വര്‍ണം താല്‍പ്പര്യപ്പെടുന്നവര്‍ വേഗത്തില്‍ വാങ്ങാന്‍ സാധ്യതയുണ്ട്. നേരത്തെ കൈവശമുള്ളവര്‍ ഇനിയും വില കൂടട്ടെ എന്ന് കരുതി വില്‍ക്കാതെ എടുത്തു വയ്ക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കുമ്പോള്‍ പുതിയ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുകയും പഴയ സ്വര്‍ണത്തിന്റെ വില്‍പ്പന മന്ദഗതിയിലാകുകയും ചെയ്യും. ഇത് വില കൂടാന്‍ കാരണമാകും.
വിവിധ രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍, അമേരിക്ക ഉയര്‍ത്തി വിട്ട വ്യാപാര പോര്, കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്, പലിശ നിരക്കില്‍ വരുന്ന മാറ്റങ്ങള്‍, ഡോളര്‍ ഉള്‍പ്പെടെയുള്ള കറന്‍സികളുടെയും ക്രൂഡ് ഓയിലിന്റെയും വിലയില്‍ വരുന്ന മാറ്റം എന്നിവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ആഗോളതലത്തില്‍ വ്യാപാരം നടക്കുന്ന ലോഹമായതിനാല്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുമെന്ന് തന്നെയാണ് കരുതുന്നത്.
സ്വര്‍ണത്തിന്റെ ഇടിഎഫ് വ്യാപാരവും കേന്ദ്ര ബാങ്കുകള്‍ വാങ്ങിക്കൂട്ടുന്നതുമാണ് വില കൂടാനുള്ള ഒരു കാരണം. 2022ന് ശേഷം മിക്ക കേന്ദ്ര ബാങ്കുകളും തങ്ങളുടെ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുകയാണ്. 42 ശതമാനം വരെ പാരമ്പര്യമായി ഓരോ രാജ്യങ്ങള്‍ക്കും കിട്ടുന്ന സ്വര്‍ണമാണ് കേന്ദ്ര ബാങ്കിന്റെ കൈവശമുള്ളതെങ്കില്‍ 32 ശതമാനം അവര്‍ ഗ്ലോബല്‍ ഒടിസി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്നതാണ്. കൂടാതെ ഖനനം വഴി സ്വര്‍ണം സ്വന്തമാക്കുന്ന പതിവും കേന്ദ്ര ബാങ്കുകള്‍ക്കുണ്ട്.
(വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പങ്കുവയ്ക്കുന്ന സാധ്യതകള്‍ വച്ചുള്ള വിവരങ്ങളാണിത്. ഏതൊരു വ്യാപാരവും ഇടപാടും ലാഭ നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന് മനസിലാക്കി ആലോചിച്ച് മാത്രം ചെയ്യുക)












Click it and Unblock the Notifications